6,4,2,4, ഇത് വിന്റേജ് ധോണി, ഏക്കാലത്തെയും അവസാന ഓവര്‍ ഹിറ്റര്‍, കണക്കുകളും തലയ്‌ക്കൊപ്പം
മുംബൈ: ഈ സീസണിലെ ഏറ്റവും മികച്ച പോരാട്ടം നടന്ന മത്സരത്തില്‍ മുംബൈയെ അവസാന പന്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരാജയപ്പെടുത്തി. എന്നാല്‍ മഹേന്ദ്ര സിംഗ് ധോണിയെന്ന ഫിനിഷറുടെ കരുത്ത് ഒരിക്കല്‍ കൂടി ഐപിഎല്ലില്‍ നിറഞ്ഞ് നിന്ന മത്സരമാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചാലും പഴയ ധോണി തന്നെയാണ് താനെന്ന് ധോണി തെളിയിച്ചു. അതിലുപരി മുംബൈ എല്ലാ അര്‍ത്ഥത്തിലും വിജയിച്ച മത്സരമായിരുന്നു ഇത്. എന്നാല്‍ അവസാന നാല് പന്തില്‍ മാത്രമാണ് മത്സരം ചെന്നൈയ്ക്ക് അനുകൂലമായി ധോണി മാറ്റിയെടുത്തത്. ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ധോണിയെ ബെസ്റ്റ് ഫിനിഷര്‍ എന്ന് വിശേഷിപ്പിച്ച് കഴിഞ്ഞു.

ചെന്നൈക്കെതിരെ അവസാന ഓവര്‍ എറിഞ്ഞത് ജയദേവ് ഉനദ്ക്കട്ടായിരുന്നു. മുംബൈ ജയം ഉറപ്പിച്ച സമയം കൂടിയാണിത്. നാല് പന്തില്‍ 16 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. മൂന്നാം പന്തില്‍ ധോണി സിക്‌സറടിച്ചു. മത്സരം ഇതോടെ സജീവമായി. അടുത്ത പന്തില്‍ ബൗണ്ടറിയാണ് പിറന്നത്. മൂന്നും നാലും പന്തുകളിലായി പത്ത് റണ്‍സ് പിറന്നതോടെ സമ്മര്‍ദം മുംബൈക്കായി. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് ധോണി ഓടിയെടുത്തി. ഇതോടെ അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ് എന്ന നിലയിലായി. അവസാന പന്തിന്റെ സമ്മര്‍ദത്തില്‍ ഉനദ്കട്ടില്‍ നിന്ന് വന്ന ലൂസ് ബോള്‍ ബൗണ്ടറിയിലേക്ക് പായിച്ച് ചെന്നൈയ്ക്ക് ഗംഭീര വിജയമൊരുക്കുകയായിരുന്നു മഹേന്ദ്ര സിംഗ് ധോണി.

ചെന്നൈ ആരാധകര്‍ പോലും പ്രതീക്ഷ കൈവിട്ട സമയത്തായിരുന്നു ധോണിയുടെ ഹിറ്റിംഗ്. ഏക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണി എന്നതിന് കണക്കുകളും സാക്ഷിയാണ്. ഐപിഎല്ലിന്റെ അവസാന ഓവറില്‍ ഇത് മൂന്നാം തവണയാണ് ധോണി പതിനഞ്ച് റണ്‍സിലധികം അടിച്ചെടുക്കുന്നത്. അതും ചേസിംഗ് നടക്കുമ്പോള്‍. മറ്റൊരു താരവും ഒന്നില്‍ കൂടുതല്‍ തവണ ഇങ്ങനെ അടിച്ചിട്ടില്ല. ഐപിഎല്ലില്‍ ധോണിയോളം കരുത്തനായ ഫിനിഷറില്ലെന്ന് സാരം. ഐപിഎല്‍ ചരിത്രത്തില്‍ 20ാം ഓവറില്‍ ഇതുവരെ 51 സിക്‌സറുകളാണ് ധോണി അടിച്ചിട്ടുള്ളത്. ഏതൊരു താരത്തിനേക്കാളും മുന്നിലാണ് ഈ നേട്ടം. എക്കാലത്തെയും വലിയ അവസാന ഓവര്‍ ഹിറ്റര്‍ എന്നാണ് മുന്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ വോന്‍ ധോണിയെ കുറിച്ച് ട്വീറ്റ് ചെയ്തത്.

ധോണിയുടെ ഇന്നിംഗ്‌സ് കാണുക എന്നത് തന്നെ വലിയ ആഹ്ലാദം നല്‍കുന്ന കാര്യമാണെന്ന് മുന്‍ സിഎസ്‌കെ താരം സുരേഷ് റെയ്‌ന കുറിച്ചു. ധോണി സ്‌റ്റൈലായി ഫിനിഷ് ചെയ്‌തെന്ന് സംവിധായകന്‍ വെങ്കട്ട് പ്രഭു കുറിച്ചു. ഇപ്പോഴും ഐപിഎല്ലിലെ എക്കാലത്തെയും വലിയ ഫിനിഷര്‍ ധോണിയാണെന്ന് ആരാധകര്‍ പറയുന്നു. മഹീന്ദ്രയില്‍ മഹി ഉണ്ട് എന്നതില്‍ താന്‍ വലിയ ആഹ്ലാദത്തിലാണെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ഗംഭീര ഫിനിഷ് എന്നും അദ്ദേഹം കുറിച്ചു. അതേസമയം മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ ആര്‍ച്ചറെ വാങ്ങിയെങ്കിലും, എല്ലാ അമ്പും ധോണിയുടെ കൈവശമാണ് ഉള്ളതെന്ന് സാഗര്‍ എന്ന ആരാധകന്‍ ട്വീറ്റ് ചെയ്തു.

ഉനദ്കട്ട് ആ ഓവറില്‍ വലിയ പിഴവൊന്നും വരുത്തിയിട്ടില്ല. എറിഞ്ഞത് മികച്ച ഓവറായിരുന്നു. മൂന്നാം പന്തില്‍ ചെറിയൊരു പിഴവ് മാത്രമാണ് താരം വരുത്തിയത്. അതില്‍ ധോണി സിക്‌സറടിച്ചിരുന്നു. ഇത് ധോണിയുടെ അപാരമായ മികവാണ്. ഏത് ടാസ്‌കും നേടാനും അദ്ദേഹത്തിന്റെ ഫിനിഷിംഗ് പവറാണ് കളിയില്‍ കണ്ടതെന്നും ഗുര്‍കിരാത് സിംഗ് ഗില്‍ കുറിച്ചു. ഉനദ്കട്ടിനെ ഇവിടെ കുറ്റപ്പെടുത്താനാവില്ല. വളരെ സ്‌പെഷ്യലായിട്ടുള്ള ധോണിയുടെ ഇന്നിംഗ്‌സാണ് കണ്ടതെന്നും ഗുര്‍കിരാത് കുറിച്ചു. പഴയ കാലത്തേക്ക് ക്ലോക്ക് തിരിക്കുകയാണെന്ന് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. കളി ജയിപ്പിക്കുന്നു, യുവാക്കള്‍ക്ക് ഉപദേശം നല്‍കുന്നു. ആഘോഷങ്ങളില്ല. ധോണി ഇപ്പോഴും കൂളാണെന്ന് മൗലിന്‍ എന്നയാള്‍ കുറിച്ചു. കളിക്കളത്തിലെ രാജാവാണ് ധോണിയെന്നും ആരാധകര്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications