വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 30 റണ്‍സുകളല്ല, വേണ്ടത് 70കള്‍! സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടാവുമായിരുന്നെന്ന് ഭാജി

വലിയ സ്‌കോറുകളില്ലാത്തത് തിരിച്ചടി

1

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും സൗത്താഫ്രിക്കയുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ടി20 ടീമില്‍ നിന്നും സഞ്ജു സാംസണ്‍ തഴയപ്പെട്ടിരുന്നു. സഞ്ജുവിനു പകരം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് രണ്ടാ കീപ്പറായി ടീമിലെത്തുകയും ചെയ്തിരുന്നു. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ പരാജയപ്പെട്ട് ഇന്ത്യ പുറത്തായ ശേഷം ദേശീയ ടീമിലേക്കുള്ള ഡിക്കെയുടെ തിരിച്ചുവരവ് കൂടിയാണിത്.

എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനു ഇടം ലഭിക്കാതിരുന്നതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. മതിയായ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നതു തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പോരായ്മയെന്നു ഭാജി ചൂണ്ടിക്കാട്ടി.

1

സഞ്ജു സാംസണ്‍ ഒരുപാട് കഴിവുള്ള ക്രിക്കറ്ററാണ്. പക്ഷെ അദ്ദേഹത്തിനു വേണ്ടത്ര റണ്‍സെടുക്കാനായിട്ടില്ല. സഞ്ജു മികച്ച 20കളും 30കളുമെല്ലാം സ്‌കോര്‍ ചെയ്തിട്ടുണ്ട്. അതിനു ശേഷം അശ്രദ്ധ കാരണം വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു.
സ്പിന്നര്‍മാര്‍ക്കെതിരേയും ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേയുമെല്ലാം സഞ്ജു സ്ഥിരമായി വിക്കറ്റ് വലിച്ചെറിയുന്നതായി കാണാം. 30കള്‍ക്കു പകരം 70കള്‍ സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ അദ്ദേഹം ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമായിരുന്നെന്നു ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.
സഞ്ജുവിനെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത് ഈ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കയുമായി നടന്ന മൂന്നു ടി20കളുടെ പരമ്പരയിലായിരുന്നു. രണ്ടു മല്‍സരങ്ങളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. 39, 18 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

2

സഞ്ജു സാംസണ്‍ സ്വന്തം ബാറ്റിങിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. അതിവേഗം 25-35 റണ്‍സെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്. പക്ഷെ ടീമിന് അടുത്ത 35 റണ്‍സ് കൂടി നല്‍കേണ്ട ഘട്ടത്തില്‍ സഞ്ജു പുറത്താവുകയാണ്. ഈ സീസണിലെ ഐവിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഒരുപാട് തവണ അദ്ദേഹം ഈ പിഴവ് ആവര്‍ത്തിച്ചിട്ടുണ്ട്.
35 റണ്‍സെടുത്ത ശേഷം കുറേക്കൂടി ശ്രദ്ധയോടെ ബാറ്റ് ചെയ്ത് വലിയൊരു സ്‌കോറിനായി സഞ്ജു ശ്രമിക്കേണ്ടിയിരുന്നു.

3

മികച്ച കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ട് നയിക്കേണ്ട ഘട്ടത്തില്‍ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുകയാണ്. ഇതു മാറിയേ തീരൂ. എങ്ങനെ ഇതു മറികടക്കാമെന്നതിനെക്കുറിച്ച് സഞ്ജു ഇരുന്ന് ആലോചിക്കണം. ഞാന്‍ 30-35 റണ്‍സ് നന്നായി നേടുന്നുണ്ട്, പക്ഷെ പിന്നെ എന്തുകൊണ്ട് അത്ര തന്നെ റണ്‍സെടുക്കാനാവില്ലെന്നു സഞ്ജു ചിന്തിക്കണമെന്നും ഹര്‍ഭജന്‍ സിങ് ഉപദശിച്ചു.

3

ദിനേശ് കാര്‍ത്തികിന്റെ മികച്ച ഫോമും സൗത്താഫ്രിക്കയ്‌ക്കെതിരേ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ അവസരം നഷ്ടമാവാന്‍ കാരണമായിട്ടുണ്ട്. ഇതു ശരിയായ കാര്യം തന്നെയാണ്. ഡികെ ഈ ഐപിഎല്ലില്‍ അവിശ്വസനീയ പ്രകടനമാണ് നടത്തുന്നത്. ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ സഞ്ജു സാംസണ്‍ കഠിനാധ്വാനം ചെയ്യണം. പ്രതിഭ വിലയിരുത്തുമ്പോള്‍ വളരെ വൈകാതെ തന്നെ അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തമെന്നു തനിക്കുറപ്പുണ്ടെന്നും ഹര്‍ഭജന്‍ സിങ് വ്യക്തമാക്കി.

5

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ക്വാളിഫയര്‍ വണ്ണില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറുടെ ഇന്നിങ്‌സിനെ ഹര്‍ഭജന്‍ സിങ് വിമര്‍ശിക്കുകയും ചെയ്തു. 56 ബോളില്‍ 89 റണ്‍സായിരുന്നു അദ്ദേഹം സ്‌കോര്‍ ചെയ്തത്. ആദ്യത്തെ 15 ഓവറില്‍ വളരെ സ്ലോ ബാറ്റിങായിരുന്നു ബട്‌ലര്‍ കാഴ്ചവച്ചത്. അവസാന അഞ്ചോവറിലാണ് ആഞ്ഞടിച്ച് അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയത്.

6

ക്വാളിഫയര്‍ വണ്ണില്‍ ബട്‌ലറുടെ ബാറ്റിങ് അത്ര മികച്ചതായി എനിക്കു തോന്നിയില്ല. സീസണിന്റെ ആദ്യ പകുതിയില്‍ വളരെ ഒഴുക്കോടെയുള്ള ബാറ്റിങായിരുന്നു അദ്ദേഹത്തിന്റേത്. ഒരിക്കലും അദ്ദേഹം ബൗളറാല്‍ ബീറ്റ് ചെയ്യപ്പെട്ടതായി കാണാന്‍ സാധിക്കില്ല. മാത്രമല്ല നല്ല ആധികാരികതയും സ്‌ട്രോക്കുകളില്‍ കാണാമായിരുന്നു. പക്ഷെ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ക്വാളിഫയര്‍ വണ്ണില്‍ ഒരുപാട് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതായിരുന്നു ബട്‌ലറുടെ ഇന്നിങ്‌സെന്നും ഹര്‍ഭജന്‍ വിലയിരുത്തി.

Story first published: Friday, May 27, 2022, 14:59 [IST]
Other articles published on May 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X