വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കമ്മിന്‍സില്ലെങ്കില്‍ കെകെആര്‍ ജയിക്കില്ല! ചൂണ്ടിക്കാട്ടി വസീം ജാഫര്‍

അഞ്ചു വിക്കറ്റിനായിരുന്നു കെകെആറിന്റെ വിജയം

ഐപിഎല്ലില്‍ ബുധനാഴ്ച നടന്ന മല്‍സരത്തില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത് പാറ്റ് കമ്മിന്‍സാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. കമ്മിന്‍സിന്റെ വെടിക്കെട്ട് ഫിഫ്റ്റിയിലേറി അഞ്ചു വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മുംബൈയുടെ കഥ കഴിച്ചത്. ടൂര്‍ണമെന്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡിനൊപ്പം കമ്മിന്‍സ് എത്തിയ മല്‍സരം കൂടിയായിരുന്നു ഇത്.

ഈ സീസണിലെ തുടര്‍ച്ചയായ മൂന്നാമത്തെ പരാജയമാണ് മുംബൈയ്ക്കു ഈ കളിയില്‍ നേരിട്ടത്. നേരത്തേ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും സീസണിലെ ആദ്യ മൂന്നു മല്‍സരങ്ങളും തോറ്റിരുന്നു.

1

അവിസ്മരണീയ ഇന്നിങ്‌സെന്നാണ് പാറ്റ് കമ്മിന്‍സിന്റെ ബാറ്റിങ് വിരുന്നിനെ വസീം ജാഫര്‍ വിശേഷിപ്പിച്ചത്. ഏതെങ്കിലുമൊരാള്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ശേഷം ഇത്തരമൊരു ഇന്നിങ്‌സ് കളിക്കുകയെന്നത് അവിശ്വസനീയം തന്നെയാണ്. വെങ്കടേഷ് അയ്യര്‍ കെകെആറിനു വേണ്ടി ഫിഫ്റ്റി നേടിയിരുന്നെങ്കിലും ബോള്‍ ശരിയായി ടൈം ചെയ്യാന്‍ പാടുപെട്ടിരുന്നു. ക്രീസിന്റെ മറുവശത്ത് പാറ്റ് കമ്മിന്‍സ് അല്ലായിരുന്നെങ്കില്‍ കെകെആര്‍ ഒരുപക്ഷെ ഈ മല്‍സരം വിജയിക്കില്ലായിരുന്നുവെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു.

2

പിച്ച് തന്റെ വമ്പനടിക്കു യോജിച്ചതാണെന്നു തിരിച്ചറിഞ്ഞതു കൊണ്ടാവാം പാറ്റ് കമ്മിന്‍സ് ഇങ്ങനെയൊരു അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ചതെന്നു വസാം ജാഫര്‍ പറഞ്ഞു. തന്റെ സ്‌ട്രൈക്കിങ് കഴിവില്‍ വിശ്വസമര്‍പ്പിക്കാന്‍ കമ്മിന്‍സിനെ പ്രേരിപ്പിച്ചത് ഈ പിച്ച് തന്നെയായിരിക്കാം. വമ്പന്‍ ഷോട്ടുകള്‍ തനിക്കു ഇവിടെ കളിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിനു ബോധ്യമായിട്ടുണ്ടാവും. ജസ്പ്രീത് ബുംറയ്‌ക്കെതിരേ കുറച്ചു ബൗണ്ടറികള്‍ നേടാന്‍ കമ്മിന്‍സിനു കഴിഞ്ഞതോടെ ബാക്കിയെല്ലാം എളുപ്പമായി മാറി. ഒരൊറ്റ ഓവറില്‍ തന്നെ അദ്ദേഹം ഡാനിയേല്‍ സാംസിന്റെ കഥ കഴിക്കുകയും ചെയ്തു.

3

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ ഇപ്പോള്‍ മികച്ച ഫോമിലല്ല കാണപ്പെടുന്നതെന്നു വസീം ജാഫര്‍ നിരീക്ഷിച്ചു. രോഹിത് ഇപ്പോള്‍ തന്റെ മികച്ച ഫോമിലല്ല കളിച്ചുകൊണ്ടിരിക്കുന്നത്. താളം നഷ്ടമായിരിക്കുന്നു. മുംബൈ ഇന്ത്യന്‍സ് മാത്രമല്ല രോഹിത്തിന്റെ മോശം ഫോം ഇന്ത്യന്‍ ടീം സെലക്ടര്‍മാരെയും ആശങ്കയിലാക്കും.
രോഹിത്തിനു വേണമെങ്കില്‍ മൂന്നാം നമ്പറിലേക്കു മാറാം. പകരം ഇഷാന്‍ കിഷന്റെ ഓപ്പണിങ് പങ്കാളിയായി ഡെവാള്‍ഡ് ബ്രെവിസിനെ കൊണ്ടുവരാം. അത്തരമൊരു തുടക്കമാണ് മുംബൈയ്ക്കു ആവശ്യം. ബൗളിങ് ദുര്‍ബലമായതിനാല്‍ തന്നെ മുംബൈയ്ക്കു 20 റണ്‍സ് അധികമായി നേടേണ്ടതുണ്ടെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

4

മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് ആക്രമണത്തെയും വസീം ജാഫര്‍ വിമര്‍ശിച്ചു. മുംബൈയുടെ ഏറ്റവും ദുര്‍ബലമായ ബൗളിങ് ലൈനപ്പാണ് ഇതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ജസ്പ്രീത് ബുംറയുണ്ടായിട്ടും മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും ദയനീയ ബൗളിങ് നിരയാണ് ഈ സീസണിലേത്. ജയദേവ് ഉനാട്കട്ട് മാത്രമേ ഇനി ഈ സീസണില്‍ കളിക്കാനുള്ളൂ. ടീം ബെഞ്ചിലേക്കു നോക്കിയാല്‍ അവിടെയും കഴിവുറ്റവരെ കാണാന്‍ സാധിക്കില്ല. പേസ് വിഭാഗമായാലും സ്പിന്‍ വിഭാഗമായാലും ഒരുപോലെയാണെന്നും ജാഫര്‍ വിലയിരുത്തി.

5

ഈ സീസണില്‍ കളിക്കില്ലെന്ന് അറിയാമായിരുന്നിട്ടും മെഗാ ലേലത്തില്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറെ വലിയ തുകയ്ക്കു വാങ്ങിച്ച മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ക്രിസ് ലിന്‍ വിമര്‍ശിച്ചു.
ഇവിടെയില്ലാത്ത ഒരാള്‍ക്കു വേണ്ടി മുംബൈ ഇന്ത്യന്‍സ് പണമിറക്കിയത് വളരെ താല്‍പ്പര്യമുണര്‍ത്തുന്ന കാര്യമാണ്. നിങ്ങള്‍ ഈ നിമിഷത്തിലേക്കാണ് നോക്കേണ്ടത്. 12 മാസങ്ങള്‍ക്കു ശേഷം ടീമിന് എന്താണ് വേണ്ടതെന്നല്ല ആലോചിക്കേണ്ടത്. സംഭവിക്കാന്‍ പോവുന്ന കാര്യത്തെ നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ കഴിയില്ല. അടുതത്ത വര്‍ഷം ആര്‍ച്ചര്‍ക്കു വീണ്ടും പരിക്ക് പറ്റിയേക്കാമെന്നും മുംബയുടെ മുന്‍ താരം കൂടിയായ ക്രിസ് ലിന്‍ നിരീക്ഷിച്ചു.

Story first published: Thursday, April 7, 2022, 11:45 [IST]
Other articles published on Apr 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X