മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാവി സുരക്ഷിതമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. അയ്യര്‍ ടൂര്‍ണമെന്റിന് മുമ്പ് തന്നെ ടീമിനെ നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവ് ഇതുവരെ കൊല്‍ക്കത്തയുടെ പ്രകടനത്തെ തന്നെ മുന്നോട്ട് നയിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ആര്‍സിബിയോട് തോറ്റ മത്സരത്തില്‍ പോലും ശ്രേയസ്സിന്റെ ക്യാപ്റ്റന്‍സി മികവ് പ്രകടമായിരുന്നു. മൂന്നാം മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിച്ചതോടെ ശ്രേയസിന് കീഴില്‍ ടീം അതിശക്തമായിരിക്കുകയാണ്. ഇര്‍ഫാന്റെ പഠാന്റെ പ്രശംസ ഇതെല്ലാം കണക്കിലെടുത്താണ്. രണ്ട് കിരീടം നേടിയ ശേഷം കെകെആറിന്റെ തിരിച്ചുവരവായിരിക്കും ഈ സീസണെന്നും വിലയിരുത്തലുണ്ട്.

ശ്രേയസ് അയ്യര്‍ വളരെ മികച്ച, ബ്രില്യന്‍ഡായിട്ടുള്ള ക്യാപ്റ്റനാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍സി പാതി വഴിയില്‍ ഏറ്റെടുക്കേണ്ടി വന്ന താരമാണ് ശ്രേയസ്. പിന്നീട് നല്ല നിലയില്‍ തന്നെ ശ്രേയസ് ആ ടീമിനെ നയിച്ചു. ശ്രേയസ് എന്നാല്‍ ഡല്‍ഹിയെ സംബന്ധിച്ച് മുംബൈക്ക് രോഹിത് ശര്‍മ എന്ന പോലെയാണ്. ഡല്‍ഹിയില്‍ റിക്കി പോണ്ടിംഗിന്റെ പരിശീലന മികവില്‍ ഗംഭീരമായി ക്യാപ്റ്റന്‍സി മെച്ചപ്പെടുത്താന്‍ ശ്രേയസ്സിന് സാധിച്ചിട്ടുണ്ട്. ഓരോ അവസരത്തിലും തീരുമാനമെടുക്കുന്നതില്‍ ശ്രേയസ്സ് മികവിലേക്കുയരുകയും ചെയ്തു. ഒരുപാട് ക്യാപ്റ്റന്‍സി മെച്ചപ്പെട്ടിരിക്കുകയാണ്. ആദ്യമായി ക്യാപ്റ്റനായപ്പോള്‍ തന്നെ ശ്രേയസ്സിന്റെ കഴിവുകള്‍ ഒരുപാട് മുന്നേറിയിരുന്നുവെന്നും പഠാന്‍ ചൂണ്ടിക്കാണിച്ചു.

ഡല്‍ഹിയില്‍ റിക്കി പോണ്ടിംഗിന്റെ തണലില്‍ നിന്ന് ഇര്‍ഫാന്‍ കൊല്‍ക്കത്തയിലേക്ക് മാറിയത് കൂടുതല്‍ ഗുണം ചെയ്തിട്ടുണ്ട്. ഒരുപാട് മുന്‍നിരയിലേക്ക് ശ്രേയസ്സിന്റെ ക്യാപ്റ്റന്‍സി എത്തി. എല്ലാവരും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവിനെ അടുത്തറിയാന്‍ തുടങ്ങി. ഈ സീസണിലാണ് ശ്രേയസിന്റെ ക്യാപ്റ്റന്‍സി തന്ത്രങ്ങള്‍ കൂടുതലായി ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. ടൂര്‍ണമെന്റ് പുരോഗമിക്കുന്തോറും ആ ക്യാപ്റ്റന്‍സിയുടെ മികവ് നമുക്ക് കൂടുതലായി കാമാന്‍ സാധിക്കും. ശ്രേയസ് കളിക്കാരുടെ ക്യാപ്റ്റനാണ്. ഓരോ അവസരത്തിലും ടീമിലെ കളിക്കാരെയാണ് അവന്‍ പിന്തുണയ്ക്കുക. അത് നല്ലൊരു ക്യാപ്റ്റന്റെ ലക്ഷ്ണമാണ്. അതുകൊണ്ട് കെകെആറിന്റെ ഭാവിയില്‍ ആശങ്ക വേണ്ട. അത് ശ്രേയസ്സില്‍ സുരക്ഷിതമാണെന്നും പഠാന്‍ പറഞ്ഞു.
്അതേസമയം ആര്‍സിബിയോട് തോറ്റെങ്കിലും കെകെആര്‍ മികച്ച ജയത്തോടെ വീണ്ടും തിരിച്ചെത്തി. പഞ്ചാബിനെ ആറ് വിക്കറ്റിനാണ് ടീം പരാജയപ്പെടുത്തിയത്. ശ്രേയസിനെ നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്താന്‍ തീരുമാനിച്ച താരമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സി സ്ഥാനം റിഷഭ് പന്തിന് നല്‍കാനായിരുന്നു ഡല്‍ഹിയുടെ തീരുമാനം. ഇതോടെ തന്നെ നിലനിര്‍ത്തേണ്ടെന്ന് ശ്രേയസ് ഡല്‍ഹി ടീം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. ഡല്‍ഹിയെ രണ്ട് സീസണില്‍ നയിച്ച ശേഷമാണ് ശ്രേയസ് കെകെആറിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. 12.5 കോടി രൂപയ്ക്കാണ് താരത്തെ കെകെആര്‍ സ്വന്തമാക്കിയത്. അയ്യരുടെ കീഴില്‍ ഡല്‍ഹി ആദ്യമായി ഫൈനലിലെത്തിയിരുന്നു. 2012ന് ശേഷം ആദ്യമായി ഡല്‍ഹി പ്ലേഓഫില്‍ കടന്നതും അയ്യരുടെ മികവിലായിരുന്നു.