Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കെകെആറിന്റെ മോണ്‍സ്റ്റര്‍, റസ്സലിന് കൈയ്യടിച്ച് കെകെആര്‍ ആരാധകര്‍, ഷാരൂഖും ആവേശത്തില്‍

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന ഒരു കാര്യം സംഭവിച്ചു. ആേ്രന്ദ റസ്സല്‍ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണിലായി മോശം ഫോമില്‍ കളിച്ചിരുന്ന റസ്സല്‍ ടീമിന് തന്നെ ബാധ്യതയായിരുന്നു. എന്നാല്‍ ഇത്തവണ തുടക്കത്തില്‍ തന്നെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് റസ്സല്‍.

31 പന്തില്‍ പുറത്താവാതെ 70 റണ്‍സാണ് താരം അടിച്ചെടുത്തത്. എട്ട് സിക്‌സറാണ് വാങ്കഡെയില്‍ പിറന്നത്. പഞ്ചാബില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ മത്സരം പിടിച്ചുവാങ്ങുകയായിരുന്നു റസ്സല്‍. നിലവില്‍ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് റസ്സലിനാണ്. ടീമിന്റെ മുന്നോട്ടുള്ള പോക്കിന് റസ്സലിന്റെ വെടിക്കെട്ട് ഇനിയും ടീമിന് ആവശ്യമാണ്.

കെകെആറിന്റെ മോണ്‍സ്റ്റര്‍

ഐപിഎല്ലിലെ മോണ്‍സ്റ്റാണ് റസ്സലെന്ന് അക്ഷത് എന്ന ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചു. ഈ മത്സരം ഏകപക്ഷീയമാക്കിയതാല്‍ റസ്സലിന് മാത്രമാണ് പങ്കുള്ളത്. എന്തൊരു ഹിറ്ററാണ് താരമെന്നും അക്ഷത് ചോദിക്കുന്നു. അതേസമയം കെകെആറില്‍ റസ്സലുണ്ടെങ്കില്‍ആ ടീം എത്രയോ ശക്തമായിരിക്കും. റസ്സല്‍ ബെസ്റ്റ് മോഡിലാണെന്നും മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ കുറിച്ചു. റസ്സലിന് കെകെആറിനെ ഇഷ്ടമാണ്, കെകെആറിന് തിരിച്ചും അങ്ങനെ തന്നെയാണ്. നേരത്തെ ടെക്‌സസിലേക്ക് അദ്ദേഹത്തെ ഫിറ്റ്‌സിന്റെ കാര്യം നോക്കാനായി പറഞ്ഞയച്ചിരുന്നു. അതെല്ലാം രിഹരിച്ച് റസ്സല്‍ തിരിച്ചെത്തിയെന്നും ജോണ്‍സ് കുറിച്ചു.

ഷാരൂഖ് ഖാന്റെ പ്രശംസ

റസ്സലിന്റെ വെടിക്കെട്ടിനെ കെകെആര്‍ ഉടമയും സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാനും പ്രശംസിച്ചു. വെല്‍ക്കം ബാക്ക് മൈ ഫ്രണ്ട് ഫ്രണ്ട് എന്നാണ് ഷാരൂഖ് കുറിച്ചത്. ഇത്ര ഉയരത്തില്‍ പന്ത് പറക്കുന്നത് കണ്ടിട്ട് ഒരുപാട് കാലമായി. നിങ്ങള്‍ സിക്‌സര്‍ അടിക്കുമ്പോള്‍ അതിനൊരു ചന്തമുണ്ട്. ഉമേഷിനും ശ്രേയസ് അയ്യര്‍ക്കും അഭിനന്ദനങ്ങള്‍. മികച്ച മത്സരമാണ് കെകെആര്‍ കാഴ്ച്ചവെച്ചതെന്നും ഷാരൂഖ് ട്വീറ്റ് ചെയ്തു. കെകെആര്‍ റസ്സലിനെ വെച്ച് നടത്തിയ ചൂതാട്ടമാണിത്. റസ്സല്‍ വെടിക്കെട്ട് തുടങ്ങിയാല്‍ ലോകത്തെ ഒരു ഗ്രൗണ്ടിനും വലിപ്പം മതിയാകാതെ വരുമെന്ന് കെകെആര്‍ പറയുന്നു. ലോക ക്രിക്കറ്റില്‍ തന്നെ ആേ്രന്ദ റസ്സല്‍ ഒന്നേയുള്ളൂവെന്ന് ആരാധകര്‍ കുറിച്ചു.

