Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കഴിഞ്ഞ രാത്രി ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല, കന്നി ഫിഫ്റ്റിക്ക് ശേഷം ബദോനിയുടെ മറുപടി

മുംബൈ: ഐപിഎല്ലിലെ ഇന്നത്തെ പോരാട്ടത്തില്‍ എല്ലാവരെയും ഞെട്ടിച്ച് ഒരു അര്‍ധ സെഞ്ച്വറി പിറന്നു. 22കാരനായ ആയുഷ് ബദോനിയെന്ന ലഖ്‌നൗ ടീമിന്റെ താരത്തിന്റെ ബാറ്റില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി പിറന്നത്. ടീമിന് വേണ്ടി ആറാം നമ്പറിലാണ് ബദോനി ഇറങ്ങിയത്. തകര്‍ന്ന് തരിപ്പണമായി ലഖ്‌നൗ ടീം നല്‍കുന്ന സമയത്തായിരുന്നു താരത്തിന്റെ വരവ്. 29 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി തകര്‍ച്ചയിലായിരുന്നു ലഖ്‌നൗ ടീം. എന്നാല്‍ ആറാം വിക്കറ്റില്‍ ബദോനി ചേര്‍ന്നത് ദീപക് ഹൂഡയ്‌ക്കൊപ്പമാണ്. തകര്‍പ്പന്‍ ബാറ്റിംഗാണ് പിന്നീട് കണ്ടത്. 158 എന്ന നല്ല സ്‌കോറിലേക്ക് ടീമിനെ എത്തിച്ചതും ബദോനിയുടെ ഇന്നിംഗ്‌സ് കാരണമാണ്. 41 പന്തില്‍ 54 റണ്‍സാണ് താരം അടിച്ചെടുത്തത്.

1

മൂന്ന് പടുകൂറ്റന്‍ സിക്‌സറുകളും നാല് ബൗണ്ടറികളും ആ ബാറ്റില്‍ നിന്ന് പിറന്നു. അവസാന ഓവറില്‍ വരുണ്‍ ആരോണിന്റെ പന്തിലാണ് താരം പുറത്തായത്. വീണ്ടുമൊരു സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെയാണ് ബദോനി പുറത്തായത്. അതേസമയം സോഷ്യല്‍ മീഡിയ അടക്കം ബദോനിയെ വാഴ്ത്തുകയാണ്. കന്നി മത്സരത്തില്‍ തന്നെയാണ് താരം അര്‍ധ സെഞ്ച്വറി നേടിയിരിക്കുന്നത്. താന്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അര്‍ധ സെഞ്ച്വറിയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. അത് നേടിയപ്പോള്‍ മാത്രമാണ് അക്കാര്യം ഓര്‍ത്തതതെന്നും ബദോനി പറഞ്ഞു. സ്‌കോര്‍ നോക്കാതെയായിരുന്നു താന്‍ കളിച്ചിരുന്നതെന്നും ബദോനി വ്യക്തമാക്കി.

സ്വാഭാവികമായ കളിയാണ് പുറത്തെടുക്കാന്‍ ശ്രമിച്ചത്. ആദ്യ ബൗണ്ടറി വന്നപ്പോഴാണ് തനിക്ക് ആത്മവിശ്വാസം ലഭിച്ചത്. കഴിഞ്ഞ ദിവസം മുതല്‍ തന്നെ കളിക്കുന്നതിന്റെ ആവേശമുണ്ടായിരുന്നു. എനിക്ക് കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാനായിരുന്നില്ല. വലിയ ആശങ്കയിലായിരുന്നു ഞാന്‍. എന്നാല്‍ ആദ്യ ബൗണ്ടറി അടിച്ചതോടെ ആ പ്രശ്‌നം മാറി കിട്ടി. തുടക്കത്തില്‍ പന്ത് നന്നായി കട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ അതിന് ശേഷം എല്ലാം സാധാരണ നിലയിലായി. ഞങ്ങള്‍ മികച്ച സ്‌കോര്‍ തന്നെയാണ് അടിച്ചെടുത്തതെന്നും ബദോനി പറഞ്ഞു. പതിയെയാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. ആദ്യ പത്തോവറില്‍ പ്രതിരോധത്തിലാണ് ടീം കളിച്ചത്. എന്നാല്‍ അതിന് ശേഷം വെടിക്കെട്ടിന് തിരികൊളുത്തുകയായിരുന്നു ആയുഷ് ബദോനി.

താന്‍ പതിയെ കളിച്ചതിന് കാരണമുണ്ട്. ആ ഘട്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തുക വലിയ ബുദ്ധിയുണ്ടായിരുന്നു. ലോക്കി ഫെര്‍ഗുസനെതിരെ സിക്‌സര്‍ നേടാനായത് തന്റെ ബാറ്റിംഗ് വേഗത്തിലാക്കാന്‍ സഹായിച്ചിരുന്നു. മത്സരത്തില്‍ ഹൂഡയും അര്‍ധ സെഞ്ച്വറി കുറിച്ചിരുന്നു. 55 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററുമായി. ആറ് ഫോറും രണ്ട് സിക്‌സറുകളുമാണ് താരം അടിച്ചത്. ലഖ്‌നൗവും ഗുജറാത്തും പരിചയസമ്പന്നരായ ടീമുകളായത് കൊണ്ട് നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അതേസമയം നാല് വിക്കറ്റ് പോയിട്ടും വലിയ പ്രകടനം ബദോനിക്ക് സാധിച്ചതും താരത്തിന്റെ മികവ് കാണിക്കുന്നതാണ്. അടുത്ത മത്സരങ്ങളിലും ടീമിന്റെ നിര്‍ണായക താരമായിരിക്കും ബദോനി എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Story first published: Tuesday, March 29, 2022, 8:49 [IST]
Other articles published on Mar 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+