വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: കോലിയുടെ റെക്കോര്‍ഡ് മറികടക്കാനോ? 973 റണ്‍സ് ബട്‌ലര്‍ മറന്നേക്കൂ, ഉപദേശിച്ച് ആരാധകര്‍

By Vaisakhan MK

മുംബൈ: ജോസ് ബട്‌ലര്‍ ഈ സീസണില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയതോടെ ഐപിഎല്‍ ഫാന്‍സ് ഒന്നാകെ പറഞ്ഞിരുന്നത് വിരാട് കോലിയുടെ റെക്കോര്‍ഡ് ഇത്തവണ വീഴുമെന്നാണ്. എന്നാല്‍ പ്രവചനങ്ങളൊക്കെ തെറ്റിയിരിക്കുകയാണ്. 13 കളിയില്‍ നിന്ന് 627 റണ്‍സാണ് ബട്‌ലര്‍ നേടിയിരിക്കുന്നത്. റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ തന്നെയാണ് ബട്‌ലര്‍. പക്ഷേ കോലി 2016 സീസണില്‍ നേടിയ റണ്‍സ് ഒരു സീസണില്‍ തകര്‍ക്കാന്‍ പറ്റാത്ത അത്രയുമുണ്ട്.

ലഖ്‌നൗവിനെതിരെ ബട്‌ലര്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടതോടെ ഈ സീസണില്‍ ആ റെക്കോര്‍ഡ് വീഴില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇനി ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരവും, പ്ലേഓഫും ഫൈനലുമായി രണ്ട് മത്സരവുമാണ് ആകെ ബാക്കിയുള്ളത്. അതില്‍ മൂന്ന് സെഞ്ച്വറികള്‍ വീണാലും ഈ റെക്കോര്‍ഡ് സേഫാണ്.

കോലിയുടെ റെക്കോര്‍ഡ് സേഫ്

കോലി 2016 സീസണില്‍ 973 റണ്‍സാണ് ആര്‍സിബിക്കായി നേടിയത്. ഒരു സീസണില്‍ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സായിരുന്നു ഇത്. അതേസമയം ബട്‌ലര്‍ ഇത്തവണ അത് മറികടക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ അവസാന ആറ് മത്സരങ്ങളില്‍ ബട്‌ലര്‍ വിചാരിച്ച പോലെ തിളങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ കോലിയുടെ റെക്കോര്‍ഡില്‍ തൊടാന്‍ പോലും ബട്‌ലര്‍ക്കാവില്ല. അതേസമയം ബട്‌ലറെ ട്രോളിയും വിമര്‍ശിച്ചും ആരാധകര്‍ രംഗത്ത് വന്നിരുന്നു. കോലിയുടെ റെക്കോര്‍ഡ് ബട്‌ലര്‍ മറികടക്കുമെന്ന് കരുതിയ ആരാധകരെ കോലി ആരാധകരാണ് നേരിടുന്നത്. ഒരിക്കലും തകരാത്ത റെക്കോര്‍ഡാണ് ഇതെന്ന് ആര്‍ബിസിബി ആരാധകര്‍ പറയുന്നു.

2022ലെ കോലിയെ പോലെ

ഈ സീസണിന്റെ ആദ്യ പാതിയിലെ ജോസ് ബട്‌ലര്‍ 2016ലെ കോലിയെ പോലെയാണെന്നും, രണ്ടാം പാതിയിലെ ബട്‌ലര്‍ ഇപ്പോഴത്തെ കോലിയെ പോലെയാണെന്നും ആരാധകര്‍ പരിഹസിക്കുന്നു. 2016ല്‍ 13 ഇന്നിംഗ്‌സുകള്‍ കഴിഞ്ഞപ്പോള്‍ 865 റണ്‍സ് വിരാട് കോലിക്കുണ്ടായിരുന്നു. എന്നാല്‍ ജോസ് ബട്‌ലര്‍ക്ക് 627 റണ്‍സാണ് ഉള്ളതെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചു. ബട്‌ലര്‍ 700 റണ്‍സെങ്കിലും നേടുമെന്നാണ് കരുതിയത്. എന്നാല്‍ ലീഗ് ഘട്ടത്തില്‍ അതുണ്ടായില്ല. പക്ഷേ പ്ലേഓഫിന് ശേഷം അത് നേടാം. പക്ഷേ 2018ല്‍ കെഎല്‍ രാഹുലും, റിഷഭ് പന്തും നേടിയ റണ്‍സ് ഇതിലും മെച്ചപ്പെട്ട പ്രകടനമാണെന്ന് പൃഥ്വി എന്ന ആരാധകന്‍ പറയുന്നു. രാഹുല്‍ 2018ല്‍ 659 റണ്‍സാണ് നേടിയത്. പന്ത് 684 റണ്‍സും നേടി.

