വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആരെ കളിപ്പിക്കണമെന്നു പോലും അവര്‍ക്ക് അറിയില്ല, തുറന്നടിച്ച് ചോപ്ര

കഴിഞ്ഞ മല്‍സരത്തില്‍ കെകെആര്‍ തോറ്റിരുന്നു

ഐപിഎല്ലില്‍ മികച്ച തുടക്കത്തിനു ശേഷം ഇപ്പോള്‍ താഴേക്കു പോയിക്കൊണ്ടിരിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര. ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ടായിരുന്ന കെകെആര്‍ ഇപ്പോള്‍ ഏഴാംസ്ഥാനത്താണ്. അവസാനമായി കളിച്ച നാലു മല്‍സരങ്ങളിലും കൊല്‍ക്കത്ത പരാജയപ്പെട്ടു. മാത്രമല്ല കഴിഞ്ഞ രണ്ടു കളികളിലും നേരിയ മാര്‍ജിനിലാണ് (7 റണ്‍സ്, 8 റണ്‍സ്) കെകെആര്‍ തോറ്റത്.

എട്ടു റൗണ്ടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞ ശ്രേയസ് അയ്യരുടെ ടീം മൂന്നെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്ത അഞ്ചു മല്‍സരങ്ങളില്‍ അവര്‍ പരാജയം രുചിച്ചു. സീസണില്‍ ഇത്രയും മല്‍സരങ്ങള്‍ കളിച്ചിട്ടും ടീം കോമ്പിനേഷന്റെ കാര്യത്തില്‍ കെകെആറിനു വ്യക്തതയില്ലെന്നു ചോപ്ര ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് കെകെആറിന്റെ ടീം സെലക്ഷനെതിരേ അദ്ദേഹം തുറന്നടിച്ചത്.

1

ഈ സീസണില്‍ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ കൊല്‍ക്കത്ത ഒരുപാട് മാറ്റങ്ങളാണ് വരുത്തിയത്. ആരോണ്‍ ഫിഞ്ചിനെ ഒഴിവാക്കി, സാം ബില്ലിങ്‌സ് കളിച്ചു. ഷെല്‍ഡണ്‍ ജാക്‌സണിനെ പുറത്തിരുത്തി റിങ്കു സിങിനെ ഇറക്കി. പാറ്റ് കമ്മിന്‍സിനെ പുറത്തിരുത്തി ടി സൗത്തിയെ ഉള്‍പ്പെടുത്തി. ആരെയൊക്കെ കളിപ്പിക്കണമെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ടീമീനെപ്പോലെയാണ് കൊല്‍ക്കത്ത കാണപ്പെടുന്നത്. കാരണം എട്ടു മല്‍സരങ്ങളില്‍ നാലു വ്യത്യസ്ത ഓപ്പണിങ് ജോടികളെയാണ് അവര്‍ പരീക്ഷിച്ചതെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

2

വെങ്കടേഷ് അയ്യര്‍ ഓപ്പണറായിട്ടാണ് സീസണ്‍ തുടങ്ങിയത്. പക്ഷെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആറാം നമ്പറിലാണ് അദ്ദേഹത്തെ ഇറക്കിയത്. എന്തിനാണ് ഈ നമ്പറില്‍ വെങ്കടേഷിനെ ഇറക്കിയതെന്നു എനിക്കറിയില്ല. സാം ബില്ലിങ്‌സ് പുതിയ ഓപ്പണറായി മാറിയിരിക്കുകയാണ്. സുനില്‍ നരെയ്‌നും ഓപ്പണറുടെ റോളിലേക്കു വന്നിരിക്കുന്നു.

