Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഐപിഎല്‍ ക്യാപ്റ്റന്‍സി പോര, രാഹുലിന് ചലഞ്ച്, ദക്ഷിണാഫ്രിക്കയില്‍ ബിസിസിഐ നിരീക്ഷിക്കും

മുംബൈ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലേഓഫിലെ തോല്‍വിയോ ഐപിഎല്ലില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഇതോടെ ടീം ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. ലഖ്‌നൗവിന് വേണ്ടി മികച്ചതെന്ന് വേണെങ്കില്‍ പറയാവുന്നതാണ് രാഹുലിന്റെ ക്യാപ്റ്റന്‍സി. പക്ഷേ രാഹുലിന്റെ തീരുമാനങ്ങള്‍ പ്ലേഓഫില്‍ ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പക്ഷേ അതിലും വലിയൊരു വെല്ലുവിളി രാഹുലിന് നേരിടാനുണ്ട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. അത് ബിസിസിഐയെയും ആശങ്കപ്പെടുത്തുന്നുണ്ട്. നേരത്തെ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു ഇന്ത്യ.

1

ഇത്തവണ അങ്ങനൊരു തോല്‍വി ആവര്‍ത്തിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഇനിയൊരിക്കലും ക്യാപ്റ്റന്‍ സ്ഥാനം രാഹുലിന് ലഭിക്കാനും ഇടയില്ല. രാഹുലിന്റെ പ്രകടനവും ക്യാപ്റ്റന്‍സിയും സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ബിസിസിഐയും സെലക്ടര്‍മാരും പറയുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാവിയിലേക്കുള്ള രണ്ട് ക്യാപ്റ്റന്‍സി ചോയ്‌സുകളാണ് രാഹുലും റിഷഭ് പന്തും. രോഹിത് ശര്‍മ കഴിവ് തെളിയിച്ചത് പോലെ, രാഹുലും തന്റെ മൂല്യം ഈ പരമ്പരയില്‍ തെളിയിക്കേണ്ടി വരും. അഞ്ച് മത്സരങ്ങള്‍ ഈ പരമ്പരയില്‍ ഉണ്ട്. രാഹുലിന് ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യാന്‍ അറിയില്ല എന്നത് അടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ ബിസിസിഐക്ക് അറിയാം.

നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ 3-0നാണ് ഇന്ത്യ തോറ്റത്. രാഹുല്‍ ഇതേ തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ വിരാട് കോലിയുടെ ശക്തമായ പിന്തുണ രാഹുലിനുണ്ട്. ടി20 പരമ്പരയില്‍ പക്ഷേ ഇത്തവണ രാഹുലിന് താന്‍ മികച്ച ക്യാപ്റ്റനാണെന്ന് തെളിയിക്കേണ്ടി വരും. മികച്ച അവസരം കൂടിയാണിത്. ടീമിലെ ആകെയുള്ള സീനിയര്‍ ഭുവനേശ്വര്‍ കുമാര്‍ മാത്രമായിരിക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് താനും എത്തുമെന്ന് കാണിക്കാന്‍ ദക്ഷിണാഫ്രിക്കയിലെ പരമ്പര നേടിയാലും മതി. രാഹുല്‍ സമ്മര്‍ദത്തിലാണെന്ന് പറയാനാവില്ല. പക്ഷേ അദ്ദേഹത്തെ സെലക്ഷന്‍ കമ്മിറ്റി നിരീക്ഷിക്കുമെന്നിും സെലക്ഷന്‍ കമ്മിറ്റി അംഗം പറഞ്ഞു.

ഇതുവരെ സെലക്ടര്‍മാരൊന്നും രാഹുലിന്റെ ക്യാപ്റ്റന്‍സില്‍ തൃപ്തനല്ല. ഫീല്‍ഡ് സെറ്റിംഗ്‌സില്‍ വരെ രാഹുല്‍ പരാജയമായിരുന്നു. ബൗളര്‍മാരെയും നന്നായി ഉപയോഗിച്ചില്ല. ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്ന പോലെയല്ല ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ എന്ന സ്ഥാനം. അതില്‍ തന്നെ ഒരുപാട് സമ്മര്‍ദം ക്യാപ്റ്റനുണ്ടാവും. പക്ഷേ അതില്‍ നിന്നെല്ലാം രാഹുല്‍ പഠിച്ചിട്ടുണ്ടാവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രാഹുല്‍ തര്‍ക്കുമെന്നാണ് സെലക്ടര്‍മാര്‍ കരുതുന്നത്. നാല് കളിയില്‍ ഇന്ത്യയെ നയിച്ച രാഹുല്‍ നാലിലും തോല്‍വിയറിഞ്ഞിരുന്നു. ടെസ്റ്റ് പരമ്പരയില്‍ രാഹുല്‍ ക്യാപ്റ്റനായ ടെസ്റ്റിലും ടീം പരാജയം വഴങ്ങി. ക്യാപ്റ്റനെന്ന നിലയില്‍ 50 ശതമാനം വിജയമാണ് രാഹുലിന് ഐപിഎല്ലില്‍ ഉള്ളത്. രാഹുലിന് ക്യാപ്റ്റന്‍സി ഉപദേശം ഭുവനേശ്വറില്‍ നിന്ന് മാത്രം തേടേണ്ടി വരും. രോഹിത്തോ കോലിയോ ടീമില്‍ ഇല്ല.

Story first published: Friday, May 27, 2022, 7:03 [IST]
Other articles published on May 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+