വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സഞ്ജുവിന്‍റെ കാര്യത്തില്‍ ഒരു സംശയമുണ്ട്!- തുറന്നു പറഞ്ഞ് വെറ്റോറി

ക്വാളിഫയര്‍ രണ്ടില്‍ ആര്‍സിബിയാണ് എതിരാളികള്‍

ഐപിഎല്ലിന്റെ ഫൈനല്‍ മോഹവുമായി രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങാനിരിക്കെ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെക്കുറിച്ച് ഒരു സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസം ഡാനിയേല്‍ വെറ്റോറി. രാത്രി 7.30നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയില്‍ നടക്കാനിരിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് റോയല്‍സിന്റെ എതിരാളികള്‍.

1

ക്വാളിഫയര്‍ വണ്ണില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു പരാജയപ്പെട്ടതോടെയാണ് റോയല്‍സിനു ക്വാളിഫയര്‍ രണ്ടില്‍ കളിക്കേണ്ടി വന്നത്. അതേസമയം, എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്താണ് ആര്‍സിബി ക്വാളിഫയര്‍ രണ്ടിലേക്കു ടിക്കറ്റെടുത്തത്. ജയിക്കുന്ന ടീം ഞായറാഴ്ചത്തെ ഫൈനലിലേക്കു യോഗ്യത നേടുമെന്നതിനാല്‍ സെമി ഫൈനലിനു തുല്യമാണ് റോയല്‍സ്- ആര്‍സിബി പോര്.

2

വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സഞ്ജു സാംസണ്‍ ക്വാളിഫയര്‍ രണ്ടിലും ഇതേ ശൈലയില്‍ തന്നെ കളിക്കണമെന്നാണ് ഡാനിയേല്‍ വെറ്റോറി ആവശ്യപ്പെട്ടിരിക്കുന്നത്. സഞ്ജുവിനു ഒരേയൊരു ശൈലി മാത്രമേ വശമുള്ളൂവെന്നും അതില്‍ തന്നെ താരം ഉറച്ചു നില്‍ക്കണമന്നും അദ്ദേഹം ഉപദേശിക്കുന്നു.

3

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ക്വാളിഫയര്‍ വണ്ണില്‍ തീപ്പൊരി ഇന്നിങ്‌സായിരുന്നു സഞ്ജു കളിച്ചത്. ഒരു വിക്കറ്റിനു 11 റണ്‍സെന്ന നിലയില്‍ റോയല്‍സ് പതറവെ ക്രീസിലേക്കു വന്ന അദ്ദേഹം കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിസൂടെ ജിടിയെ പ്രതിരോധത്തിലാക്കുകയായിരുന്നു. വെറും 26 ബോളില്‍ സഞ്ജു വാരിക്കൂട്ടിയത് 47 റണ്‍സായിരുന്നു. അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്.

4

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള ക്വാളിഫയര്‍ രണ്ടില്‍ സഞ്ജു സാംസണ്‍ തന്റെ ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തുമോയെന്നു സംശയിക്കുന്നതായി ഡാനിയേല്‍ വെറ്റോറി പറയുന്നു. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഞ്ജു ഒരേ രീതിയില്‍ തന്നെ ബാറ്റ് ചെയ്യുന്നത് തുടരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതു കാണാന്‍ നല്ല രസമാണ്.

5

കുറേക്കൂടി ഡീപ്പ് ആയി അദ്ദേഹം ബാറ്റിങ് തുടരുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷെ ഇത്രയും നിര്‍ണായകമായ ഒരു മല്‍സരത്തില്‍ സഞ്ജു ബാറ്റിങില്‍ തന്റെ സമീപനത്തില്‍ മാറ്റം വരുത്തുമോയെന്നു ഞാന്‍ സംശയിക്കുന്നു. ദീര്‍ഘസമയം ബാറ്റ് ചെയ്യാനായാല്‍ മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും വെറ്റോറി വിലയിരുത്തി.

6

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച ബാറ്റിങാണ് സഞ്ജു സാംസണ്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 400ന് മുകളില്‍ റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. മിക്ക മല്‍സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും അവയൊന്നും വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ലെന്നതു മാത്രമാണ് സഞ്ജുവിന്റെ ഒരേയൊരു പ്രശ്‌നം.
15 ഇന്നിങ്‌സുകളില്‍ നിന്നും 30.07 ശരാശരിയില്‍ 150.35 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെ റോയല്‍സ് ക്യാപ്റ്റന്‍ സ്‌കോര്‍ ചെയ്തത് 421 റണ്‍സാണ്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സാണ്. 40 ബൗണ്ടറികളും 24 സിക്‌സറും സഞ്ജു അടിച്ചെടുത്തു കഴിഞ്ഞു.

Story first published: Friday, May 27, 2022, 12:42 [IST]
Other articles published on May 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X