വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം നമ്പറില്‍ തന്നെ കളിച്ചാല്‍ പോരേ, ഉത്തരവാദിത്തം കാട്ടൂ, സഞ്ജുവിനെ പൊരിച്ച് ഗവാസ്‌കര്‍

ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാമായിരുന്ന മത്സരത്തില്‍ ഡല്‍ഹിയോട് എട്ട് വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ മോശമല്ലാത്ത പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവെക്കുന്നത്. ടീമിന്റെ പ്ലേ ഓഫ് സാധ്യതകളെ ഇപ്പോഴും സജീവമാക്കി നിര്‍ത്താനും ബാറ്റുകൊണ്ട് തിളങ്ങാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. എന്നാല്‍ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ സഞ്ജുവിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റി. ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിക്കാമായിരുന്ന മത്സരത്തില്‍ ഡല്‍ഹിയോട് എട്ട് വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് രാജസ്ഥാന്‍ റോയല്‍സ് വഴങ്ങിയത്.

ബാറ്റിങ് ഓഡറിലെ അനാവശ്യ പരീക്ഷണങ്ങള്‍ രാജസ്ഥാന് തിരിച്ചടിയായി. ഷിംറോന്‍ ഹെറ്റ്‌മെയറുടെ അഭാവവും രാജസ്ഥാനെ ബാധിച്ചു. നായകനെന്ന നിലയില്‍ സഞ്ജുവിനും തിളങ്ങാനായില്ല. അഞ്ചാമനായി ഇറങ്ങിയ സഞ്ജു നാല് പന്തില്‍ ഒരു ബൗണ്ടറിയടക്കം ആറ് റണ്‍സാണ് വഴങ്ങിയത്. ആന്റിച്ച് നോക്കിയേയാണ് സഞ്ജുവിനെ പുറത്താക്കിയത്. ഇപ്പോഴിതാ സഞ്ജുവിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

1

നാലാം നമ്പറിലാണ് കളിക്കുന്നതെങ്കില്‍ നാലാം നമ്പറില്‍ തന്നെ സഞ്ജു കളിക്കണമെന്നും ഉത്തരവാദിത്തം കാട്ടണമെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്. 'സഞ്ജു സാംസണ്‍ പന്തിനെ നന്നായി പ്രഹരിക്കാന്‍ കഴിവുള്ള താരമാണ്. എന്നാല്‍ അവന്‍ സ്വയം ബാറ്റിങ്ങില്‍ പിന്നോട്ടിറങ്ങുന്നത് ഒരിക്കലും ഗുണം ചെയ്യില്ല. നിങ്ങള്‍ നാലാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ നാലാം നമ്പറില്‍ തന്നെ ബാറ്റിങ്ങിനിറങ്ങണം. അല്ലെങ്കില്‍ മൂന്നാം നമ്പറില്‍ ഇറങ്ങണം. ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇപ്പോള്‍ എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് നോക്കുക. പ്രതീക്ഷിച്ച തുടക്കമല്ല അവര്‍ക്ക് ലഭിച്ചത്. അത്തരമൊരു ഷോട്ട് ആ സമയത്ത് ഒരിക്കലും കളിക്കാന്‍ പാടില്ലായിരുന്നു'- ഗവാസ്‌കര്‍ പറഞ്ഞു.

ഡല്‍ഹിക്കെതിരേ ബാറ്റിങ് ഓഡറില്‍ രാജസ്ഥാന്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. ഓപ്പണിങ്ങില്‍ ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും ഇറങ്ങിയപ്പോള്‍ രണ്ട് പേര്‍ക്കും തിളങ്ങാനായില്ല. മൂന്നാം നമ്പറിലിറങ്ങിയ ആര്‍ അശ്വിന്‍ 38 പന്തില്‍ 50 റണ്‍സാണ് നേടിയത്. നാലാം നമ്പറില്‍ സാധാരണ സഞ്ജുവാണ് ഇറങ്ങാറ്. എന്നാല്‍ ഹെറ്റ്‌മെയറുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ദേവ്ദത്തിനെ ഇറക്കിയപ്പോള്‍ അഞ്ചാം നമ്പറിലാണ് സഞ്ജു ഇറങ്ങിയത്.

2

ദേവ്ദത്ത് 30 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ സഞ്ജുവിന് അഞ്ചാം നമ്പറില്‍ ക്ലിക്കാവാന്‍ സാധിച്ചത്. ഫിനിഷറാവാനുള്ള സഞ്ജുവിന്റെ ശ്രമം പാളിയെന്ന് തന്നെ പറയാം. റിയാന്‍ പരാഗും (9) റാസി വാന്‍ ഡെര്‍ ഡൂസനുമൊന്നും (12*) പ്രതീക്ഷിച്ച വെടിക്കെട്ട് ഡെത്ത് ഓവറില്‍ നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് രാജസ്ഥാന്‍ ആറ് വിക്കറ്റിന് 160 എന്ന നിലയിലേക്ക് ഒതുങ്ങിയത്. മിച്ചല്‍ മാര്‍ഷും (89), ഡേവിഡ് വാര്‍ണറും (52*) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയപ്പോള്‍ 11 പന്തും എട്ട് വിക്കറ്റും ബാക്കി നിര്‍ത്തി ഡല്‍ഹി ജയിച്ചു.

3

12 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള രാജസ്ഥാന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇപ്പോള്‍ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പല തവണ ഗവാസ്‌കര്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഭേദപ്പെട്ട പ്രകടനം തന്നെ നായകനായി കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 12 മത്സരത്തില്‍ നിന്ന് 327 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പല മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനം നടത്താന്‍ സഞ്ജുവിനായിട്ടുണ്ട്. ഇത്തവണ രാജസ്ഥാനെ സഞ്ജു കിരീടം ചൂടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എന്തായാലും സഞ്ജുവിനും രാജസ്ഥാനും വരുന്ന മത്സരങ്ങള്‍ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Thursday, May 12, 2022, 15:50 [IST]
Other articles published on May 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X