വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ഒരു അവസരമെങ്കിലും അര്‍ഹിച്ചിരുന്നു', പൂര്‍ണ്ണമായും തഴയപ്പെട്ട അഞ്ച് സൂപ്പര്‍ താരങ്ങളിതാ

അവസരം അര്‍ഹിച്ചിട്ടും ഒരു തവണ പോലും അവസരം ലഭിക്കാതെ പോയ അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഫൈനലിലേക്കെത്തി നില്‍ക്കുകയാണ്. ഇന്ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്. കോവിഡിന്റെ പ്രശ്‌നങ്ങള്‍ക്ക് ശേഷം മുഴുവന്‍ ആരാധകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മനോഹരമായ സീസണായാണ് ഇത്തവണത്തെ സീസണ്‍ അവസാനിക്കുന്നത്. 10 ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്റ് പല പ്രമുഖ ടീമുകള്‍ക്കും നിരാശപ്പെടുത്തുന്ന സീസണായിരുന്നു. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ എന്നിവരെല്ലാം നിരാശപ്പെടുത്തി.

ഇത്തവണ വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത് തുടങ്ങിയ പല വമ്പന്മാരും നിരാശപ്പെടുത്തുകയും ചെയ്തു. ഇത്തവണ മികച്ച പോരാട്ടങ്ങള്‍ കണ്ട സീസണായിരുന്നെങ്കിലും ചില സൂപ്പര്‍ താരങ്ങള്‍ക്ക് ഒരവസരം പോലും ലഭിക്കാതെ പോയത് ആരാധകര്‍ക്ക് വലിയ നിരാശയുണ്ടാക്കി. അവസരം അര്‍ഹിച്ചിട്ടും ഒരു തവണ പോലും അവസരം ലഭിക്കാതെ പോയ അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് നബി

മുഹമ്മദ് നബി

അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച് തിളങ്ങിയിട്ടുള്ള നബി വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരം കൂടിയാണ്. ഇൗ സീസണിന് മുന്നോടിയായുള്ള മെഗാ ലേലത്തില്‍ കെകെആര്‍ അടിസ്ഥാന വിലയായ ഒരു കോടിക്കാണ് മുഹമ്മദ് നബിയെ സ്വന്തമാക്കിയത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചില്ല.

ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരില്‍ പൂര്‍ണ്ണമായും കെകെആര്‍ വിശ്വസിച്ചതോടെ വിദേശ താരമായ നബിക്ക് സീസണ്‍ മുഴുവനും ബെഞ്ചിലിരിക്കേണ്ടി വന്നു. ടി20 ഫോര്‍മാറ്റില്‍ 4996 റണ്‍സും 302 വിക്കറ്റും നബിയുടെ പേരിലുണ്ട്. ഐപിഎല്ലില്‍ 17 മത്സരം മാത്രമാണ് അദ്ദേഹം കളിച്ചത്. 13 വിക്കറ്റും 180 റണ്‍സുമാണ് നേടിയത്. പ്ലേ ഓഫ് കാണാതെ പുറത്തായ കെകെആറിന് ഒരവസരമെങ്കിലും നബിക്ക് നല്‍കാമായിരുന്നു.

ലൂങ്കി എന്‍ഗിഡി

ലൂങ്കി എന്‍ഗിഡി

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ലൂങ്കി എന്‍ഗിഡി നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച് മികവ് തെളിയിച്ച താരമാണ്. എന്നാല്‍ അവസാന സീസണില്‍ എന്‍ഗിഡിയെ സിഎസ്‌കെ ഒഴിവാക്കിയപ്പോള്‍ അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ഡല്‍ഹി ക്യാപിറ്റല്‍സാണ് താരത്തെ ടീമിലെത്തിച്ചത്. എന്നാല്‍ ഒരു മത്സരത്തില്‍ പോലും ഇത്തവണ അവസരം നല്‍കിയില്ല. മുസ്തഫിസുര്‍ റഹ്‌മാന്‍, ആന്റിച്ച് നോക്കിയേ എന്നീ വിദേശ പേസര്‍മാര്‍ക്കാണ് ഡല്‍ഹി അവസരം നല്‍കിയത്. ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായ ഡല്‍ഹി ഒരവസരമെങ്കിലും നല്‍കേണ്ട താരമായിരുന്നു എന്‍ഗിഡി.

