
റിതുരാജ് ഗെയ്ക്വാദിന് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. 49 പന്തില്‍ 53 റണ്‍സാണ് താരം നേടിയത്. അര്‍ധ സെഞ്ച്വറി നേടിയെങ്കിലും താരത്തിന്റെ മെല്ലെപ്പോക്കിനാണ് വിമര്‍ശനം നേരിട്ടത്. നാണം കെട്ട ഫിഫ്റ്റിയാണ് റിതുരാജിന്റേതെന്ന് ആയുഷ് മഹാജന്‍ പറയുന്നു. താന്‍ കാണികള്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ എഴുന്നേറ്റ് നിന്ന് കൈയ്യയടിക്കില്ലായിരുന്നുവെന്നും മഹാജന്‍ പറഞ്ഞു ടീമിന് ആകെ തിരിച്ചടിയായത് റിതുരാജിന്റെ ബാറ്റിംഗാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സെല്‍ഫിഷായിട്ടുള്ള കളിയാണ് താരത്തിന്റേതെന്ന് റിതിക് രാജീവ് യാദവ് പറയുന്നു. സ്വന്തം നേട്ടത്തിനായി റണ്‍സെടുക്കുന്നത് ഇപ്പോള്‍ കണ്ടുവരുന്നുണ്ടെന്നും, ഇന്ത്യക്ക് കപ്പില്ലാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

റിതുരാജും ജഗദീഷനും ചേര്‍ന്ന് ടെസ്റ്റാണ് കളിച്ചതെന്ന് ആരാധകര്‍ കുറ്റപ്പെടുത്തുന്നു. ചെന്നൈയുടെ നെറ്റ് പ്രാക്ടീസാണ് കണ്ടതെന്നും ആകാശ് ശിവ സുബ്രഹ്മണ്യം പറയുന്നു. ധോണിക്കും രൂക്ഷ വിമര്‍ശനമുണ്ട്. ധോണിയുടെ നിഴലിലായത് കൊണ്ട് പുതിയ കാര്യങ്ങളൊന്നും സിഎസ്‌കെ പരീക്ഷിക്കുന്നേയില്ല. എല്ലാ ക്യാപ്റ്റന്‍മാര്‍ക്കും അവരുടെ ടീമില്‍ നിയന്ത്രണം ആവശ്യമാണ്. അതുകൊണ്ട് പുതുമുഖങ്ങള്‍ ടീമിലെത്തുകയും ചെയ്യില്ലെന്ന് കാശിഷ് എന്ന ആരാധകര്‍ പറഞ്ഞു. ഏറ്റവും മോശം ഡെത്ത് ഓവര്‍ ബാറ്റിംഗാണ് സിഎസ്‌കെയില്‍ നിന്ന് കണ്ടതെന്ന് ആരാധകര്‍ പറയുന്നു. ചെന്നൈ ഉള്ളപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റ് മിസ് ചെയ്യില്ലെന്നും പരിഹാസമുണ്ട്.

സിഎസ്‌കെയെ ഐപിഎല്ലില്‍ നിന്ന് തരംതാഴ്ത്തണം. അവരെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്കാണ് തരംതാഴ്‌ത്തേണ്ടതെന്നും ആരാധകര്‍ പരിഹസിക്കുന്നു. ജഗദീഷനെയും സായ് കിഷോറിനെയും സിഎസ്‌കെ നശിപ്പിച്ചതാണെന്നും, ഇതില്‍ സായ് കിഷോര്‍ ഇപ്പോള്‍ ഗുജറാത്തിന് വേണ്ടി തിളങ്ങുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രാദേശിക താരങ്ങളെ ഒരിക്കലും സിഎസ്‌കെ വളര്‍ത്താറില്ലെന്നും രാജ്കുമാര്‍ എന്ന ആരാധകന്‍ പറയുന്നു. ആദ്യ ദിനത്തില്‍ സ്റ്റമ്പ്‌സ് വീണെന്ന് പരിഹസിച്ചവരുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിനോട് ഉപമിച്ചായിരുന്നു പരിഹാസം. അതേസമയം സിഎസ്‌കെയില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേലും രംഗത്ത് വന്നു.

ധോണി ചെയ്ത കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ ആര്‍ക്കുമാവില്ല. അതുകൊണ്ട് ജഡേജയില്‍ നിന്ന് ധോണി ചെയ്തത് പോലുള്ള കാര്യങ്ങള്‍ പ്രതീക്ഷിക്കരുത്. ജഡേജ ക്യാപ്റ്റനായപ്പോള്‍ സംഭവിച്ചത് അതാണ്. എല്ലാവരും ധോണിയെയാണ് ജഡേജയില്‍ പ്രതീക്ഷിച്ചത്. അത് കടുത്ത സമ്മര്‍ദമാണ് നല്‍കുന്നത്. ആര് അടുത്ത ക്യാപ്റ്റനായാലും ഈ അബദ്ധം ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു. ധോണി പെട്ടെന്ന് തീരുമാനമെടുക്കുന്നയാളാണ്. അതാണ് കളി ജയിപ്പിക്കുന്നത്. അതസമയം മത്സരത്തില്‍ ആദ്യം ബാറ്റിംഗ് എടുത്തത് പിഴച്ച തീരുമാനമാണെന്ന് ധോണി പറഞ്ഞു. പന്ത് ബാറ്റിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. രണ്ടാം പാതിയില്‍ ബാറ്റിംഗ് എളുപ്പമായെന്നും താരം പറഞ്ഞു.


Click it and Unblock the Notifications