For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: എതിരാളികള്‍ക്ക് ചങ്കിടിപ്പ്, ഗംഭീര്‍ തിരിച്ചെത്തുന്നു, ലഖ്‌നൗ ടീമിന്റെ ഉപദേഷ്ടാവാകും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാനിരിക്കെ നിര്‍ണ്ണായക നീക്കവുമായി ലഖ്‌നൗ ടീം. ഈ വര്‍ഷം ടൂര്‍ണമെന്റിലേക്കെത്തിയ ലഖ്‌നൗ തങ്ങളുടെ പരിശീലകനായി ആന്‍ഡി ഫ്‌ളവറിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ടീമിന്റെ ഉപദേഷ്ടാവായി മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ നായകനുമായ ഗൗതം ഗംഭീറിനെ എത്തിച്ചിരിക്കുകയാണ് ലഖ്‌നൗ. ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡും ക്യാപ്റ്റന്‍സി റെക്കോഡുമുള്ള ഗംഭീറിനെ ടീമിലെത്തിച്ചത് ലഖ്‌നൗവിന് വലിയ നേട്ടമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ ചാമ്പ്യന്‍പട്ടം ചൂടിക്കാന്‍ ഗംഭീറിനായിരുന്നു. ഇതിന് ശേഷം 2018ല്‍ ഡല്‍ഹിയിലേക്കെത്തിയ ഗംഭീര്‍ പാതിവഴിയില്‍ നായകസ്ഥാനം ഒഴിഞ്ഞ് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന് രാഷ്ട്രീയത്തില്‍ സജീവമായ ഗംഭീര്‍ ഇപ്പോള്‍ വീണ്ടും ക്രിക്കറ്റിലേക്കെത്തുകയാണ്. ഗംഭീറിന്റെ അനുഭവസമ്പത്തും നേതൃത്വ പാഠവവും പുതിയതായി എത്തുന്ന ടീമെന്ന നിലയില്‍ ലഖ്‌നൗവിന് വളരെ സഹായകരമായിരിക്കും.

gambir

ഇന്ത്യയിലെ പിച്ചിനെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ അറിവുള്ള താരമാണ് ഗംഭീര്‍. ഇന്ത്യക്കായി 37 ടി20യില്‍ നിന്ന് 932 റണ്‍സും 147 ഏകദിനത്തില്‍ നിന്ന് 5238 റണ്‍സും ഗംഭീര്‍ നേടിയിട്ടുണ്ട്. പ്രധാനപ്പെട്ട മത്സരങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമായിരുന്നു അദ്ദേഹം. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടാന്‍ ഗംഭീറിനായി. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 97 റണ്‍സാണ് ഗംഭീര്‍ നേടിയത്. 154 ഐപിഎല്ലില്‍ നിന്ന് 31.01 ശരാശരിയില്‍ 4218 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ 36 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

നേരത്തെ ഐപിഎല്ലില്‍ കളിച്ച റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിന്റെ ഉടമയായ സഞ്ജീവ് ഗോയെങ്കയാണ് ലഖ്‌നൗ ടീമിന്റെയും ഉടമ. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ മുന്‍പരിചയക്കുറവ് ടീം ഉടമസ്ഥര്‍ക്കില്ല. പരിചയസമ്പന്നനായ പരിശീലകനെയും മികവ് തെളിയിച്ചിട്ടുള്ള ഉപദേഷ്ടാവിനെയും ലഭിച്ച ടീമിന് ഇനി വേണ്ടത് മികച്ച താരങ്ങളെയാണ്.

മെഗാ ലേലത്തിന് മുമ്പ് തന്നെ മൂന്ന് താരങ്ങളെ ടീമുകള്‍ക്ക് നിലനിര്‍ത്താനാവും. പഞ്ചാബ് കിങ്‌സ് വിട്ട കെ എല്‍ രാഹുല്‍ ലഖ്‌നൗ ടീമിന്റെ നായകനായേക്കുമെന്നാണ് സൂചന. പഞ്ചാബിനൊപ്പം മികച്ച ബാറ്റിങ് പ്രകടനം രാഹുല്‍ നടത്തിയെങ്കിലും നായകനെന്ന നിലയില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. അതുകൊണ്ടാണ് ഇത്തവണ പഞ്ചാബ് വിടാന്‍ രാഹുല്‍ തീരുമാനിച്ചത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ട റാഷിദ് ഖാനെയും ലഖ്‌നൗ നോട്ടമിടുന്നുണ്ട്. ഹൈദരാബാദ് 12 കോടി ഓഫര്‍ നല്‍കിയിട്ടും ടീമില്‍ തുടരാതെയാണ് റാഷിദ് ഖാന്‍ ടീം വിട്ടത്. അതുകൊണ്ട് തന്നെ ലഖ്‌നൗ ടീമിലേക്ക് റാഷിദ് എത്താനുള്ള സാധ്യത കൂടുതലാണ്. പ്രായം കുറവാണെങ്കിലും ഇതിനോടകം വലിയ അനുഭവസമ്പത്തുണ്ടാക്കിയെടുക്കാന്‍ റാഷിദിനായിട്ടുണ്ട്. റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടി വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള താരമാണ് റാഷിദ് ഖാന്‍.

മുംബൈ ഇന്ത്യന്‍സ് വിട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനും ലഖ്‌നൗവിലേക്കാണെന്നാണ് സൂചന. മുംബൈ താരത്തെ ലേലത്തില്‍ നോട്ടമിടുന്നുണ്ടെങ്കിലും ഇഷാന്‍ അതിന് മുമ്പ് തന്നെ ലഖ്‌നൗവിലേക്കെത്തുമെന്നാണ് വിവരം. മികച്ച അടിത്തറ സൃഷ്ടിച്ചെടുക്കാന്‍ ലഖ്‌നൗവിനായിട്ടുണ്ട്. അതിനനുസരിച്ചുള്ള മികച്ച താരങ്ങളെയും ലഭിച്ചാല്‍ കന്നി സീസണില്‍ത്തന്നെ കസറാന്‍ ലഖ്‌നൗവിനായേക്കും. ഇത്തവണ പല ടീമുകളും വന്‍ മാറ്റത്തിന് തയ്യാറെടുത്തതോടെ നിരവധി സൂപ്പര്‍ താരങ്ങളാണ് ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലേക്കെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ ലേലം ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

Story first published: Saturday, December 18, 2021, 17:36 [IST]
Other articles published on Dec 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+