ഇഷാന്‍ പോറല്‍

ഇഷാന്‍ പോറല്‍

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന സൂപ്പര്‍ പേസറാണ് ഇഷാന്‍ പോറല്‍. ഇന്ത്യ എ ടീമിനായും കളിച്ചിട്ടുള്ള പോറല്‍ സീനിയര്‍ ടീമിന്റെ നെറ്റ് ബൗളറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 22 ടി20യില്‍ നിന്ന് 30 വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിന്റെ ഇക്കോണമി 6.71 ആണ്. ഇത്തവണയും പഞ്ചാബ് കിങ്‌സാണ് യുവതാരത്തെ സ്വന്തമാക്കിയത്. 25 ലക്ഷമാണ് പ്രതിഫലമായി നല്‍കിയത്. 2021ല്‍ പഞ്ചാബിനൊപ്പം അവസരം ലഭിച്ചെങ്കിലും ഇത്തവണ ഒരവസരം പോലും പേസര്‍ക്ക് ലഭിച്ചില്ല. പഞ്ചാബ് ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു മത്സരത്തില്‍ പോലും പോറലിന് അവസരം നല്‍കാന്‍ പഞ്ചാബ് തയ്യാറായില്ല.

ബെന്നി ഹൗവെല്‍

ബെന്നി ഹൗവെല്‍

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്നി ഹൗവെല്‍ 2010 മുതല്‍ ആഭ്യന്തര ക്രിക്കറ്റുകളില്‍ സജീവമായിട്ടുള്ള താരമാണ്. ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു ബെന്നി. 2021 സീസണില്‍ ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ 142.19 സ്‌ട്രൈക്കറേറ്റില്‍ 246 റണ്‍സാണ് ബെന്നി നേടിയിട്ടുള്ളത്. 15 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ പഞ്ചാബ് ഒരവസരം പോലും അദ്ദേഹത്തിന് നല്‍കിയില്ല. വിദേശ ഓള്‍റൗണ്ടറെ ടീമിലേക്ക് പഞ്ചാബ് പരിഗണിക്കേണ്ടതായിരുന്നു.

ജേസന്‍ ബെഹറന്‍ഡോര്‍ഫ്

ജേസന്‍ ബെഹറന്‍ഡോര്‍ഫ്

ഓസീസ് പേസര്‍ ജേസന്‍ ബെഹറന്‍ഡോര്‍ഫും ഇത്തവണ പൂര്‍ണ്ണമായും ബെഞ്ചിലിരുത്തപ്പെട്ട താരമാണ്. അവസാന ബിബിഎല്ലില്‍ 13 മത്സരത്തില്‍ നിന്ന് 16 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. ഇത്തവണ ആര്‍സിബി 75 ലക്ഷത്തിനാണ് ബെഹറന്‍ഡോര്‍ഫിനെ ടീമിലെത്തിച്ചത്. എന്നാല്‍ 32 കാരനാ താരത്തിന് ഒരവസരം പോലും നല്‍കിയില്ല. ആര്‍സിബിക്ക് മികച്ച മൂന്നാം ബൗളര്‍ ഇല്ലാതിരുന്നിട്ടും ബെഹറന്‍ഡോര്‍ഫിനെ പരിഗണിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ബെഹറന്‍ഡോര്‍ഫിനെ പരിഗണിച്ചാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരിലൊരാള്‍ക്ക് ഇത്തവണ പുറത്തിരിക്കേണ്ടി വരും. ഇവരെ മാറ്റാന്‍ സാധിക്കാത്തതിനാലാണ് ബെഹറന്‍ഡോര്‍ഫിന് പൂര്‍ണ്ണമായും ഇത്തവണ ബെഞ്ചിലിരിക്കേണ്ടി വന്നത്.

Story first published: Sunday, May 29, 2022, 12:29 [IST]
Other articles published on May 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X