വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഓപ്പണറാക്കൂ, കോലിയുടെ റെക്കോര്‍ഡ് തിരുത്തുമെന്ന് ചാഹല്‍!

ഓള്‍ടൈം റെക്കോര്‍ഡ് കോലിയുടെ പേരിലാണ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ സ്പിന്നറായ യുസ്വേന്ദ്ര ചാഹല്‍ എത്ര മാത്രം രസികനാണെന്നു ക്രിക്കറ്റ് പ്രേമികള്‍ക്കു നന്നായി അറിയാം. കളിക്കളത്തിനു പുറത്തു മാത്രമല്ല, അകത്തും തമാശകളും കുസൃതികളും കാണിച്ച് താരങ്ങള്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും പ്രിയങ്കരനാണ് അദ്ദേഹം.

ഇപ്പോഴിതാ രസകരമായ ഒരു അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ചാഹല്‍. രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോയിലായിരുന്നു ഇത്. ബാറ്റിങില്‍ രാജസ്ഥാന്‍ റോയല്‍സ് തനിക്കു പ്രൊമോഷന്‍ നല്‍കിയാല്‍ വിരാട് കോലിയുടെ ഓള്‍ടൈം റെക്കോര്‍ഡ് താന്‍ തകര്‍ക്കുമെന്നാണ് തമാശരൂപേണ ചാഹല്‍ പറഞ്ഞിരിക്കുന്നത്.

1

രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണറും ഇംഗ്ലീഷ് താരവുമായ ജോസ് ബട്‌ലറുമായി വളരെ അടുത്ത സൗഹൃദമാണ് യുസ്വേന്ദ്ര ചാഹലിനുള്ളത്. ഈ സീസണില്‍ റോയല്‍സിലേക്കു വന്നതോടെയാണ് ബട്‌ലറുമായി ചാഹല്‍ അടുത്ത സൗഹൃദം സ്ഥാപിച്ചത്. തന്നെ റോയല്‍സിലെ ഓപ്പണിങ് പങ്കാളിയാക്കണമെന്നു ബട്‌ലറോടു തമാശരൂപേണ ഇടയ്്ക്കിടെ ആവശ്യപ്പെടാറുള്ളതാണ്. ബട്‌ലര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യാനായാല്‍ ബാറ്റിങില്‍ പല റെക്കോര്‍ഡുകളും താന്‍ കടപുഴക്കുമെന്നാണ് ചാഹല്‍ തമാശയായി പറഞ്ഞിരിക്കുന്നത്.

2

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ജോസ് ബട്‌ലറുടേത് മാത്രമല്ല ഞാന്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുമായിരുന്നു. വിരാട് കോലി ഭയ്യയുടെ (973 റണ്‍സ്) എന്ന റെക്കോര്‍ഡ് മാത്രമേ എനിക്കു മുന്നില്‍ ഉണ്ടാവുമായിരുന്നുള്ളൂ. ഞാന്‍ ആ റെക്കോര്‍ഡും തിരുത്താന്‍ പോവുകയാണ്. ആ റെക്കോര്‍ഡ് 10 മല്‍സരങ്ങള്‍ കൊണ്ടു തന്നെ ഞാന്‍ തകര്‍ക്കും. കാരണം എല്ലാ മല്‍സരങ്ങളിലും താന്‍ സെഞ്ച്വറിയടിക്കുമെന്നും യുസ്വേന്ദ്ര ചാഹല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

3

2016ലെ ഐപിഎല്ലിലായിരുന്നു വിരാട് കോലി ഐപിഎല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ റണ്‍വേട്ട നടത്തിയത്. 16 മല്‍സരങ്ങളില്‍ നിന്നും അന്നു അദ്ദേഹം വാരിക്കൂട്ടിയത് 973 റണ്‍സായിരുന്നു. ഈ റെക്കോര്‍ഡ് ഇന്നും ഇളക്കം തട്ടാതെ നില്‍ക്കുകയാണ്. 81.08 ശരാശരിയില്‍ 152.03 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കോലി 1000ത്തിന് അടുത്ത് റണ്‍സ് വാരിക്കൂട്ടിയത്. നാലു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 113 റണ്‍സാണ്.

4

അതേസമയം, ഐപിഎല്ലില്‍ യുസ്വേന്ദ്ര ചാഹലിന്റെ ബാറ്റിങ് പ്രകടനമെടുത്താല്‍ 127 മല്‍സരങ്ങളില്‍ നിന്നും 37 റണ്‍സ് മാത്രമാണ് ആകെ നേടാനായത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ എട്ടു റണ്‍സുമാണ്. ഒരു ബൗണ്ടറിയോ, സിക്‌സറോ പോലും അദ്ദേഹത്തിന്റെ പേരില്‍ ഇല്ല.

Story first published: Monday, May 16, 2022, 17:13 [IST]
Other articles published on May 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X