വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPl 2022: ബിഷ്‌നോയിയും സ്‌റ്റോയിനിസും എന്തുകൊണ്ട് ലഖ്‌നൗവില്‍? കാരണം വെളിപ്പെടുത്തി രാഹുല്‍

പഞ്ചാബ് കിങ്‌സില്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ബിഷ്‌നോയി കളിച്ചിരുന്നത്

1

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലൂടെ വരവറിയിക്കാന്‍ തയ്യാറെടുക്കുന്ന ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി അവര്‍ ടീമിന്റെ പേര് വെളിപ്പെടുത്തിയത്. മെഗാ ലേലത്തിന് മുമ്പ് മൂന്ന് താരങ്ങളെയാണ് ലഖ്‌നൗ ടീം നിലനിര്‍ത്തിയത്. കെ എല്‍ രാഹുല്‍ നായകനായപ്പോള്‍ രവി ബിഷ്‌നോയിയും മാര്‍ക്കസ് സ്‌റ്റോയിനിസും ലഖ്‌നൗ ടീമില്‍ ഇടം പിടിച്ചു. ഡേവിഡ് വാര്‍ണര്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെയെല്ലാം മറികടന്നാണ് ലഖ്‌നൗ ടീമിലേക്ക് സ്റ്റോയിനിസും ബിഷ്‌നോയിയുമെത്തിയത്.

പഞ്ചാബ് കിങ്‌സില്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ബിഷ്‌നോയി കളിച്ചിരുന്നത്. യുവ സ്പിന്നറെ പഞ്ചാബ് കിങ്‌സ് മെഗാ ലേലത്തിന് മുമ്പായി ഒഴിവാക്കിയിരുന്നു. അതേ സമയം ഡല്‍ഹി ക്യാപിറ്റല്‍സാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറെ ഒഴിവാക്കിയത്. മറ്റ് സീനിയര്‍ താരങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് ഈ രണ്ട് പേര്‍ ലഖ്‌നൗവിലെന്നത് പ്രസക്തമായ ചോദ്യമാണ്. ഇപ്പോഴിതാ അതിന് ഉത്തരം നല്‍കിയിരിക്കുകയാണ് ടീമിന്റെ നായകനായ കെ എല്‍ രാഹുല്‍.

1

'ബിഷ്‌നോയി, സ്‌റ്റോയിനിസ് എന്നിവരെ എന്തുകൊണ്ട് ടീമിലെത്തിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതമാണ്. ഒരു ടീമില്‍ മൂന്ന് പേരെ നിലനിര്‍ത്തുമ്പോള്‍ മൂന്ന് നടുന്തൂണുകളെ വേണം നിലനിര്‍ത്താന്‍. ഓപ്പണറായും ബാറ്റ്‌സ്മാനായും ഞാനുണ്ട്. ഒരു മീഡിയം പേസ് ഓള്‍റൗണ്ടര്‍ വേണം. അതാണ് സ്‌റ്റോയിനിസ്. അഞ്ച്, ആറ് നമ്പറുകളില്‍ കളിക്കാനാവും. ബിബിഎല്ലില്‍ ഓപ്പണറായി അവന്‍ കളിക്കുന്നത് കണ്ടിട്ടുള്ളതാണ്. വളരെ സംതുലിതാവസ്ഥയുള്ള താരമാണ് സ്റ്റോയിനിസ്.

അവനെ ആറാം ബൗളറെന്ന നിലയില്‍ പരിഗണിക്കുകയും ചെയ്യാം. ഐപിഎല്ലിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ കൈക്കുഴ സ്പിന്നര്‍മാരെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ബൗളര്‍മാര്‍ ലേലത്തിലേക്കെത്തുമ്പോള്‍ ഇവര്‍ക്കായി വാശിയേറിയ പോരാട്ടം നടക്കാറുണ്ട്. അതുകൊണ്ടാണ് ബിഷ്‌നോയ്. ഈ മൂന്ന് കാര്യങ്ങളും പുതിയ ടീം ആരംഭിക്കുമ്പോള്‍ ഒപ്പം ഉണ്ടാകണമെന്നായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്.'-കെ എല്‍ രാഹുല്‍ പറഞ്ഞു.

