For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പ്രതിഫലത്തിലും പരിചയസമ്പത്തിലും കേമന്‍മാര്‍, പക്ഷെ ടീമില്‍ നിന്ന് ഒഴിവാക്കിയേക്കും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ മുടങ്ങിപ്പോയിരിക്കുകയാണ്. നിലവിലെ ടീമിലെ താരങ്ങളെ ഒരുമിച്ച് കാണാനുള്ള അവസാന അവസരമായിരുന്നു ഇത്. 2022ല്‍ മെഗാ താരലേലം നടക്കുന്നതിനാല്‍ അടിമുടി മാറ്റങ്ങള്‍ ടീമില്‍ ഉണ്ടാവുമെന്നുറപ്പ്. മെഗാ ലേലത്തിന് മുന്നോടിയായി ഫ്രാഞ്ചൈസികള്‍ ഒഴിവാക്കാന്‍ സാധ്യതയുള്ള പരിചയസമ്പന്നരും പ്രതിഫലത്തില്‍ കേമന്മാരുമായ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


കെ ഗൗതം,ഡ്വെയ്ന്‍ ബ്രാവോ,കരണ്‍ ശര്‍മ

കെ ഗൗതം,ഡ്വെയ്ന്‍ ബ്രാവോ,കരണ്‍ ശര്‍മ

മൂന്ന് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയില്‍ അടുത്ത തവണ അടിമുടി മാറ്റം ഉറപ്പ്. സീനിയര്‍ താരങ്ങളായ ഡ്വെയ്ന്‍ ബ്രാവോ,കരണ്‍ ശര്‍മ എന്നിവരോടൊപ്പം 2021ല്‍ ടീമിലെത്തിച്ച കൃഷ്ണപ്പ ഗൗതത്തെയും സിഎസ്‌കെ കൈവിട്ടേക്കും. എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായി 2022ലേത് മാറാനുള്ള സാധ്യതയുണ്ട്.

ടോം കറാന്‍,അജിന്‍ക്യ രഹാനെ,സ്റ്റീവ് സ്മിത്ത്

ടോം കറാന്‍,അജിന്‍ക്യ രഹാനെ,സ്റ്റീവ് സ്മിത്ത്

അവസാന രണ്ട് സീസണിലും ഗംഭീര പ്രകടനം പുറത്തെടുത്ത നിരയാണ് ഡല്‍ഹിയുടേത്. അതിനാല്‍ത്തന്നെ ടീമില്‍ അടിമുടി മാറ്റം വരുന്നത് ടീമിനെ പ്രതികൂലമായി ബാധിച്ചേക്കും. സീനിയര്‍ താരം അജിന്‍ക്യ രഹാനെ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നതിനാല്‍ രഹാനെയെ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. 2021ല്‍ ടീമിലെത്തിച്ച സ്റ്റീവ് സ്മിത്തിന്റെയും കസേര തെറിച്ചേക്കും. പേസര്‍ ടോം കറാനെയും ഒഴിവാക്കാനാണ് സാധ്യത.

പാറ്റ് കമ്മിന്‍സ്,കുല്‍ദീപ് യാദവ്,സുനില്‍ നരെയ്ന്‍

പാറ്റ് കമ്മിന്‍സ്,കുല്‍ദീപ് യാദവ്,സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പേസര്‍ പാറ്റ് കമ്മിന്‍സ്,ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്,സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍ എന്നിവരെ കെകെആര്‍ ഒഴിവാക്കിയേക്കും. മൂന്ന് പേരും പരിചയസമ്പന്നരാണെങ്കിലും നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. കുല്‍ദീപിന് പ്ലേയിങ് 11ല്‍ പോലും നിലവില്‍ ഇടമില്ല.

ക്രുണാല്‍ പാണ്ഡ്യ,ക്രിസ് ലിന്‍,കോള്‍ട്ടര്‍ നെയ്ല്‍

ക്രുണാല്‍ പാണ്ഡ്യ,ക്രിസ് ലിന്‍,കോള്‍ട്ടര്‍ നെയ്ല്‍

മുംബൈ ഇന്ത്യന്‍സ് സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയെ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. 2020ല്‍ ടീമിലെത്തിച്ച ക്രിസ് ലിന്നിനെയും ഒഴിവാക്കിയേക്കും. 2021 സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. പേസര്‍ നതാന്‍ കോള്‍ട്ടര്‍ നെയ്‌ലും സീനിയര്‍ താരമാണെങ്കിലും മുംബൈ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്.