റസ്സല്‍ മസില്‍

ശ്രേയസ് അയ്യരും റസ്സലിനെ വാനോളം പ്രശംസിച്ചു. സത്യം പറയുകയാണെങ്കില്‍ മത്സരത്തില്‍ സമ്മര്‍ദമേതുമുണ്ടായിരുന്നില്ല. റസ്സലിന്റെ വെടിക്കെട്ട് കാണുമ്പോള്‍ വളരെയധികം ആശ്വാസം. ഇങ്ങനെ അടിക്കുകയാണെങ്കില്‍, റസ്സല്‍ മസില്‍ എന്ന് അതിനെ വിളിക്കേണ്ടി വരുമെന്നും ശ്രേയസ് പറഞ്ഞു. അതേസമയം കെകെആറിന്റെ സ്പിന്നര്‍മാരെയും അയ്യര്‍ പുകഴ്ത്തി. എന്റെ ജോലി എളുപ്പമാക്കുന്നത് സ്പിന്നര്‍മാരാണ്. അവര്‍ കളിക്കാനിറങ്ങുമ്പോള്‍ സ്വന്തമായി തന്ത്രങ്ങളുമായിട്ടാണ് ഇറങ്ങുന്നത്. ടീം മീറ്റിംഗില്‍ ഓരോ ബാറ്റ്‌സ്മാനെയും വീഴ്ത്താന്‍ ഓരോ തന്ത്രവുമായിട്ടാണ് സ്പിന്നര്‍മാര്‍ എത്തുക. ബാറ്റ്‌സ്മാന്‍മാര്‍ എങ്ങനെ കളിക്കുമെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് അവര്‍ നേരത്തെ തന്ത്രമൊരുക്കുമെന്നും ശ്രേയസ് വ്യക്തമാക്കി.

ആറാം നമ്പറില്‍ ചെയ്യേണ്ടതറിയാം

ഗംഭീരമായ അനുഭവമായിരുന്നു മത്സരമെന്ന് റസ്സല്‍ പറയുന്നു. നമ്മള്‍ കളിക്കുന്നത് തന്നെ ഈയൊരു ആവേശത്തിനാണ്. അങ്ങനെയൊരു അവസ്ഥയില്‍ എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് അറിയാമായിരുന്നു. സാം ബില്ലിംഗ്‌സിനെ പോലൊരു ബാറ്റ്‌സ്മാന്‍ ഒപ്പം ക്രീസിലുണ്ടെന്നത് നല്ല കാര്യമാണ്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ അത് സഹായിച്ചു. സമ്മര്‍ദ സമയത്ത് പിന്തുണ നല്‍കാനും സാമിന് സാധിച്ചു. താനൊന്ന് വിയര്‍ത്തതോടെ സാം ബില്ലിംഗ്‌സിനോട് തകര്‍ത്തടിക്കാന്‍ പോവകുയാണ് പറഞ്ഞിരുന്നു. അതിനനുസരിച്ച് കളിക്കാന്‍ സാധിച്ചു. അടിച്ച സിക്‌സറുകളില്‍ ഒന്ന് മാത്രമാണ് ബാറ്റിന്റെ മധ്യത്തില്‍ കൊണ്ടതെന്നും റസ്സല്‍ വെളിപ്പെടുത്തി. എട്ട് സിക്‌സറുകളാണ് മൊത്തത്തില്‍ റസ്സല്‍ അടിച്ചത്.

Story first published: Saturday, April 2, 2022, 7:57 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+