വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ലഖ്‌നൗ ക്യാപ്റ്റന്‍ രാഹുല്‍ തന്നെ, സ്റ്റോയ്‌നിസും ബിഷ്‌നോയിയും ടീമില്‍

അഹമ്മദാബാദിനെ നയിക്കുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി നടക്കാനിരിക്കുന്ന മെഗാ ലേലത്തിനു മുമ്പ് ടീമിലെത്തിച്ച കളിക്കാരുടെ ലിസ്റ്റ് ലഖ്‌നൗ ഫ്രാഞ്ചൈസി പുറത്തുവിട്ടിരിക്കുകയാണ്. പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ലഖ്‌നൗ ടീമിനെ നയിക്കുക. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, സീനിയര്‍ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ് എന്നിവരാണ് ലഖ്‌നൗ ടീമിന്റെ ഭാഗമായ മറ്റു രണ്ടു പേര്‍.

1

ഈ സീസണിലെ ഐപിഎല്ലില്‍ അരങ്ങേറാനൊരുങ്ങുന്ന ഫ്രാഞ്ചൈസി കൂടിയാണ് ലഖ്‌നൗ. 15 കോടി രൂപയ്ക്കാണ് രാഹുലിനെ അവര്‍ ടീമിലേക്കു കൊണ്ടുവന്നത്. ഫ്രാഞ്ചൈസിയുടെ നായകസ്ഥാനവും അദ്ദേഹത്തെ തന്നെ അവര്‍ ഏല്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നു രാഹുല്‍. സീസണിനു ശേഷം താന്‍ ടീം വിടാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ഫ്രാഞ്ചൈസിയെ അറിയിക്കുകയായിരുന്നു. ലഖ്‌നൗ ടീം ഇതിന മുമ്പ് തന്നെ രാഹുലിനു ഓഫര്‍ നല്‍കിയിരുന്നു. 2018 മുതല്‍ അദ്ദേഹം പഞ്ചാബ് ടീമിനൊപ്പമുണ്ടായിരുന്നു.

2

കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു ഓസ്‌ട്രേലിയയുടെ സീം ബൗളിങ് ഓള്‍റൗണ്ടറായ സ്‌റ്റോയ്‌നിസ്. പരിക്ക് കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു പല മല്‍സരങ്ങളും നഷ്ടപ്പെടുത്തി. എന്നാല്‍ 2020ലെ ഐപിഎല്ലില്‍ ഡിസിയെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സ്റ്റോയ്‌നിസിനു കഴിഞ്ഞു. ഓപ്പണിങ് മുതല്‍ ഡിസിക്കു വേണ്ടി പല പൊസിഷനുകളിലും താരം ബാറ്റ് ചെയ്തിരുന്നു. മെഗാ ലേലത്തിനു മുന്നോടിയായി സ്‌റ്റോയ്‌നിസിനെ ഡിസി ഒഴിവാക്കിയതോടെയാണ് ലഖ്‌നൗ വലയെറിഞ്ഞത്. 11 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

3

അതേസമയം, നേരത്തേ പഞ്ചാബ് കിങ്‌സില്‍ രാഹുലിന്റെ ടീമംഗമായിരുന്ന രവി ബിഷ്‌നോയ് അടുത്ത സീസണില്‍ ലഖ്‌നൗവിനൊപ്പം വീണ്ടും അദ്ദേഹത്തിനു കീഴില്‍ തന്നെ കൡക്കാന്‍ പോവുകയാണ്. നാലു കോടി രൂപയ്ക്കാണ് ബിഷ്‌നോയിയെ ലഖ്‌നൗ സ്വന്തമാക്കിയത്. 2020ലെ ഐപിഎല്‍ സീസണിലാണ് താരം പഞ്ചാബിന്റെ ഭാഗമായത്. ഇതേ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനം താരത്തിനു ഐപിഎല്ലില്‍ അവസരമൊരുക്കുകയാിരുന്നു. പഞ്ചാബിനായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടും ബിഷ്‌നോയിയെ ടീം മാനേജ്‌മെന്റ് തുടര്‍ച്ചയായി കളിപ്പിച്ചില്ല.

4

ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയുള്ള ലേലത്തില്‍ സഞ്ജീവ് ഗോയെങ്ക ഗ്രൂപ്പായിരുന്നു 7090 കോടി രൂപയ്ക്കു ലഖ്‌നൗ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം നേടിയെടുത്തത്. ഗോയെങ്ക ഗ്രൂപ്പിനെ സംബന്ധിച്ച് ഐപിഎല്ലില്‍ ഇതു അരങ്ങേറ്റമല്ല. നേരത്തേ റൈസിങ് പൂനെ സൂപ്പര്‍ ജയന്റെന്ന ഫ്രാഞ്ചൈസിയുടെ ഉടമകളായിരുന്നു ഇവര്‍. 2016, 17 സീസണുകളിലാണ് സൂപ്പര്‍ ജയന്റ് ഐപിഎല്ലില്‍ കളിച്ചത്. 17ലെ റണ്ണറപ്പുകള്‍ കൂടിയായിരുന്നു അവര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ഫ്രാഞ്ചൈസികള്‍ രണ്ടു സീസണുകളിലേക്കു സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സൂപ്പര്‍ ജയന്റിനൊപ്പം ഗുജറാത്ത് ലയണ്‍സും രണ്ടു സീസണുകളില്‍ കളിച്ചത്.

5

2014ലെ ഐപിഎല്ലിലൂടെയാണ് 29 കാരനായ രാഹുലിന്റെ തുടക്കം. ആദ്യ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പമായിരുന്നു അദ്ദേഹം. 2016ല്‍ രാഹുലിനെ ഹോം ഫ്രാഞ്ചൈസിയായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങി. രണ്ടു ടീമുകളിലും പക്ഷെ താരത്തിനു വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. 2018ല്‍ പഞ്ചാബിലേക്കു വന്നതോടെയാണ് രാഹുലിന്റെ സമയം തെളിഞ്ഞത്. 11 കോടി രൂപയ്ക്കായിരുന്നു അദ്ദേഹത്തെ പഞ്ചാബ് വാങ്ങിയത്.

6

തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ പഞ്ചാബ് ബാറ്റിങിന്റെ നെടുംതൂണായി രാഹുല്‍ മാറി. നാലു സീസണുകളില്‍ നിന്നും 56.62 എന്ന ഉജ്ജ്വല ശരാശരിയില്‍, 55 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 2548 റണ്‍സാണ്. രണ്ടു സെഞ്ച്വറികളും 23 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. നാലു വര്‍ഷത്തെ ഈ കാലയളവില്‍ പഞ്ചാബിന്റെ 26.52 ശതമാനം റണ്‍സും രാഹുലിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഒരൊറ്റ സീസണില്‍ മാത്രമാണ് അദ്ദേഹത്തിന് 600ന് മുകളില്‍ നേടാനാവാതെ പോയത്. 659, 593, 670, 626 റണ്‍സ് എന്നിങ്ങനെയാണ് നാലൂ സീസണുകളില്‍ രാഹുലിന്റെ സ്‌കോറുകള്‍.

Story first published: Tuesday, January 18, 2022, 15:07 [IST]
Other articles published on Jan 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X