IPL 2022: അവസരം കിട്ടിയാല്‍ കളിക്കാം, ഇല്ലെങ്കില്‍ ഇല്ലെന്നു സഞ്ജു- വൈറലായി വാക്കുകള്‍

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പലരുടെയും ചോദ്യം സഞ്ജു സാംസണ്‍ എവിടെയാണെന്നായിരുന്നു. അദ്ദേഹത്തിനു ഉറപ്പായിട്ടും ടീമില്‍ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സഞ്ജു തഴയപ്പെട്ടത് ആരാധകരെ നിരാശരാക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പലരും ടീം സെലക്ഷനെതിരേ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Indian Cricket Teamൽ നിന്ന് തഴയപ്പെടുന്നതിനെക്കുറിച്ച് Sanju Samson | #Cricket | OneIndia Malayalam

ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ പ്ലേഓഫ് കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യന്‍ ടി20 ടീമിന്റെ പ്രഖ്യാപനം വന്നത്. സഞ്ജുവിനു ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായതിനു പിന്നാലെ അടുത്തിടെ അദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഷോയില്‍ ഗൗരവ് കപൂറിനോടു സംസാരിക്കവെ സഞ്ജു സാംസണ്‍ നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്. കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഞാന്‍ കളിക്കും. അവസരം ലഭിച്ചില്ലെങ്കില്‍ ഞാന്‍ കളിക്കുകയുമില്ല എന്നായിരുന്നു 27കാരനായ സഞ്ജുവിന്റെ വാക്കുകള്‍.

ഇന്ത്യന്‍ ടീമിനു വേണ്ടി ഒരുപാട് റണ്‍സ് നേടുന്നതിനല്ല, മറിച്ച് ഒരു ഇംപാക്ട് സൃഷ്ടിക്കുന്ന ഇന്നിങ്‌സ് കളിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. ഞാന്‍ ഇവിടെയുള്ളത് ഒരുപാട് റണ്‍സെടുക്കാനല്ല. ടീമിനു ഗുണം ചെയ്യുന്ന കുറച്ചു റണ്‍സെടുക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നുമാണ് 27 കാരനായ സഞ്ജു വ്യക്തമാക്കിയത്.

നിലവിലെ ഇന്ത്യന്‍ ടീം കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡിനെക്കുറിച്ച് വളരെ വാചാലനായാണ് സഞ്ജു സാംസണ്‍ ഈ ഷോയില്‍ സംസാരിച്ചത്. ദ്രാവിഡിനൊപ്പം ചെലവഴിച്ച മൂന്നു- നാല് വര്‍ഷം ഞാന്‍ ഏറെക്കുറെ എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കിയിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഡ്രസിങ് റൂമിലെത്തിയ ഉടന്‍ തന്നെ കുറിച്ചു വയ്ക്കാറുണ്ടായിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തിയിരുന്നു.

ദ്രാവിഡ് റോയല്‍സ് ടീമിന്റെ ഭാഗമായിരിക്കെയാണ് സഞ്ജുവിനു ആദ്യമായി അവസരം ലഭിച്ചത്. ട്രയല്‍സില്‍ താരത്തിന്റെ മികച്ച പ്രകടനം ദ്രാവിഡിനെ ആകര്‍ഷിക്കുകയും അദ്ദേഹം ടീമിലേക്കു ക്ഷണിക്കുകയുമായിരുന്നു.

രാജസ്ഥാന്‍ റോയല്‍സിനായി ബാറ്ററെന്ന നിലയില്‍ മോശമല്ലാത്ത പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും 147.24 സ്‌ട്രൈക്ക് റേറ്റില്‍ 374 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. രണ്ടു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സാണ്. 35 ബൗണ്ടറികളും 21 സിക്‌സറും അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. ഈ സീസണില്‍ റോയല്‍സിനു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് സഞ്ജു. 629 റണ്‍സോടെ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറാണ് തലപ്പത്ത്.

അടുത്ത മാസം ഒമ്പതിനാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള അഞ്ചു ടി20കളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുള്‍പ്പെടെ നാലു സീനിയര്‍ കളിക്കര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരാണ് ഇവര്‍. പരിക്കേറ്റു വിശ്രമിക്കുന്ന സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദീപക് ചാഹര്‍ എന്നിവരും ടീമില്‍ ഇല്ല.

2019നു ശേഷം ആദ്യമായി ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിലേക്കു മടങ്ങിവന്ന മറ്റൊരു താരം. ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപ് സിങുമാണ് 18 അംഗ ടീമിലെ പുതുമുഖങ്ങള്‍.

ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, May 23, 2022, 16:53 [IST]
Other articles published on May 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X