Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ജോസേട്ടന്‍ വില്ലനായി; സഞ്ജുവും നിരാശപ്പെടുത്തി, രാജസ്ഥാന് പിഴച്ചത് ഇക്കാര്യങ്ങളില്‍

അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലെ കലാശപ്പോരില്‍ ആദ്യം ബാറ്റ് ചെയ്‌തെങ്കിലും തകര്‍ന്ന് തരിപ്പണമായി. 131 റണ്‍സിന്റെ വിജയലക്ഷ്യം മാത്രമാണ് അവര്‍ക്ക് ഉയര്‍ത്താന്‍ സാധിച്ചത്. വളരെ പ്രതീക്ഷയോടെ വന്ന ടീമിന് എന്തുപറ്റി എന്ന് ആരാധകര്‍ അടക്കം അമ്പരന്നിരിക്കുകയാണ്. എന്നാല്‍ ടോസ് മുതല്‍ ടീമിന് അബദ്ധങ്ങള്‍ സംഭവിച്ചുവെന്ന് പരിശോധിച്ചാല്‍ മനസ്സിലാവും.

അതോടൊപ്പം ഹര്‍ദിക് പാണ്ഡ്യയുടെ ഗംഭീര ക്യാപ്റ്റന്‍സിയും രാജസ്ഥാന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഹര്‍ദിക് ബൗളര്‍മാരെ ഉപയോഗിച്ച രീതി ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍സിയാണെന്ന് ഉറപ്പിച്ച് പറയാം.

ടോസിലെ പിഴവ്

നിര്‍ണായക ഫൈനലില്‍ സഞ്ജു സാംസണ് ടോസ് കിട്ടിയിട്ടും ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. അത് നല്ലൊരു തീരുമാനമായിരുന്നില്ല. ഗുജറാത്ത് ചേസിംഗിന് പേരുകേട്ട ടീമാണ്. ഡേവിഡ് മില്ലര്‍, രാഹുല്‍ തേവാത്തിയ തുടങ്ങിയ പ്രമുഖര്‍ ആ ടീമിലെ ചേസിംഗ് വിദഗ്ധരാണ്. ആദ്യ ക്വാളിഫയറില്‍ 180 റണ്‍സില്‍ അധികം അടിച്ചെടുത്തിട്ടും അത് ഈസിയായി ഗുജറാത്ത് ചേസ് ചെയ്ത് വിജയിപ്പിച്ചിരുന്നു. എന്നിട്ടും രാജസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തത് അത്ര നല്ല തീരുമാനമായിരുന്നില്ല. ഇത്തവണ ഗുജറാത്തിന് ആദ്യ മത്സരങ്ങളിലെ പോലെ പ്രശ്‌നം പറ്റിയില്ല. അവര്‍ രാജസ്ഥാന്റെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് പന്തെറിയുകയും ചെയ്തു.

സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ

സഞ്ജു സാംസണിന്റെ ബാറ്റിംഗ് ഫോമിനെ കുറിച്ചാണ് ഈ സീസണ്‍ മുഴുവന്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. 450 റണ്‍സോളം ഈ സീസണില്‍ താരം എന്നാല്‍ ആകെ ഉള്ളത് രണ്ട് ഫിഫ്റ്റികള്‍ മാത്രമാണ്. വന്‍ സ്‌കോറുകളിലേക്ക് നല്ല തുടക്കം ചെന്നെത്തിക്കാന്‍ സാധിക്കുന്നില്ല എന്ന പരാതി സഞ്ജുവിനെ കുറിച്ചുള്ളതാണ്. ഫൈനലാണെന്ന് പോലും ചിന്തിക്കാതെ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് സഞ്ജു പുറത്തായത്. രണ്ട് ബൗണ്ടറിയടിച്ച് ആത്മവിശ്വാസം കാണിച്ച ശേഷമായിരുന്നു സഞ്ജുവിന്റെ പുറത്താകല്‍. ഇതും തീരെ ക്ഷമയില്ലാത്തത് കൊണ്ട് സംഭവിച്ചതാണ്.

ബട്‌ലറുടെ സ്ലോ ഇന്നിംഗ്‌സ്

ബട്‌ലര്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ പതിയെ തുടങ്ങി അവസാന ഓവറുകളില്‍ കത്തി കയറുന്ന ബാറ്റിംഗ് ശൈലിയാണ് പിന്തുടരുന്നത്. എന്നല്‍ ഇതില്‍ പലപ്പോഴും റിസ്‌ക് ഒളിഞ്ഞിരിപ്പുണ്ട്. കെഎല്‍ രാഹുലിന്റെ ബാറ്റിംഗ് പോലെയാണ്. ഷോട്ടൊന്ന് പിഴച്ചാല്‍ അത്രയും നേരം പതിയെ കളിച്ചത് വെറുതെയാവും. ഒപ്പം ടീം ഒന്നാകെ പ്രതിരോധത്തിലുമാവും. ബട്‌ലര്‍ 35 പന്ത് എടുത്ത് ആകെ നേടിയത് 39 റണ്‍സാണ്. ഈ ഇന്നിംഗ്‌സാണ് ശരിക്കും രാജസ്ഥാനെ പിന്നോട്ടടിച്ചത്. മൊത്തം പന്തിന്റെ നാലിലൊരു ഭാഗം പന്തും ബട്‌ലറാണ് കളിച്ചത്. ജെസ്വാള്‍ പുറത്തായതിന് പിന്നാലെ ബട്‌ലര്‍ വെടിക്കെട്ട് ബാറ്റിംഗ് ആരംഭിച്ചിരുന്നെങ്കില്‍ രാജസ്ഥാന്റെ സ്‌കോര്‍ ഇതിലും മുന്നിലെത്തുമായിരുന്നു.

കെട്ടുറപ്പില്ലാത്ത മധ്യനിര

രാജസ്ഥാന്റെ മധ്യനിരയ്ക്ക് കെട്ടുറപ്പ് തീരെയില്ല. ഒട്ടും സ്ഥിരതയില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഹെറ്റ്മയര്‍ നല്ല രീതിയില്‍ ഫിനിഷ് ചെയ്യുന്നുണ്ടെങ്കിലും സ്ഥിരമായി കളിക്കുന്ന രീതി കുറവാണ്. അശ്വിനും റിയാന്‍ പരാഗും അങ്ങനെ തന്നെ. ദേവ്ദത്ത് ഈ ഘട്ടത്തില്‍ ടീമിന്റെ ഉത്തരവാദിത്തം കുറച്ച് കൂടി നല്ല രീതിയില്‍ ഏറ്റെടുക്കണമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതോടെ ടോപ് ഓര്‍ഡറിനെ ആശ്രയിച്ച് നില്‍ക്കേണ്ട അവസ്ഥയായി രാജസ്ഥാന്. ഫൈനലില്‍ സംഭവിച്ച പ്രശ്‌നവും ഇത് തന്നെയാണ്. ഇതിനൊപ്പം പാണ്ഡ്യയുടെ ക്യാപ്റ്റന്‍സി രാജസ്ഥാന്‍ മധ്യനിരയെ സമ്മര്‍ദത്തിലേക്ക് വീഴ്ത്തി. മൂന്ന് ഡോട്ട് ബോള്‍ വരുമ്പോഴേക്ക് സമ്മര്‍ദത്തില്‍ വീണ് വലിയ ഷോട്ട് കളിച്ചാണ് രാജസ്ഥാന്‍ താരങ്ങള്‍ പുറത്തായത്.

Story first published: Sunday, May 29, 2022, 23:11 [IST]
Other articles published on May 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+