Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇത് ശരിക്കും ജയം പോലെ തോന്നുന്നുവെന്ന് രാഹുല്‍, സെല്‍ഫ് ട്രോളാണോയെന്ന് ആരാധകര്‍

മുംബൈ: കെഎല്‍ രാഹുല്‍ ഇപ്പോള്‍ എയറിലാണ്. ലഖ്‌നൗ തോറ്റിട്ടും എന്താണ് കാര്യമെന്ന് ചോദിച്ചാല്‍ ഒരുപാടുണ്ട് പറയാന്‍. രാഹുലിന്റെ കമന്റുകളും ട്വീറ്റുകളുമാണ് ഇപ്പോള്‍ ട്രോളായി മാറിയിരിക്കുന്നത്. ആദ്യ മത്സരം തോറ്റപ്പോള്‍ തന്നെ രാഹുലിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ബാറ്റിംഗില്‍ വന്‍ പരാജയമായ രാഹുല്‍ ടീമിനെ നയിക്കുന്നതിലും പരാജയമായെന്നാണ് വിലയിരുത്തല്‍. തോല്‍വിക്ക് ശേഷം രാഹുല്‍ ഒരു ട്വീറ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്. ഗംഭീരമായിട്ടാണ് തന്റെ ടീം പോരാടിയതെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഈ മത്സരം ശരിക്കും വിജയിച്ചത് പോലെയായിരുന്നു. കാരണം അത്തരമൊരു പോരാട്ടമാണ് ലഖ്‌നൗ കാഴ്ച്ചവെച്ചതെന്നും അഭിമാനമുണ്ടെന്നും രാഹുല്‍ പറഞ്ഞു.

1

ആരാധകര്‍ മാത്രമല്ല ക്രിക്കറ്റ് ആസ്വാദകരും ഈ ട്വീറ്റില്‍ അമ്പരന്നിരിക്കുകയാണ്. ഈ ശരിക്കും ഗൗരവത്തോടെ പറഞ്ഞതാണോ എന്നായിരുന്നു രാഹുല്‍ എന്ന യൂസറുടെ ചോദ്യം. സെല്‍ഫ് ട്രോളിംഗാണെന്ന് ആരാധകരിലൊരാള്‍ പറയുന്നു. രാഹുലിന്റേത് പാരഡി അക്കൗണ്ടാണെന്നും ഇയാളുടെ ട്വീറ്റിലുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് തോറ്റപ്പോള്‍ ഇങ്ങനൊരു ട്വീറ്റ് ചെയ്യാത്തതിന് ഇതിഹാസമേ നിങ്ങളോട് നന്ദിയുണ്ടെന്നായിരുന്നു മറ്റൊരു ട്രോള്‍. നിങ്ങളുടെ പിആര്‍ മാനേജറായി എന്നെ നിയമിക്കൂവെന്നും, ഇപ്പോഴുള്ളതിനേക്കാല്‍ പത്തിരട്ടിയായി ഞാന്‍ അതിനെ മാറ്റിത്തരാമെന്നും, ഇപ്പോഴുള്ളതിന്റെ നാലിലൊന്ന് പണം മാത്രം തന്നാല്‍ മതിയെന്നും രോഹിത് എന്ന ആരാധകന്‍ കുറിച്ചിട്ടുണ്ട്.

2

രാഹുലിന്റെ ട്വീറ്റുകള്‍ തോല്‍വിയെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത താരത്തിന് സമാനമാണെന്നായിരുന്നു ആരാധകരില്‍ നല്ലൊരു പങ്കും പറഞ്ഞിരിക്കുന്നത്. ഐഐടിയില്‍ അഡ്മിഷന്‍ ചേരാന്‍ ഞാന്‍ തീവ്രമായി ശ്രമിച്ചിരുന്നു. ആ ശ്രമം കൊണ്ട് ഇപ്പോഴും ഒരു ഐഐടിക്കാരനായിട്ടാണ് തോന്നുന്നതെന്ന് ട്രോള്‍ രൂപേണ ആശിഷ് നാരായണ്‍ എന്ന ആരാധകന്‍ പറയുന്നു. ആര്‍സിബി ഉല്‍പ്പന്നമാണ്. ആര്‍സിബിയുടെ അതേ മനോനിലയാണ് രാഹുലിനെന്നും നരാസ് അഹമ്മദ് എന്നയാള്‍ കുറിച്ചു. നിങ്ങള്‍ക്ക് ഒരാളെ ആര്‍സിബിയില്‍ നിന്ന് കൊണ്ടുപോകാം. എന്നാല്‍ ആ വ്യക്തിയില്‍ നിന്ന് ആര്‍സിബിയെ എടുത്ത് മാറ്റാനാവില്ല എന്നാണ് ആരാധകരുടെ വിമര്‍ശനം.

തോല്‍വിക്ക് ന്യായീകരണം കണ്ടെത്തുന്നതില്‍ ആര്‍സിബിയുടെ അതേ സ്വഭാവമാണ് രാഹുലിനെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. പബ്ജി കളിച്ചത് കൊണ്ട് എനിക്ക് സൈനികനായി തോന്നുന്നുവെന്നാണ് മറ്റൊരു ട്രോളില്‍ പറയുന്നത്. 30 പന്തില്‍ 68 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തെ എതിരാളികള്‍ക്ക് സമ്മാനിച്ച കളിയെ ജയത്തിന് സമാനമാണെന്ന് വിളിക്കുന്നത് എങ്ങനെയാണെന്ന് ജയ്ദീപ് വര്‍മ ചോദിക്കുന്നു. ഇത് വിശ്വസിക്കാനാവാത്ത കാര്യമാണെന്നും വര്‍മ പറഞ്ഞു. മത്സരം അവസാന ഓവര്‍ വരെ നീട്ടിക്കൊണ്ടുപോകാന്‍ ലഖ്‌നൗവിന് സാധിച്ചെന്നും, മികച്ച പോരാട്ടമാണ് ടീം കാഴ്ച്ചവെച്ചതെന്നും രാഹുല്‍ പറഞ്ഞിരുന്നു. തുടക്കം മോശമായിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് നല്ല പ്രകടനമായിരുന്നു. വളരെ ആത്മവിശ്വാസം കിട്ടിയെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതെല്ലാം വിമര്‍ശനങ്ങളെ കടുപ്പിക്കുകയാണ് ചെയ്തത്.

Story first published: Wednesday, March 30, 2022, 1:49 [IST]
Other articles published on Mar 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+