IPL 2022: എഡ്ജുണ്ടെന്നു എനിക്കു തോന്നി, റിവ്യു എടുത്തില്ല!- കാരണം പറഞ്ഞ് പന്ത്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള ഡുഓര്‍ഡൈ പോരാട്ടത്തില്‍ തന്റെ വലിയൊരു പിഴവ് കാരണം ഡല്‍ഹി ക്യാപ്പിറ്റല്‍സ് പുറത്തായതിന്റെ നിരാശയിലാണ് ക്യാപ്റ്റന്‍ റിഷഭ് പന്ത്. അഞ്ചു വിക്കറ്റിന്റെ വിജയമാണ് അവസാന മല്‍സരത്തില്‍ മുംബൈ നേടിയത്. ഈ ജയത്തോടെ മുംബൈ തലയുയര്‍ത്തി തന്നെ ടൂര്‍ണമെന്റില്‍ നിന്നും പടിയിറങ്ങിയപ്പോള്‍ അതോടൊപ്പം ഡിസിക്കു പ്ലേഓഫ് നിഷേധിക്കുകയും ചെയ്തിരുന്നു. ഡിസിയുടെ പരാജയത്തോടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാംസ്ഥാനക്കാരായി പ്ലേഓഫിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.

വെടിക്കെട്ട് താരം ടിം ഡേവിഡിനെ ഗോള്‍ഡന്‍ ഡെക്കായി പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഡിസി പാഴാക്കിയതാണ് കളിയിലെ ടേണിങ് പോയിന്റായത്. റിഷഭ് ഡിആര്‍എസ് എടുക്കാതിരുന്നതോടെ ഡേഡിവ് അദ്ഭുതകരമായി രക്ഷപ്പെടുകയും ഡിസിയുടെ കഥ കഴിക്കുകയുമായിരുന്നു. എന്തുകൊണ്ടാണ് താന്‍ റിവ്യു എടുക്കാതിരുന്നതെന്നു മല്‍സരശേഷം തുറന്നു പറഞ്ഞിരിക്കുകയാണ് റിഷഭ്.

എന്തോ ഉണ്ടായിരുന്നുവെന്ന് എനിക്കു തോന്നിയിരുന്നു. പക്ഷെ സര്‍ക്കിളിനകത്തു നിന്നവര്‍ക്കൊന്നും അതില്‍ ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഡിആര്‍എസ് എടുക്കണോയ, വേണ്ടയോന്നെു ഞാന്‍ അവരോടു ചോദിക്കുകയും ചെയ്തു. അവസാനം ഞാന്‍ റിവ്യു എടുത്തില്ലെന്നും നിരാശ മറച്ചുവയ്ക്കാതെ റിഷഭ് പന്ത് വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തില്‍ ഭൂരിഭാഗം സമയത്തും ഞങ്ങളായിരുന്നു മുന്നിലെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ ഇത്തരത്തില്‍ മുന്നിലുണ്ടായിരുന്ന ചില സന്ദര്‍ഭങ്ങളില്‍ ഈ മുന്‍തൂക്കം വഴുതിപ്പോവാന്‍ ഞങ്ങള്‍ തന്നെ സ്വയം അനുവദിക്കുകയും ചെയ്തു. ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ ചെയ്തു കൊണ്ടിരുന്ന കാര്യം കൂടിയാണിത്. മുംബൈയുമായുള്ള ഈ മല്‍സരം ജയിക്കാന്‍ മാത്രം മിടുക്ക് ഞങ്ങള്‍ക്കു ഇല്ലായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും റിഷഭ് പന്ത് പറഞ്ഞു.

