വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 51ാം ഫിഫ്റ്റി, വമ്പന്‍ റെക്കോര്‍ഡിട്ട് വാര്‍ണര്‍- കോലിക്ക് പോലുമില്ല

61 റണ്‍സാണ് താരം നേടിയത്

1

ഐപിഎല്ലില്‍ തന്റെ മുന്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം ആദ്യം ഫിഫ്റ്റി കുറിക്കുന്നതിനൊപ്പം വമ്പന്‍ നാഴികക്കല്ലം തികച്ചിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിയിലാണ് 61 റണ്‍സുമായി അദ്ദേഹം ഡിസി ഇന്നിങ്‌സിലെ അമരക്കാരനായി മാറിയത്. 45 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറും വാര്‍ണറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഓസീസ് സൂപ്പര്‍ താരത്തിന്റെ കരിയറിലെ 51ാമത്തെ ഐപിഎല്‍ ഫിഫ്റ്റിയായിരുന്നു ഇത്. ഈ മല്‍സരത്തിലെ ഇന്നിങ്‌സോടെ ടൂര്‍ണമെന്റില്‍ 5,500 റണ്‍സെന്ന നാഴികക്കല്ലാണ് വാര്‍ണര്‍ പൂര്‍ത്തിയാക്കിയത്. ഈ നേട്ടത്തിലെത്തിയ ആദ്യ വിദേശ താരം കൂടിയാണ് അദ്ദേഹം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിരാട് കോലി, മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ, പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന എന്നിവരാണ് നേരത്തേ 5,500 റണ്‍സ് ക്ലബ്ബില്‍ അംഗങ്ങളായിട്ടുള്ള താരങ്ങള്‍. പക്ഷെ ഇവരേക്കാള്‍ വേഗത്തില്‍ ഈ നേട്ടം കുറിച്ച താരമെന്ന റെക്കോര്‍ഡാണ് വാര്‍ണര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

2

കെകെആറിന്ററ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനെതിരേ സിക്‌സറടിച്ചുകൊണ്ടാണ് വാര്‍ണര്‍ ഈ സീസണിലെ ഐപിഎല്ലില്‍ തന്റെ ആദ്യത്തെ ഫിഫ്റ്റി കണ്ടെത്തിയത്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നപ്പോള്‍ ഒരുപാട് തിരിച്ചടികള്‍ അദ്ദേഹത്തിനു നേരിട്ടിരുന്നു. സീസണിന്റെ തുടക്കത്തില്‍ എസ്ആര്‍എച്ചിന്റെ ക്യാപ്റ്റന്‍ വാര്‍ണറായിരുന്നു.

പക്ഷെ ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ കാരണം അദ്ദേഹത്തെ നായകസ്ഥാനത്തു നിന്ന് നീക്കി പകരം കെയ്ന്‍ വില്ല്യംസണിനെ ചുമതലയേല്‍പ്പിച്ചു. ബാറ്റിങിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ വാര്‍ണറിനെ വൈകാതെ പ്ലെയിങ് ഇലവനില്‍ നിന്നും ഹൈദരാബാദ് പുറത്താക്കി. മാത്രമല്ല ടീമിന്റെ ഡഗൗട്ടിലേക്കു പോലും താരത്തിനു പ്രവേശിക്കാനായില്ല. ചില മല്‍സരദിവസം വാര്‍ണര്‍ക്കു ടീം ഹോട്ടലില്‍ തന്നെ കഴിയേണ്ടി വന്നപ്പോള്‍ ഇടയ്ക്കു ഗാലറിയില്‍ കാണികള്‍ക്കൊപ്പവും കളി കാണേണ്ടി വന്നിരുന്നു. സീസണിനു ശേഷം ഹൈദരാബാദ് ടീം മാനേജ്‌മെന്റിനെതിരേ വാര്‍ണര്‍ തുറന്നടിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും തന്നെ നീക്കുന്നതിനെക്കുറിച്ച് നേരത്തേ അറിയിച്ചിരുന്നില്ലെന്നും ഇതിന്റെ കാരണം എന്താണെന്നു ഇപ്പോഴും തനിക്കറിയില്ലെന്നുമായിരുന്നു വാര്‍ണര്‍ പറഞ്ഞത്.

ഡല്‍ഹിക്കു ഉജ്ജ്വല ജയം

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നേടിയത്. രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം ഡിസിയുടെ ആദ്യ വിജയമായിരുന്നു ഇത്. എന്നാല്‍ തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ക്കു ശേഷമാണ് കെകെആര്‍ തോല്‍വിയിലേക്കു വീണത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡിസി അഞ്ചു വിക്കറ്റിനു 215 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. വാര്‍ണറിനെക്കൂടാതെ പൃഥ്വി ഷായും (51) ഫിഫ്റ്റി നേടി.

3

റണ്‍ചേസില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 171 റണ്‍സിനു കൊല്‍ക്കത്ത ഓള്‍ഔട്ടാവുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (54) ഫിഫ്റ്റിയുമായി പൊരുതിയെങ്കിലും മറ്റാരും കാര്യമായ സംഭാവന നല്‍കിയില്ല. നിതീഷ് റാണ 30ഉം ആന്ദ്രെ റസ്സല്‍ 24 റണ്‍സുമെടുത്തു. നാലു വിക്കറ്റുകളെടുത്ത മുന്‍ കെകെആര്‍ താരം കൂടിയായ സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഡിസിയുടെ ഹീറോ. അദ്ദേഹത്തിന്റെ നാലു വിക്കറ്റില്‍ മൂന്നും ഒരോവറില്‍ തന്നെയായിരുന്നു. ഖലീല്‍ അഹമ്മദിന് മൂന്നും ശര്‍ദ്ദുല്‍ ടാക്കൂറിന് രണ്ടും വിക്കറ്റ് ലഭിച്ചു.

Story first published: Sunday, April 10, 2022, 20:52 [IST]
Other articles published on Apr 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X