For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മായന്തി തിരിച്ചുവന്നേക്കും, ഐപിഎല്‍ അല്‍പ്പം ഗ്ലാമറസാക്കാന്‍ 5 അവതാരക സുന്ദരികള്‍

By Vaisakhan MK

മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ പോലെ വലിയ പ്രാധാന്യം നേടാറുള്ളവരാണ് അവതാരകന്‍. എപ്പോഴും വനിതാ അവതാരകന്‍ മറ്റെല്ലാവരേക്കാളും ഒരുപടി മുന്നിലെത്താറുണ്ട്. ഇത്തവണയും ഐപിഎല്‍ കുറച്ച് ഗ്ലാമറാസും. അതോടൊപ്പം ക്രിക്കറ്റ് പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന അവതാരക തിരിച്ചുവരികയാണ്. മായന്തി ലാംഗറാണ് ഐപിഎല്‍ അവതാരണത്തിലേക്ക് തിരിച്ചുവരുന്നത്.

ആദ്യ കുഞ്ഞിന്റെ ജനനത്തോടെ മായന്തി ബ്രോഡ്കാസ്റ്റിംഗില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. എന്നാല്‍ ഇന്ന് നടക്കുന്ന ആദ്യത്തെ മത്സരത്തില്‍ മായന്തി അവതാരകയായി മുന്നില്‍ തന്നെയുണ്ടാവും. ആരാധകര്‍ ആകെ ആവേശത്തിലാണ്. പക്ഷേ മായന്തി മാത്രമല്ല, മറ്റ് നാല് സുന്ദരികളും ഇത്തവണ ഐപിഎല്‍ അവതാരകരായി മുന്നിലുണ്ട്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജന ഗണേശന്‍

ഐപിഎല്ലിലെ ഇപ്പോഴത്തെ ഏറ്റവും പ്രശസ്തമായ പേരാണ് സഞ്ജന ഗണേശന്‍. രാജ്യത്തെ ഏറ്റവും പ്രശസ്തമായ സ്‌പോര്‍ട്‌സ് അവതാരകയാണ് അവര്‍. മായന്തി ലാങ്കര്‍ പോയപ്പോള്‍ വന്ന വിടവ് നികത്തിയത് സഞ്ജനയാണ്. ഗംഭീരമായ സ്‌ക്രീന്‍ പ്രസന്‍സിലൂടെയാണ് അവര്‍ അറിയപ്പെട്ടത്. അടുത്തിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി സഞ്ജനയുടെ വിവാഹവും കഴിഞ്ഞിരുന്നു. നിരവധി ക്രിക്കറ്റ് ഷോകള്‍ക്കാണ് അവര്‍ അവതാരകയായത്. ന്യൂസിലന്‍ഡില്‍ നടക്കുന്ന വനിതകളുടെ ഐസിസി ലോകകപ്പില്‍ അവതാരകയാണ് അവര്‍ ഇപ്പോള്‍. അതിന് ശേഷം അവര്‍ ഐപിഎല്ലിലേക്ക് മടങ്ങിയെത്തും. മത്സരത്തിന് മുമ്പും ശേഷവുമുള്ള ഷോകളില്‍ സഞ്ജന ഗണേശനും സ്ഥിര സാന്നിധ്യമായിരിക്കും.

താന്യ പുരോഹിത്

ഉത്തരാഖണ്ഡില്‍ നിന്നുള്ള അവതാരകയാണ് താന്യ പുരോഹിത്. മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ് താന്യ. ഒപ്പം ഗാര്‍വാല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവുമെടുത്തിട്ടുണ്ട്. എന്‍എച്ച് 10 എന്ന അനുഷ്‌ക ശര്‍മ ചിത്രത്തിലൂടെയാണ് താന്യ പ്രശസ്തയായത്. ബോളിവുഡില്‍ നിരവധി അവസരങ്ങള്‍ ഇതിന് പിന്നാലെ വന്നിരുന്നു. ഒപ്പം ക്രിക്കറ്റ് ഷോകളിലും നിറസാന്നിധ്യമായിരുന്നു താന്യ പുരോഹിത്. നിലവില്‍ ഐപിഎല്ലിന്റെ വനിതാ അവതാരകരുടെ പട്ടികയില്‍ താന്യയുമുണ്ട്.

