IPL 2022: മെഗാ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ കാട്ടാന്‍ സാധ്യതയുള്ള അഞ്ച് 'അബദ്ധങ്ങള്‍'
പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. 2022 സീസണില്‍ മെഗാ ലേലം നടക്കാനുള്ളതിനാല്‍ വലിയ മാറ്റങ്ങള്‍ ടീമുകളില്‍ ഉണ്ടാകുമെന്നുറപ്പാണ്. പല ഫ്രാഞ്ചൈസികളും ടീമില്‍ വലിയ അഴിച്ചുപണി നടത്തിയേക്കും. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ തുടങ്ങിയ പല പ്രമുഖ ടീമുകളിലും സീനിയര്‍ താരങ്ങളെയടക്കം കൈയൊഴിയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ മെഗാ ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ കാട്ടാന്‍ സാധ്യതയുള്ള അഞ്ച് അബദ്ധങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ക്രുണാല്‍ പാണ്ഡ്യക്കായി ആര്‍ടിഎം ഉപയോഗിക്കും
2018ല്‍ മുംബൈ ഇന്ത്യന്‍സ് ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്തിയ താരമാണ് സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യ. 2022ല്‍ മുംബൈ ആര്‍ടിഎല്ലിലൂടെ ക്രുണാലിനെ നിലനിര്‍ത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2018ന് ശേഷം പ്രതീക്ഷക്കൊത്ത് ഉയരാന്‍ ക്രുണാല്‍ പാണ്ഡ്യക്ക് സാധിച്ചിരുന്നില്ല. മുംബൈയുടെ കിരീട നേട്ടങ്ങളിലെല്ലാം നിര്‍ണ്ണായക പങ്കുവഹിച്ച താരത്തെ ഇത്തവണ ആര്‍ടിഎമ്മിലൂടെ നിലനിര്‍ത്തിയാല്‍ അത് മണ്ടന്‍ തീരുമാനമാകുമെന്നുറപ്പ്.

ആര്‍സിബി വലിയ പ്രതിഫലത്തില്‍ ബാറ്റ്‌സ്മാനെ വാങ്ങിയേക്കും
ഐപിഎല്ലിന്റെ മിക്ക സീസണിലും ഏറ്റവും മികച്ച ബാറ്റിങ് കരുത്തുള്ള ടീമുകളിലൊന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരായിരിക്കും. 2021 സീസണില്‍ 14.25കോടിക്ക് ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ആര്‍സിബി സ്വന്തമാക്കിയിരുന്നു. 2022 മെഗാലേലത്തില്‍ വിദേശ ബാറ്റ്‌സ്മാനായി ആര്‍സിബി പണം മുടക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് മണ്ടന്‍ തീരുമാനമായിരിക്കും. മികച്ച പേസര്‍മാരുടെ അഭാവം ആര്‍സിബിയിലുണ്ട്.

പഞ്ചാബ് കിങ്‌സ് സമ്പൂര്‍ണ്ണ അഴിച്ചുപണി നടത്തും
മെഗാ ലേലത്തിന് മുമ്പ് ടീമില്‍ കുറവ് ആളുകളെ നിലനിര്‍ത്തുന്നതില്‍ പഞ്ചാബ് കിങ്‌സ് മുന്നിലാണ്. ഒട്ടുമിക്ക തവണയും ടീമില്‍ ഒന്നോ രണ്ടോ താരങ്ങളെ നിലനിര്‍ത്തി സമ്പുര്‍ണ്ണ അഴിച്ചുപണി നടത്തുന്നതാണ് പഞ്ചാബിന്റെ ശൈലി. 2022ലും അത് പഞ്ചാബ് ആവര്‍ത്തിച്ചാല്‍ വലിയ മണ്ടത്തരമാവും. കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവരെ നിലനിര്‍ത്തി ടീമില്‍ വലിയ മാറ്റം പഞ്ചാബ് കൊണ്ടുവരുമോയെന്ന് കണ്ടറിയാം.

ശിഖര്‍ ധവാനെ ഡല്‍ഹി കൈവിട്ടേക്കും
2022ലെ മെഗാ ലേലത്തില്‍ ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഡല്‍ഹി ക്യാപിറ്റല്‍സ് കൈവിട്ടേക്കും. ശ്രേയസ് അയ്യര്‍,റിഷഭ് പന്ത്,കഗിസോ റബാദ എന്നിവരെ നിലനിര്‍ത്താനാവും ഡല്‍ഹി ശ്രമിക്കുക. ആര്‍ടിഎമ്മിലൂടെ സീനിയര്‍ താരമായ ധവാനെ നിലനിര്‍ത്താന്‍ ഡല്‍ഹി ശ്രമിച്ചേക്കില്ല. ഇത് മണ്ടന്‍ തീരുമാനമാവാന്‍ സാധ്യത കൂടുതല്‍. അവസാന രണ്ട് സീസണിലും ഗംഭീര പ്രകടനം കാഴ്ചവെച്ച ധവാന്‍ ഡല്‍ഹിയുടെ ടീം ഘടനയ്ക്ക് അനുയോജ്യനായ താരമാണ്.

വാര്‍ണറെ ഹൈദരാബാദ് ഒഴിവാക്കും
ഇത്തവണ ഡേവിഡ് വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് നീക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മെഗാ ലേലത്തിന് മുമ്പായി താരത്തെ ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. ഹൈദരാബാദിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനമായിരിക്കും അത്. വാര്‍ണറെപ്പോലൊരു സൂപ്പര്‍ താരത്തിന്റെ ഒരു സീസണിലെ ഫോം വിലയിരുത്തി പുറത്താക്കുന്നത് ടീമിനെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications