വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അടി, തിരിച്ചടി, ത്രില്ലര്‍- കെകെആര്‍ കടന്ന് ലഖ്‌നൗ പ്ലേഓഫില്‍

രണ്ടു റണ്‍സിനാണ് ലഖ്‌നൗവിന്റെ വിജയം

1

മുംബൈ: അടിയും തിരിച്ചടിയും കണ്ട ത്രില്ലറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു റണ്‍സിനു മുട്ടുകുത്തിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു മുന്നേറി. അവസാനത്തെ രണ്ടു ബോളിലാണ് മല്‍സരഫലം മാറിമറിഞ്ഞത്. രണ്ടു ബോളില്‍ മൂന്നു റണ്‍സ് മാത്രമാണ് കെകെആറിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. അടുത്ത രണ്ടു ബോളിലും വിക്കറ്റെടുത്ത ലഖ്‌നൗ അവിശ്വസനീയ വിജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ബോളില്‍ ബൗണ്ടറിയും അടുത്ത രണ്ടു ബോളില്‍ സിക്‌സറും വഴങ്ങിയ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് ഗംഭീര തിരിച്ചുവരവാണ് അടുത്ത മൂന്നു ബോളില്‍ നടത്തിയത്.

ഗുജറാത്ത് ടൈറ്റന്‍സിനു ശേഷം ഇത്തവണ പ്ലേഓഫിലെത്തിയ രണ്ടാമത്തെ ടീമാണ് മറ്റൊരു അരങ്ങേറ്റക്കാരായ ലഖ്‌നൗ. 211 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം കൊല്‍ക്കത്തയ്ക്കു നല്‍കിയപ്പോള്‍ ലഖ്‌നൗ അനായാസം വിജയം കൊയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ കൊല്‍ക്കത്തയുടെ മറുപടിയും മാസായിരുന്നു. ഒമ്പതു റണ്‍സാവുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ കൈവിട്ടിട്ടും കെകെആറിന്റെ പോരാട്ടവീര്യം കുറഞ്ഞില്ല. അവര്‍ ലഖ്‌നൗവിനെ കടന്നാക്രമിച്ച് മുള്‍മുനയില്‍ നിര്‍ത്തി. ലഖ്‌നൗ ഇതിനിടെ ചില വിക്കറ്റുകള്‍ പിഴുതെങ്കിലും കൊല്‍ക്കത്ത സമ്മര്‍ദ്ദത്തിലാവുകയോ, പിറകിലേക്കു പോവുകയോ ചെയ്തില്ല. വളരെ അഗ്രസീവായി ബാറ്റ് ചെയ്ത കെകെആര്‍ ത്രസിപ്പിക്കുന്ന വിജയത്തിനു അരികില്‍ വരെയെത്തിയ ശേഷമാണ് കീഴടങ്ങിയത്. എട്ടു വിക്കറ്റിനു 208 റണ്‍സെടുത്ത് മല്‍സരം അടിയറവയ്ക്കുകയായിരുന്നു. ഈ തോല്‍വിയോടെ കൊല്‍ക്കത്ത പുറത്താവുകയും ചെയ്തു.

2

നായകന്റെ ഇന്നിങ്‌സ് കെട്ടഴിച്ച ശ്രേയസ് അയ്യരാണ് കെകെആറിന്റെ റണ്‍ചേസിനു ചുക്കാന്‍ പിടിച്ചത്. 29 ബോളില്‍ നിന്നും നാലി ബൗണ്ടറിയും മൂന്നു സിക്‌സറുമടക്കം 50 റണ്‍സോടെ ശ്രേയസ് ടീമിന്റെ ടോപ്‌സ്‌കോററായി. നിതീഷ് റാണ 42 (22 ബോള്‍, 9 ഫോര്‍), റിങ്കു സിങ് 40 (15 ബോള്‍, 2 ഫോര്‍, 4 സിക്‌സര്‍), സാം ബില്ലിങ്‌സ് 36 (24 ബോള്‍, 2 ബൗണ്ടറി, 3 സിക്‌സര്‍), സുനില്‍ നരെയ്ന്‍ 21* (7 ബോള്‍, 3 സിക്‌സര്‍) എന്നിവരാണ് കെകെആറിനെ വിജയത്തിനു കൈയെത്തും ദൂരത്തെത്തിച്ചത്. ലഖ്‌നൗവിനായി മൊഹ്‌സിന്‍ ഖാനും മാര്‍ക്കസ് സ്‌റ്റോയ്‌നിസും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു.

