വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പ്ലേഓഫ് ടിക്കറ്റിനു ലഖ്‌നൗ, തടയാന്‍ കെകെആര്‍- പ്രിവ്യു, സാധ്യതാ ടീം

ഇരുടീമിന്റെയും അവസാന ലീഗ് മല്‍സരം

മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണില്‍ പ്ലേഓഫിലെത്തുന്ന രണ്ടാമത്തെ ടീമാവുകയെന്ന ലക്ഷ്യത്തോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി കൊമ്പുകോര്‍ക്കുന്നു. ബുധനാഴ്ച രാത്രി 7.30ന് മുംബൈയി ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് മല്‍സരം. സീസണില്‍ ഇരുടീമിന്റെയും അവസാനത്തെ ലീഗ് മല്‍സരം കൂടിയാണിത്.

1

കെകെആറിനെ തോല്‍പ്പിക്കാനായാല്‍ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ 18 പോയിന്റുമായി പ്ലേഓഫിലേക്കു മുന്നേറും. തോല്‍ക്കുകയാണെങ്കില്‍ ബാക്കി മല്‍സരങ്ങളുടെ ഫലത്തിനായി അവര്‍ക്കു കാത്തിരിക്കേണ്ടി വരും. എന്നാല്‍ കെകെആറിനു നേരിയ പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂ തോല്‍ക്കുകയാണെങ്കില്‍ അവര്‍ പുറത്താവും.

2

13 മല്‍സരങ്ങളില്‍ നിന്നും എട്ടും ജയവും അഞ്ചു തോല്‍വിയുമടക്കം 16 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലഖ്‌നൗ നേരത്തേ തന്നെ പ്ലേഓഫിലെത്തേണ്ട ടീമായിരുന്നു. പക്ഷെ അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളിലേറ്റ തോല്‍വി അവര്‍ക്കു തിരിച്ചടിയായി. ഇതോടെയാണ് പ്ലേഓഫിനായി അവര്‍ക്കു അവസാനത്തെ ലീഗ് മല്‍സരം വരെ കാത്തിരിക്കേണ്ടിവന്നത്.
ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കെതിരേയായിരുന്നു അവസാന മല്‍സരങ്ങളില്‍ ലഖ്‌നൗവിനു അടിതെറ്റിയത്. ജിടിയോടു 62 റണ്‍സിനും റോയല്‍സിനോടു 24 റണ്‍സിനും അവര്‍ കീഴടങ്ങുകയായിരുന്നു. ബാറ്റിങ് നിര ക്ലിക്കാവാതിരുന്നതായിരുന്നു രണ്ടു കളിയിലും പരാജയകാരണം.

3

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ് കാര്യമെടുത്താല്‍ അവര്‍ ലീഗില്‍ ആറാംസ്ഥാനത്താണ്. 13 മല്‍സരങ്ങളില്‍ ആറെണ്ണത്തില്‍ ജയിച്ച അവര്‍ ഏഴെണ്ണത്തില്‍ പരാജയമേറ്റുവാങ്ങി. 12 പോയിന്റാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെ അക്കൗണ്ടിലുള്ളത്. ലഖ്‌നൗലിനോടു തോറ്റാല്‍ കെകെആറിന്റെ പ്ലേഓഫ് പ്രതീക്ഷ പൂര്‍ണമായി അസ്തമിക്കും. അതുകൊണ്ടു കൈയ്‌മെയ് മറന്നൊരു പോരാട്ടത്തിനാവും കൊല്‍ക്കത്ത മുതിരുക.
അവസാനത്തെ രണ്ടു മല്‍സരങ്ങളിലും ജയിക്കാനായത് കെകെആറിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെ 52 റണ്‍സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 54 റണ്‍സിനും കൊല്‍ക്കത്ത കെട്ടുകെട്ടിക്കുകയായിരുന്നു.

4

ഈ സീസണില്‍ ലഖ്‌നൗവും കൊല്‍ക്കത്തയും ഇതു രണ്ടാംതവണയാണ് പോരടിക്കുന്നത്. ഈ മാസം ഏഴിനു പൂനെയില്‍ വച്ച് ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയെ ലഖ്‌നൗ നിഷ്പ്രഭരാക്കിയിരുന്നു. 75 റണ്‍സിന്റെ വമ്പന്‍ വിജയമായിരുന്നു അന്നു എല്‍എസ്ജി ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഏഴു വിക്കറ്റിനു 176 റണ്‍സെന്ന വലിയൊരു ടോട്ടല്‍ പടുത്തുയര്‍ത്തി. 50 റണ്‍സെടുത്ത ക്വിന്റണ്‍ ഡികോക്കായിരുന്നു അവരുടെ ഇന്നിങ്‌സിലെ അമരക്കാരനായത്. ദീപക് ഹൂഡ 41 റണ്‍സുമെടുത്തു.

5

റണ്‍ചസില്‍ ലഖ്‌നൗവിന്റെ ബൗളിങ് ആക്രമണത്തില്‍ കെകെആര്‍ തരിപ്പണമായി. 15 ഓവറുകള്‍പോലും അവര്‍ക്കു ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. 14.3 ഓവറില്‍ വെറും 101 റണ്‍സിനു കെകെആര്‍ കൂടാരത്തില്‍ തിരിച്ചെത്തി. ആന്ദ്രെ റസ്സല്‍ 45 (19 ബോള്‍, 5 സിക്‌സര്‍, 3 ബൗണ്ടറി) തകര്‍ത്തടിച്ചെങ്കിലും മറ്റാരും കാര്യമായ പിന്തുണ നല്‍കിയില്ല. സുനില്‍ നരെയ്ന്‍ 22ഉം ആരോണ്‍ ഫിഞ്ച് 14ഉം റണ്‍സെടുത്തു. ലഖ്‌നൗവിനു വേണ്ടി ആവേശ് ഖാനും ജാസണ്‍ ഹോള്‍ഡറും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, ജാസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, മൊഹ്‌സിന്‍ ഖാന്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ആരോണ്‍ ഫിഞ്ച്, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ ആന്ദ്രേ റസല്‍, റിങ്കു സിങ്, സാം ബില്ലിംഗ്‌സ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Tuesday, May 17, 2022, 0:52 [IST]
Other articles published on May 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X