അതേസമയം, കൂടുതല്‍ മെച്ചപ്പെട്ട പ്ലാനിങിലൂടെ ഞങ്ങള്‍ക്കു കൂടുതല്‍ നന്നായി ചെയ്യാന്‍ സാധിക്കുമായിരുന്നു. ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ മിസ് ചെയ്ത കാര്യവും ഇതു തന്നെയാണ്. അതുകൊണ്ടു തന്നെ അടുത്ത വര്‍ഷം കൂടുതല്‍ ശക്തമായി തിരിച്ചുവരണമെങ്കില്‍ ഈ പിഴവുകളില്‍ നിന്നും ഞങ്ങള്‍ പാഠം പഠിക്കേണ്ടതുണ്ടെന്നും 24 കാരനായ റിഷഭ് പന്ത് കൂട്ടിച്ചേര്‍ത്തു.

മുംബൈയ്‌ക്കെതിരേ പ്രതീക്ഷിച്ചതിനേക്കാള്‍ 5-7 റണ്‍സ് കുറച്ചാണ് ഞങ്ങള്‍ നേടിയതെന്നാണ് ഞാന്‍ കരുതുന്നത്. സ്‌കോര്‍ ഒരുപാട് കുറവായിരുന്നില്ല. ടൂര്‍ണമെന്റിലുടനീളം ഞങ്ങള്‍ നന്നായി ബൗള്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഈ മല്‍സരത്തിന്റെ രണ്ടാംപകുതിയില്‍ മഞ്ഞുവീഴ്ചയുണ്ടായി. ഈ കാരണത്താല്‍ പ്രതീക്ഷിച്ചതു പോലെ പ്ലാനിങ് നടപ്പാക്കാനായില്ല. പ്ലാനിങിന് അനുസരിച്ച് ഞങ്ങള്‍ ബൗള്‍ ചെയ്തില്ല. ഇതു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്, അതേസമയം, ഇവ ഉള്‍ക്കൊണ്ട് അതില്‍ നിന്നും പഠിക്കേണ്ടതുണ്ടെന്നും റിഷഭ് പന്ത് പറഞ്ഞുനിര്‍ത്തി.

160 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു മുംബൈ ഇന്ത്യന്‍സിനു നല്‍കിയത്. ഒരു ഘട്ടത്തില്‍ ഡിസി വിജയവും പ്ലേഓഫും സ്വപ്‌നം കാണുകയും ചെയ്തിരുന്നു. അവസാനത്തെ ആറോവരില്‍ മുംബൈയ്ക്കു ജയിക്കാന്‍ 68 റണ്‍സ് വേണ്ടിയിരുന്നു. പക്ഷെ 15ാം ഓവറില്‍ ടിം ഡേവിഡിന് റിഷഭ് പന്ത് പുതുജീവന്‍ നല്‍കിയത് ഡിസിയുടെ വിധി കുറിക്കുകയും ചെയ്തു.

ശര്‍ദ്ദുല്‍ ടാക്കൂറിന്റെ ഓവറിലായിരുന്നു ഇത്. ഈ ഓവറില്‍ തന്നെ ഇഷാന്‍ കിഷനെ ഡിസി പുറത്താക്കിയിരുന്നു. തുടര്‍ന്നു ക്രീസിലെത്തിയത് ടിം ഡേവിഡ്. ആദ്യ ബോളില്‍ തന്നെ ഡേവിഡിനെിതിരേ വിക്കറ്റിനു പിന്നില്‍ ക്യാച്ചിനായി റിഷഭും ഡിസി താരങ്ങളും അപ്പീല്‍ ചെയ്തു. പക്ഷെ അംപയര്‍ ഇതു തള്ളുകയായിരുന്നു. റിഷഭ് റിവ്യു എടുക്കുകയും ചെയ്തില്ല. എന്നാല്‍ ബോള്‍ ചെറുതായി ബാറ്റില്‍ ഉരസിയിരുന്നതായി അള്‍ട്രാ എഡ്ജില്‍ തെളിഞ്ഞതോടെ എത്ര വലിയ അബദ്ധമാണ് റിഷഭിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു വ്യക്തമാവുകയും ചെയ്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, May 22, 2022, 8:53 [IST]
Other articles published on May 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X