കോലിയോട് ബഹുമാനം

വിരാട് കോലിയോടുള്ള ബഹുമാനം കൂടിയെന്നും, ബട്‌ലര്‍ പരാജയപ്പെടുമ്പോള്‍ അങ്ങനെയാണ് തോന്നുന്നതെന്നും ആരാധകര്‍ പറയുന്നു. 2016ല്‍ അമ്പരപ്പിക്കുന്ന സ്ഥിരതയാണ് വിരാട് കോലിക്കുണ്ടായിരുന്നതെന്നും ട്രിബ്യൂട്ടര്‍ എന്ന ആരാധകന്‍ കുറിച്ചു. ബട്‌ലര്‍ 973 റണ്‍സ് മറികടക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ അടക്കം വാദിച്ചിരുന്നത്. ഇതിപ്പോള്‍ 2013ല്‍ വിരാട് നേടിയ റണ്‍സ് പോലും മറികടക്കാന്‍ കോലിക്കായിട്ടില്ലെന്നും റാം എന്നയാള്‍ പറയുന്നു. ബട്‌ലര്‍ മൂന്ന് സെഞ്ച്വറി അടിച്ചപ്പോഴേക്കും എല്ലാവരും കോലിയുടെ റണ്‍സുമായി താരതമ്യം തുടങ്ങിയിരുന്നു. എന്നാല്‍ ഫോമിലുള്ള കോലിയുടെ അടുത്തൊന്നും ഒരു താരത്തിനും എത്താന്‍ കഴിയില്ലെന്നും ഡീപ്പ് പോയിന്റ് അവകാശപ്പെട്ടു.

താരതമ്യം തന്നെ വലിയ കാര്യം

ബട്‌ലര്‍ കോലിയുമായി താരതമ്യം ചെയ്യപ്പെട്ടു എന്നത് തന്നെ വലിയ കാര്യമാണ്. ഒരിക്കലും ആ റെക്കോര്‍ഡ് മറികടക്കാനാവില്ലെന്നും മുഫാദല്‍ വോറ പറഞ്ഞു. ആദ്യ 7 ഇന്നിംഗ്‌സില്‍ നിന്ന് 491 റണ്‍സാണ് ബട്‌ലര്‍ നേടിയത്. എന്നാല്‍ അവസാന 6 മത്സരങ്ങളില്‍ നിന്ന് 136 റണ്‍സ് മാത്രമാണ് നേടിയതെന്നും, ഒരു ഫിഫ്റ്റി മാത്രമാണ് ഇതിലുള്ളതെന്നും വിമര്‍ശകര്‍ പറയുന്നു. മൂന്ന് തവണ ഒറ്റയക്കത്തില്‍ പുറത്തായെന്നും ഇവര്‍ പറയുന്നു. വിരാട് കോലി തന്നെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കേണ്ടി വരും. മറ്റാര്‍ക്കും അത് തകര്‍ക്കാനാവില്ല. ബട്‌ലര്‍ ആദ്യം ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡ് തകര്‍ക്കട്ടെ. അത് തന്നെ പലര്‍ക്കും അസാധ്യമായ കാര്യമാണെന്നും അര്‍ജിത് ഗുപ്ത പറഞ്ഞു.

Story first published: Monday, May 16, 2022, 7:53 [IST]
Other articles published on May 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X