Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഈ സീസണില്‍ മെഗാഫ്‌ളോപ്പ്, അവനെ ഇനി മുംബൈ ജേഴ്‌സിയില്‍ കാണില്ല, പ്രവചിച്ച് ആകാശ് ചോപ്ര

മുംബൈ: ഐപിഎല്‍ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പ്ലേഓഫില്‍ കയറാന്‍ സാധിച്ചിരുന്നില്ല. ടീം ലൈനപ്പ് ആകെ പൊളിഞ്ഞ് പോയി. അത് മാത്രമല്ല മധ്യനിരയുടെ പ്രകടനവും മോശമായി. മുംബൈയുടെ മോശം പ്രകടനത്തിന് കാരണങ്ങളിലൊന്ന് കിരണ്‍ പൊള്ളാര്‍ഡാണെന്ന് പറയുകയാണ് ആകാശ് ചോപ്ര.

മുംബൈ ഇന്ത്യന്‍സ് ജഴ്‌സില്‍ പൊള്ളാര്‍ഡിന്റെ അവസാന സീസണായിരിക്കും ഇതെന്നും ചോപ്ര പറയുന്നു. ഈ സീസണില്‍ മുംബൈ ആകെ ജയിച്ചത് 4 മത്സരങ്ങള്‍ മാത്രമാണ്. ടീമിന്റെ അവസാനത്തെ കുറച്ച് മത്സരങ്ങളില്‍ നിന്ന് പൊള്ളാര്‍ഡിനെ ഒഴിവാക്കിയിരുന്നു. ഇതെല്ലാം അദ്ദേഹത്തെ മാറ്റുമെന്ന് ഉറപ്പാക്കുകയാണെന്നും ചോപ്ര ചൂണ്ടിക്കാണിച്ചു.

മൂന്ന് പേരെ മുംബൈയ്ക്ക് വേണ്ട

കരണ്‍ പൊള്ളാര്‍ഡിന്റെ കരിയറിന്റെ അവസാനമായിരിക്കുകയാണ്. ഇനി മുംബൈക്ക് താരത്തിന്റെ ആവശ്യമില്ല. മുംബൈ പൊള്ളാര്‍ഡിനെ നിലനിര്‍ത്തിയില്ലെങ്കില്‍ ആറ് കോടി അവരുടെ പഴ്‌സിലുണ്ടാവും. മുരുകന്‍ അശ്വിനെയും അവര്‍ക്ക് കൈവിടാം. 1.6 കോടി രൂപയാണ് അദ്ദേഹത്തിന്റെ മൂല്യം. ജയദേവ് ഉനദ്കട്ടിനെ അവര്‍ മാറ്റുമോ എന്നറിയില്ല. 1.3 കോടി ഉനദ്കട്ടിനും നല്‍കിയിട്ടുണ്ട്. പക്ഷേ ടിമല്‍ മില്‍സിനെ ഉറപ്പായും മുംബൈ കൈവിടുമെന്നും ആകാശ് ചോപ്ര പറയുന്നു. 1.5 രൂപയാണ് മില്‍സിന്റെ മൂല്യം.

തിലക് വര്‍മയാണ് താരം

മുംബൈയുടെ ഏറ്റവും വലിയ താരമായി മാരിയത് തിലക് വര്‍മയാണ്. ഈ സീസണില്‍ അവരുടെ ഏറ്റവും ഗംഭീര പ്രകടനം തിലകില്‍ നിന്നാണ് വന്നത്. ഗംഭീര കളിക്കാരനാണ് തിലക്. ബാറ്റിംഗിനായി നേരത്തെയിറങ്ങാന്‍ തിലകിന് ഇത്തവണ അവസരം ലഭിച്ചു. അത് താരം മുതലെടുത്തു. ഗംഭീരമായ റിസല്‍ട്ടാണ് ലഭിച്ചത്. ഭാവിയിലേക്കുള്ള നിക്ഷേപമാണ് തിലക് വര്‍മ. കളിയുടെ ഗതി തിരിക്കാന്‍ അവസരം തിലകിനുണ്ട്. രണ്ടാമതൊരു സീസണ്‍ തിലകിന് ലഭിക്കില്ലെന്നാണ് കരുതിയത്. ടിം ഡേവിഡിന്റെ കാര്യത്തിലും അത്തരമൊരു ആത്മവിശ്വാസം തുടക്കത്തില്‍ മുംബൈയ്ക്കില്ലായിരുന്നു. പക്ഷേ അവര്‍ വിശ്വാസം അര്‍പ്പിച്ചപ്പോള്‍ ഇവര്‍ പ്രകടനം കൊണ്ട് ഞെട്ടിച്ചെന്നും ആകാശ് ചോപ്ര പറഞ്ഞു.

ബാറ്റിംഗില്‍ പ്രശ്‌നമില്ല

തിലക് വര്‍മ ഈ സീസണില്‍ 397 റണ്‍സാണ് 14 മത്സരങ്ങളില്‍ നിന്ന് അടിച്ചെടുത്തത്. 36.09 ആണ് താരത്തിന്റെ ശരാശരി. 131 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. അതേസമയം ടിം ഡേവിഡ് എട്ട് കളിയില്‍ നിന്ന് 186 റണ്‍സാണ് അടിച്ചെടുത്തത്. 216 ആണ് സ്‌ട്രൈക്ക് റേറ്റ്. മുംബൈയുടെ ബാറ്റിംഗില്‍ യാതൊരു പ്രശ്‌നവുമില്ല. പക്ഷേ അവര്‍ക്ക് ഓള്‍ റൗണ്ടര്‍മാരില്ല എന്നത് പ്രശ്‌നമാണ്. ഒരു ഡയമെഷനിലുള്ള ടീമാണിത്. ബാറ്റ്‌സ്മാന്‍മാര്‍ ബൗള്‍ ചെയ്യില്ല. അതുപോലെ ബൗളര്‍മാര്‍ ബാറ്റും ചെയ്യില്ല. അവിടെയാണ് മുംബൈ പിന്നോക്കം പോയത്. ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, പൊള്ളാര്‍ഡ് എന്നിവരായിരുന്നു മുംബൈ അത് ചെയ്തിരുന്നത്. ഇപ്പോള്‍ അത് നടക്കുന്നില്ലെന്നും ചോപ്ര പറഞ്ഞു.

Story first published: Friday, May 27, 2022, 0:04 [IST]
Other articles published on May 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+