ജൈ റിച്ചാര്‍ഡ്‌സന്‍,റില്ലി മെറീഡിത്ത്,മോയിസസ് ഹെന്റിക്വസ്

ജൈ റിച്ചാര്‍ഡ്‌സന്‍,റില്ലി മെറീഡിത്ത്,മോയിസസ് ഹെന്റിക്വസ്

പഞ്ചാബ് കിങ്‌സ് ജൈ റിച്ചാര്‍ഡ്‌സന്‍,റില്ലി മെറീഡിത്ത്,മോയിസസ് ഹെന്റിക്വസ് എന്നിവരെ ഒഴിവാക്കാനാണ് സാധ്യത.ജൈ റിച്ചാര്‍ഡ്‌സന് 14 കോടിയും റില്ലീ മെറീഡിത്തിന് എട്ട് കോടിയും പ്രതിഫലം നല്‍കിയത് പഞ്ചാബിനെ സംബന്ധിച്ച് നഷ്ട കച്ചവടമാണ്. ഹെന്‍ റിക്വസില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല.

ബെന്‍ സ്റ്റോക്‌സ്,ക്രിസ് മോറിസ്,ശിവം ദുബെ

ബെന്‍ സ്റ്റോക്‌സ്,ക്രിസ് മോറിസ്,ശിവം ദുബെ

രാജസ്ഥാന്‍ റോയല്‍സ് ബെന്‍ സ്‌റ്റോക്‌സിനെ കൈവിട്ടേക്കും. 12.5 കോടി സ്‌റ്റോക്‌സിനും ക്രിസ് മോറിസിന് 16.25 കോടിയുമാണ് നല്‍കുന്നത്. ശിവം ദുബെയ്ക്ക് 4.4 കോടിയും നല്‍കുന്നുണ്ട്. വരുന്ന സീസണില്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് രാജസ്ഥാന്‍ തയ്യാറായാല്‍ ഇവരില്‍ പലരുടെയും ടീമിലെ സ്ഥാനം നഷ്ടമായേക്കും.

കെയ്ല്‍ ജാമിസന്‍,ഡാനിയല്‍ ക്രിസ്റ്റ്യന്‍,കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍

കെയ്ല്‍ ജാമിസന്‍,ഡാനിയല്‍ ക്രിസ്റ്റ്യന്‍,കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍

ആര്‍സിബി 15 കോടിക്ക് ടീമിലെത്തിച്ച കെയ്ന്‍ റിച്ചാര്‍ഡ്‌സനെയും 4.8 കോടിക്ക് ടീമിലെത്തിച്ച ഡാനിയല്‍ ക്രിസ്റ്റിയനെയും നാല് കോടിക്ക് സ്വന്തമാക്കിയ കെയ്ന്‍ റിച്ചാര്‍ഡ്‌സനെയും ആര്‍സിബി കൈവിട്ടേക്കും. വരുന്ന സീസണില്‍ ആര്‍സിബി ടീമില്‍ പൊളിച്ചെഴുത്ത് നടത്താനുള്ള സാധ്യത കൂടുതലാണ്.

 മനീഷ് പാണ്ഡെ,സിദ്ധാര്‍ത്ഥ് കൗള്‍,ഷഹബാസ് നദീം

മനീഷ് പാണ്ഡെ,സിദ്ധാര്‍ത്ഥ് കൗള്‍,ഷഹബാസ് നദീം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയിലെ അനുഭവസമ്പന്നരായ താരങ്ങളാണ് മനീഷ് പാണ്ഡെ,സിദ്ധാര്‍ത്ഥ് കൗള്‍,ഷഹബാസ് നദീം എന്നിവരും. നദീമിന് ഇത്തവണ അവസരം ലഭിച്ചിരുന്നില്ല. മനീഷും സിദ്ധാര്‍ത്ഥും നിരാശപ്പെടുത്തുകയും ചെയ്തു. മനീഷിനെ 11 കോടിക്കും നദീമിനെ 3.2 കോടിക്കും സിദ്ധാര്‍ത്ഥിനെ 3.8 കോടിക്കുമാണ് ഹൈദരാബാദ് വാങ്ങിയത്. ഇവരെല്ലാം ഇത്തവണയും നിരാശപ്പെടുത്തിയതിനാല്‍ത്തന്നെ ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Monday, May 17, 2021, 17:16 [IST]
Other articles published on May 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+