നെരോലി മെഡോസ്

ആംഗറിംഗിലെ അറിയപ്പെടുന്ന ടോപ്പ് ടുവിലുള്ള ആളാണ് നെരോലി മെഡോസ്. ക്രിക്കറ്റ് ഷോകള്‍ നെരോലി ഇല്ലാത്തത് ഇല്ല എന്ന് തന്നെ പറയാം. വെറും ക്രിക്കറ്റില്‍ മാത്രം ഒതുങ്ങുന്നതല്ല നെരോലിയുടെ പരിചയസമ്പത്ത്. ഫുട്‌ബോള്‍-ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങള്‍ക്കും അവതാരകയായിരുന്നിട്ടുണ്ട് നെരോലി. ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയാണ് നെരോലി. അതോടൊപ്പം അവതാരകയുമാണ്. ഏറ്റവും ക്ലിയറായി മത്സരത്തെ വിവരിക്കുന്നതില്‍ നെരോലിയാണ് മിടുക്കിയെന്ന് പറയാം. ഇത്തവണത്തെ ഐപിഎല്‍ അവതാരകയായി നെരോലി മെഡോസും ഉണ്ട്.

മായന്തി ലാങ്കര്‍

മായന്തി ലാങ്കര്‍ ഒരേസമയം മികച്ച അവതാരകയായും, ഗ്ലാമര്‍ പ്രതിരൂപമായും ആരാധകര്‍ പരിഗണിക്കുന്ന വ്യക്തിയാണ്. കഴിഞ്ഞ സീസണില്‍ അവര്‍ ഐപിഎല്ലിനുണ്ടായിരുന്നില്ല. കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്നായിരുന്നു വിട്ടുനിന്നത്. ഇത്തവണ അവര്‍ തുടരുമോ എന്ന് കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മായന്തി അവതാരകയായിട്ടുണ്ടാവും എന്ന് ചില അഭ്യൂഹങ്ങളുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് അവരുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടിട്ടില്ല. ഇത്തവണ അവരെ സ്‌ക്രീനില്‍ കാണാന്‍ കഴിഞ്ഞാല്‍ അത് വലിയ അദ്ഭുതമായിരിക്കും.

നഷ്പ്രീത് കൗര്‍

അഞ്ചാമത്തെ അവതാരക ഒരു അന്താരാഷ്ട്ര മുഖമുള്ള ഇന്ത്യക്കാരിയാണ്. നഷ്പ്രീത് കൗര്‍ കായിക മത്സരങ്ങളുടെ അവതാരകയാണ്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് നഷ്പ്രീത് ജനിച്ചതും വളര്‍ന്നതും. നിരവധി ക്രിക്കറ്റ് ഷോകള്‍ക്ക് അവതാരകയായിരുന്നു നഷ്പ്രീത്. ഐപിഎല്‍ 2020 സീസണിലാണ് നഷ്പ്രീത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. മത്സരത്തിന് ശേഷമുള്ള പരിപാടികളും, ബ്രേക്കിനിടെയുള്ള പരിപാടികളുമെല്ലാം നഷ്പ്രീതായിരുന്നു അവതാരകയായിരുന്നത്. യുഎഇയില്‍ നടന്ന ഐപിഎല്ലിലെ മികച്ച അവതരണത്തെ തുടര്‍ന്ന് ഒരുപാട് അഭിനന്ദനങ്ങള്‍ നഷ്പ്രീതിനെ തേടിയെത്തിയിരുന്നു. ഇത്തവണയും നഷ്പ്രീത് കസറുമെന്നാണ് ആരാധക പക്ഷം.

Story first published: Saturday, March 26, 2022, 21:47 [IST]
Other articles published on Mar 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+