Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രാഹുല്‍ പഞ്ചാബ് വിടുമെന്നുറപ്പായി, പുതിയ തട്ടകം ആര്‍സിബിയല്ല, ലഖ്‌നൗവെന്ന് സൂചന

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഡിംസംബറിലാവും താരം ലേലം നടക്കുകയെന്നാണ് സൂചന. ഏപ്രില്‍ രണ്ടിന് പുതിയ സീസണ്‍ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനോടകം ലേലത്തിന്റെ നിയമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നാല് താരങ്ങളെ വീതമാണ് നിലവിലെ ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. പുതിയ ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ വീതവും നിലനിര്‍ത്താനാവും.

പല പ്രമുഖരും ഇത്തവണ കൂടുമാറുമെന്ന വാര്‍ത്ത നേരത്തെ മുതല്‍ പുറത്തുവരുന്നതാണ്. ഇപ്പോഴിതാ സൂപ്പര്‍ താരം കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. പഞ്ചാബ് കിങ്‌സ് നായകനാണ് രാഹുല്‍. എന്നാല്‍ ടീമിനെ പ്രതീക്ഷക്കൊത്ത് ഉയര്‍ത്താനാവാത്തതിനാല്‍ രാഹുല്‍ നായകസ്ഥാനം ഒഴിയുമെന്നും ടീം വിടുമെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

IPL 2022: രോഹിതും ബുംറയും മുംബൈയില്‍ തന്നെ, രണ്ടു പേരുടെ കാര്യത്തില്‍ സംശയം- പാണ്ഡ്യമാര്‍ ഇല്ല!

1

പഞ്ചാബ് വിടുന്ന രാഹുല്‍ വിരാട് കോലി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ ആര്‍സിബിയിലേക്കെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയതായി എത്തുന്ന ലഖ്‌നൗ ടീമിന്റെ നായകനായാവും രാഹുല്‍ എത്തുകയെന്നതാണ്. 2016-2017 സീസണില്‍ ഐപിഎല്‍ കളിച്ചിരുന്ന റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉടമകളാണ് ഇപ്പോള്‍ ലഖ്‌നൗ ടീമിനെ ഇറക്കുന്നത്. ഈ ടീമിന്റെ നായകസ്ഥാനത്തേക്കാണ് രാഹുലിനെ പരിഗണിക്കുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തെ കരാര്‍ രാഹുലുമായി ഉണ്ടാക്കാനാണ് ലഖ്‌നൗ ടീം ഉദ്ദേശിക്കുന്നതെന്നാണ് വിവരം. റൈസിങ് പൂനെ സൂപ്പര്‍ ജയന്‍്‌സിനെ ഒരു സീസണില്‍ എംഎസ് ധോണിയും മറ്റൊരു സീസണില്‍ സീറ്റീവ് സ്മിത്തുമാണ് നയിച്ചത്. അതിനാല്‍ സ്റ്റീവ് സ്മിത്ത് ലഖ്‌നൗ ടീമിന്റെ നായകനായി എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും രാഹുല്‍ ലഖ്‌നൗ ടീമിനൊപ്പമാവും കളിക്കുകയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2

പഞ്ചാബിന്റെ നായകനെന്ന നിലയില്‍ രാഹുല്‍ മികവ് കാട്ടിയില്ലെങ്കിലും ബാറ്റിങ്ങില്‍ ഗംഭീര പ്രകടനമാണ് രാഹുല്‍ കാഴ്ചവെച്ചത്. 2018 മുതല്‍ കളിച്ച എല്ലാ സീസണിലും 550ന് മുകളില്‍ സ്‌കോര്‍ നേടാന്‍ രാഹുലിനായിട്ടുണ്ട്. പുതിയ ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ ലേലത്തിന് മുമ്പുതന്നെ നിലനിര്‍ത്താനാവും. അതിനാല്‍ത്തന്നെ രാഹുലിനെ ടീമിലെത്തിക്കാന്‍ അനായാസം അവര്‍ക്ക് സാധിച്ചേക്കും.

ലേലത്തിലേക്കെത്തിയാല്‍ വലിയ പ്രതിഫലം തന്നെ രാഹുലിനെ ലഭിക്കും. സ്ഥിരതയോടെ കളിക്കുന്ന രാഹുലിന് ആവിശ്യക്കാരേയറെയായതിനാല്‍ ലേലത്തില്‍ 20 കോടിക്ക് മുകളിലെങ്കിലും ലഭിക്കാന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ ലഖ്‌നൗ ടീം അദ്ദേഹത്തെ വാങ്ങുമ്പോള്‍ കുറഞ്ഞത് 18 കോടിയെങ്കിലും നല്‍കുമെന്നുറപ്പാണ്. 7090 കോടിയെന്ന റെക്കോഡ് തുകയ്ക്കാണ് പുതിയ ടീമിനെ ലഖ്‌നൗ ടീം സ്വന്തമാക്കിയത്. അതിനാല്‍ രാഹുലിനായി വലിയ തുക മുടക്കാന്‍ അവര്‍ മടികാട്ടില്ലെന്നുറപ്പ്.

3

രാഹുലിനെ എത്തിച്ചാല്‍ ബാറ്റിങ്ങില്‍ ടീമിനത് കരുത്താവും. അവസാന നാല് സീസണിലും ഓറഞ്ച് ക്യാപ് പട്ടികയില്‍ മത്സരത്തിനുണ്ടായിരുന്ന രാഹുല്‍ തുടക്കം മുതല്‍ മികച്ച സ്‌ട്രൈക്കറേറ്റ് നിലനിര്‍ത്തി കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. രാഹുലിനെ സ്വന്തമാക്കിയാല്‍ വിക്കറ്റ് കീപ്പറെന്ന നിലയിലും ടീമിന് ഉപയോഗിക്കാനാവും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍. അതിനാല്‍ രാഹുലിനെ സ്വന്തമാക്കിയത് ടീമിന്റെ മൂല്യവും ഉയര്‍ത്തും.

എന്നാല്‍ രാഹുലിനെ നായകസ്ഥാനം ഏല്‍പ്പിച്ചാല്‍ എത്രത്തോളം ഗുണം ചെയ്യുമെന്നത് കണ്ടറിയണം. പുതിയൊരു ടീമിനെ കെട്ടിപ്പടുക്കുകയെന്നത് എളുപ്പമാവില്ല. അതിന് അനുഭവസമ്പന്നനായ നായകന്‍ തന്നെ വേണം. നായകനെന്ന നിലയില്‍ വലിയ മികവ് കാട്ടാത്ത രാഹുലിനെ ലഖ്‌നൗ ക്യാപ്റ്റനായി തിരഞ്ഞെടുത്താല്‍ അത് പ്രതികൂല ഫലം സൃഷ്ടിക്കാനാണ് സാധ്യത. സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടുന്ന നായകന്മാരിലൊരാളാണ് രാഹുല്‍.

Story first published: Thursday, November 25, 2021, 11:44 [IST]
Other articles published on Nov 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+