2

കെ എല്‍ രാഹുലിനെ നായകനാക്കി തന്ത്രം മെനയുന്ന ലഖ്‌നൗവിന്റെ പ്രകടനം കണ്ടുതന്നെ അറിയണം. 17 കോടിക്കാണ് രാഹുലിനെ ലഖ്‌നൗ സ്വന്തമാക്കിയത്. ഇത്തവണ നിലനിര്‍ത്തിയവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചത് രാഹുലിനാണ്. 17 കോടിയാണ് ലഖ്‌നൗവില്‍ രാഹുലിന് ലഭിക്കുക. പഞ്ചാബ് കിങ്‌സ് 15 കോടിവരെ രാഹുലിന് ഓഫര്‍ ചെയ്‌തെങ്കിലും ടീമില്‍ തുടരാന്‍ രാഹുല്‍ വലിയ താല്‍പര്യം കാട്ടിയില്ലെന്നതാണ് വസ്തുത. ബിഷ്‌നോയിക്ക് നാല് കോടിയും മാര്‍ക്കസ് സ്‌റ്റോയിനിസിന് 9.2 കോടിയുമാണ് ലഖ്‌നൗവില്‍ ലഭിക്കുന്ന പ്രതിഫലം.

ഗൗതം ഗംഭീറിനെ ഉപദേഷ്ടാവാക്കിയാണ് ലഖ്‌നൗ ടീം തന്ത്രം മെനയുന്നത്. രാഹുലിനെ ക്യാപ്റ്റനാക്കിയത് എത്രത്തോളം ടീമിന് ഗുണം ചെയ്യുമെന്നത് കണ്ടറിയണം. കാരണം പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്നപ്പോഴും ഇന്ത്യന്‍ നായകനായിരുന്നപ്പോഴും പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നില്ല. ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെല്ലാം നായകനെന്ന നിലയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാഹുല്‍ നടത്തിയത്. എന്നാല്‍ ടീം ഉടമകള്‍ക്ക് രാഹുലില്‍ വലിയ പ്രതീക്ഷയാണ്. ഈ പ്രതീക്ഷ കാക്കാന്‍ അദ്ദേഹത്തിനാവുമോയെന്നത് കണ്ടറിയണം.

3

മെഗാ ലേലത്തില്‍ പ്രമുഖര്‍ക്കെല്ലാം വലിയ തലവേദനയുണ്ടാക്കാന്‍ സാധ്യതയുള്ള ടീമാണ് ലഖ്‌നൗ. ശ്രേയസ് അയ്യര്‍ ഉള്‍പ്പെടെയുള്ള പല സൂപ്പര്‍ താരങ്ങളെയും അവര്‍ നോട്ടമിടുന്നുണ്ട്. ലഖ്‌നൗവിനെക്കൂടാതെ അഹമ്മദാബാദാണ് ഈ വര്‍ഷം എത്തുന്ന മറ്റൊരു ടീം. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന അഹമ്മദാബാദില്‍ കെകെആര്‍ ഒഴിവാക്കിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഹൈദരാബാദ് ഒഴിവാക്കിയ റാഷിദ് ഖാനുമാണുള്ളത്. മുംബൈ ഇന്ത്യന്‍സ് കൈവിട്ട ഹര്‍ദിക്കിന് വലിയ നേട്ടം തന്നെയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് പറയാം. 11 കോടിയില്‍ നിന്ന് ഹര്‍ദിക്കിന്റെ പ്രതിഫലം 15 കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്.

Story first published: Tuesday, January 25, 2022, 15:22 [IST]
Other articles published on Jan 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X