3

കൊല്‍ക്കത്ത ശരിക്കും വിറയ്ക്കുന്നതു പോലെയാണ് തോന്നുന്നതെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
ഈ സീസണില്‍ വെങ്കടേഷ് അയ്യര്‍, അജിങ്ക്യ രഹാനെ, ആരോണ്‍ ഫിഞ്ച്, സുനില്‍ നരെയ്ന്‍, സാം ബില്ലിങ്‌സ് എന്നിവരാണ് ഇതിനകെ കെകെആറിനായി ഓപ്പണ്‍ ചെയ്തത്. പക്ഷെ ആര്‍ക്കും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനായിട്ടില്ല. ഇതു മധ്യനിരയെയും ഒരുപാട് സ്മ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

4

മിസ്റ്ററി സ്പിന്നറും മുന്‍ സീസണുകളില്‍ കെകെആറിന്റെ തുറുപ്പുചീട്ടുമായിരുന്ന വരുണ്‍ ചക്രവര്‍ത്തിക്കു വിക്കറ്റുകള്‍ ലഭിക്കാതിരിക്കുന്നതും ടീമിനു തിരിച്ചടിയായിട്ടുണ്ടെന്നു ആകാശ് ചോപ്ര വിലയിരുത്തി. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും കെകെആറിനെ സംബന്ധിച്ച് ഒന്നും സംഭവിക്കുന്നില്ല. വരുണ്‍ ചക്രവര്‍ത്തി വിക്കറ്റുകളെടുക്കുന്നില്ല. മാത്രമല്ല ബൗളിങില്‍ തന്റെ ലൈനും ലെങ്തും കണ്ടെത്താനാവാതെ താരം ശരിക്കും പതറുകയാണ്. ഫാസ്റ്റ് ബൗളിങിലും വേണ്ടത്ര മൂര്‍ച്ചയില്ലെന്നും ചോപ്ര നിരീക്ഷിച്ചു.

5

നിതീഷ് റാണ കൊല്‍ക്കത്തയ്ക്കു വേണ്ടി ഒരേയൊരു ഇന്നിങ്‌സില്‍ മാത്രമേ സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ശ്രേയസ് അയ്യര്‍ രണ്ടിന്നിങ്‌സുകളിലാണ് ബാറ്റിങില്‍ തിളങ്ങിയത്. വെങ്കടേഷ് അയ്യര്‍ ഒരിന്നിങ്‌സില്‍ മാത്രമേ ബാറ്റിങില്‍ സംഭാവന ചെയ്തിട്ടുള്ളൂ. ഇവയൊക്കെ തന്നെയാണ് തിരിച്ചടികള്‍ക്കു കാരണം. ആരും കാര്യമായി റണ്‍സെടുക്കുന്നില്ല. ഈയൊരു ഘട്ടത്തില്‍ കെകെആര്‍ ടീം ആകെ തകര്‍ന്ന നിലയിലാണ് കാണപ്പെടുന്നതെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
കെകെആര്‍ മികച്ച രീതിയിലായിരുന്നു സീസണ്‍ ആരംഭിച്ചത്. ആദ്യത്തെ നാലു മല്‍സരങ്ങളില്‍ മൂന്നിലും ജയിച്ച് അവര്‍ പ്ലേഓഫിലുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുകയാണ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്ക്വാഡ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി, പാറ്റ് കമ്മിന്‍സ്, നിതീഷ് റാണ, ശിവം മാവി, ഷെല്‍ഡണ്‍ ജാക്സണ്‍, അജിങ്ക്യ രഹാനെ, റിങ്കു സിംഗ്, അനുകുല്‍ റോയ്, റാസിഖ് ദാര്‍, ബാബാ ഇന്ദ്രജിത്ത്, ചാമിക കരുണരത്നെ, അഭിജിത് തോമര്‍, പ്രഥം സിംഗ്, അശോക് ശര്‍മ, സാം ബില്ലിംഗ്സ്, അലെക്‌സ് ഹേല്‍സ്, ടിം സൗത്തി, രമേഷ് കുമാര്‍, മുഹമ്മദ് നബി, ഉമേഷ് യാദവ്, അമാന്‍ ഖാന്‍.

Story first published: Sunday, April 24, 2022, 15:27 [IST]
Other articles published on Apr 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X