3

ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ലഖ്‌നൗ വിക്കറ്റ് നഷ്ടമില്ലാതെ 210 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. രണ്ടാം ഐപിഎല്‍ സെഞ്ച്വറി തികച്ച സൗത്താഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കിന്റെ (140*) വെടിക്കെട്ട് സെഞ്ച്വറിയാണ് ലഖ്‌നൗവിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. അവസാന അഞ്ചോവറില്‍ 88 റണ്‍സാണ് ലഖ്‌നൗവിനു ലഭിച്ചത്. ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഡികോക്ക് തന്റെ പേരില്‍ കുറിച്ചത്. 116 റണ്‍സെന്ന രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറുടെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായായിരുന്നു. 70 ബോളില്‍ 10 വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് ഡികോക്ക് 140 റണ്‍സ് വാരിക്കൂട്ടിയത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (68*) റണ്‍സുമായി ഡികോക്കിനു മികച്ച പിന്തുണയേകി. അദ്ദേഹം 31 ബോളില്‍ മൂന്നു ബൗണ്ടറിയും നാലു സിക്‌സറുമടിച്ചു. ഈ ഇന്നിങ്‌സോടെ സീസണില്‍ 500ന് മുകളില്‍ റണ്‍സും രാഹുല്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായി അഞ്ചാം സീസണിലാണ് അദ്ദേഹത്തിന്റെ നേട്ടം.

4

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഡികോക്കിന്റെ ഒരു സിംപിള്‍ ക്യാച്ച് കൈവിട്ടതിനു വലിയ വിലയാണ് കെകെആറിനു നല്‍കേണ്ടി വന്നത്. ലഖ്‌നൗ ഇന്നിങ്‌സിലെ മൂന്നാം ഓവറില്‍ 12 റണ്‍സ് മാത്രമെടുത്തു നില്‍ക്കെയാണ് ഡികോക്കിന്റെ ക്യാച്ച് അഭിജിത്ത് തോമര്‍ നഷ്ടപ്പെടുത്തിയത്. ഉമേഷ് യാദവിന്റെ ഓവറിലായിരുന്നു ഇത്. തേര്‍ഡ് മാനില്‍ ഡികോക്കിനെ ക്യാച്ച് ചെയ്യാന്‍ തോമറിനു ഏറെ സമയമുണ്ടായിരുന്നു. പക്ഷെ ബോളിന്റ ദിശ മനസ്സിലാക്കുന്നതില്‍ താരത്തിനു പിഴച്ചു. മുന്നോട്ടു ഡൈവ് ചെയ്തു ക്യാച്ചെടുക്കാനുള്ള തോമറിന്റെ ശ്രമം പാളുകയും ബോള്‍ കൈയില്‍ നിന്നും വഴുകിപ്പോവുകയുമായിരുന്നു. പിന്നീട് കെകെആറിനു ഒരു പഴുത് പോലും നല്‍കാതെയാണ് ഡികോക്ക് സംഹാര താണ്ഡവമാടിയത്.

ടോസ് ലഭിച്ച ലഖ്‌നൗ നായകന്‍ കെഎല്‍ രാഹുല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചില മാറ്റങ്ങളോടെയാണ് ലഖ്‌നൗ ഈ മല്‍സരത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ അവര്‍ മൂന്നു മാറ്റങ്ങള്‍ വരുത്തി. ക്രുനാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആയുഷ് ബദോനി എന്നിവര്‍ ടീമിലില്ല. പകരം മനന്‍ വോറ, എവിന്‍ ലൂയിസ്, കെ ഗൗതം എന്നിവര്‍ കളിക്കുകയായിരുന്നു. കെകെആര്‍ ടീമില്‍ ഒരു മാറ്റമാണ് വരുത്തിയത്. അജിങ്ക്യ രഹാനെയ്ക്കു പകരം അഭിജിത് തോമര്‍ അരങ്ങേറി.

5

സീസണില്‍ രണ്ടാം തവണയാണ് ലഖ്‌നൗവും കെകെആറും നേര്‍ക്കനേര്‍ വന്നത്. ആദ്യപാദത്തില്‍ ഏകപക്ഷീയ വിജയം ലഖ്‌നൗ ആഘോഷിച്ചിരുന്നു. 75 റണ്‍സിന്റെ ആധികാരിക വിജയമായിരുന്നു ലഖ്‌നൗ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴു വിക്കറ്റിനു 176 റണ്‍സെന്ന മികച്ചൊരു ടോട്ടല്‍ തന്നെ പടുത്തുയര്‍ത്തി. 50 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കായിരുന്നു ടോപ്‌സ്‌കോറര്‍. മറുപടിയില്‍ കൊല്‍ക്കത്ത തകര്‍ന്നടിഞ്ഞു. ആന്ദ്രെ റസ്സല്‍ (45) വണ്‍മാന്‍ ഷോയ്ക്കും കെകെആറിനെ രക്ഷിക്കാനായില്ല. 14.3 ഓവറില്‍ വെറും 101 റണ്‍സിനു കെകെആര്‍ ഓള്‍ഔട്ടാവുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), എവിന്‍ ലൂയിസ്, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, മനന്‍ വോറ, ജാസണ്‍ ഹോള്‍ഡര്‍, മൊഹ്സിന്‍ ഖാന്‍, രവി ബിഷ്നോയ്, ആവേശ് ഖാന്‍, കെ ഗൗതം.

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്- അഭിജിത് തോമര്‍, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ ആന്ദ്രേ റസല്‍, റിങ്കു സിങ്, സാം ബില്ലിംഗ്സ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Wednesday, May 18, 2022, 23:35 [IST]
Other articles published on May 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X