IPL 2022: ആരെയൊക്കെ നിലനിര്‍ത്തും? ഈ മൂന്ന് തെറ്റുകള്‍ ടീമുകള്‍ ചെയ്യരുത്, ചെയ്താല്‍ ദുരന്തമാവും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. ഈ മാസം 30നകം നിലനിര്‍ത്തുന്ന താരങ്ങളുടെ പേര് പുറത്തുവിടണമെന്നാണ് ബിസിസി ഐ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ വരുന്ന ദിവസങ്ങള്‍ക്കുള്ളില്‍ ടീമുകളുടെ അന്തിമ പട്ടിക പുറത്തുവരുമെന്നുറപ്പ്. പുതിയ രണ്ട് ടീമുകളുടെ വരവോടെ 10 ടീമുകളാവും ടൂര്‍ണമെന്റിലുണ്ടാവുക.

മെഗാ ലേലത്തിലേക്ക് ഇത്തവണ സൂപ്പര്‍ താരങ്ങളായ കെ എല്‍ രാഹുല്‍,ഡേവിഡ് വാര്‍ണര്‍,ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം എത്താന്‍ സാധ്യതയുണ്ട്. ടീമുകളുടെ ലേലത്തുകയും ഉയര്‍ത്തിയതിനാല്‍ ഇത്തവണ വാശിയേറിയ ലേലം പ്രതീക്ഷിക്കാം. ഇതുവരെയുള്ള ലേല പ്രതിഫലത്തിന്റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങളുണ്ട്.

നിലവിലെ ടീമുകള്‍ക്ക് നാല് താരങ്ങളെ നിലനിര്‍ത്താനാവും. പുതിയ ടീമുകള്‍ക്ക് മൂന്ന് താരങ്ങളെയാവും നിലനിര്‍ത്താനാവുക. ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, പൃഥ്വി ഷാ, ആന്റിച്ച് നോക്കിയേ എന്നിവരെ നിലനിര്‍ത്തുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ മറ്റ് പല ടീമുകളുടെയും അന്തിമ പട്ടിക പുറത്തുവരാനുണ്ട്. ലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്താനൊരുങ്ങുന്ന ടീമുകളില്‍ ചില ടീമുകള്‍ വരുത്താന്‍ പാടില്ലാത്ത മൂന്ന് പിഴവുകളിതാ.

Also Read : IPL 2022: ഈ അഞ്ച് വിദേശ താരങ്ങളെ കരുതിയിരുന്നോളൂ, ഇവര്‍ക്കായി വാശിയേറിയ ലേലം വിളി ഉറപ്പ്

റാഷിദ് ഖാനെ ഹൈദരാബാദ് വിട്ടുകളയരുത്

റാഷിദ് ഖാനെ ഹൈദരാബാദ് വിട്ടുകളയരുത്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന സീസണില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമാണ്. അവസാന സ്ഥാനക്കാരായിരുന്ന ഹൈദരാബാദ് വലിയ മാറ്റങ്ങളാണ് വരുന്ന സീസണില്‍ വരുത്തുക. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം കെയ്ന്‍ വില്യംസണെ മാത്രമാണ് ഹൈദരാബാദിന് നിലനിര്‍ത്താനാവുക. സൂപ്പര്‍ താരം റാഷിദ് ഖാന്‍ ടീമുമായി ഉടക്കി നില്‍ക്കുകയാണ്. 12 കോടിക്ക് ടീമിനൊപ്പം തുടരാനാവില്ലെന്ന നിലപാടിലാണ് റാഷിദ് ഖാനുള്ളത്.

ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ റാഷിദ് നിലപാട് കടുപ്പിച്ചാല്‍ റാഷിദിനെ ഹൈദരാബാദ് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ മണ്ടത്തരം ഒരിക്കലും കാട്ടരുത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 സ്പിന്നര്‍മാരിലൊരാളാണ് റാഷിദ് ഖാന്‍. മികച്ച ഇക്കോണിമിയില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് അദ്ദേഹം. റാഷിദ് ലേലത്തിലേക്കെത്തിയാല്‍ റെക്കോഡ് പ്രതിഫലം തന്നെ ലഭിച്ചേക്കും. അതിനാല്‍ റാഷിദ് ഖാനെ എന്ത് വിലകൊടുത്തും ഹൈദരാബാദ് നിലനിര്‍ത്തണം.

ദേവ്ദത്ത് പടിക്കലിനെ ആര്‍സിബി വിട്ടുകളയരുത്

ദേവ്ദത്ത് പടിക്കലിനെ ആര്‍സിബി വിട്ടുകളയരുത്

ഒരു ടീമിന് മൂന്ന് ഇന്ത്യന്‍ താരങ്ങളെയാണ് പരമാവധി നിലനിര്‍ത്താനാവുക. ആര്‍സിബിയുടെ നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞെങ്കിലും അദ്ദേഹം ടീമിനൊപ്പം തുടരുമെന്നതിനാല്‍ കോലിയെ നിലനിര്‍ത്തുമെന്നുറപ്പ്. യുസ് വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ്, ദേവ്ദത്ത് പടിക്കല്‍ എന്നീ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ടീമിന്റെ നിലനിര്‍ത്തുന്നവരുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ ആരെയെങ്കിലും ഒരാളെ ഒഴിവാക്കേണ്ടി വരും.

ആര്‍സിബി ദേവ്ദത്ത് പടിക്കലിനെ ഒഴിവാക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത മണ്ടന്‍ തീരുമാനമാണിത്. കഴിഞ്ഞ രണ്ട് സീസണിലും മികച്ച പ്രകടനം നടത്തിയ ദേവ്ദത്ത് ഇന്തന്‍ സാഹചര്യത്തില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ്. അതിനാല്‍ ദേവ്ദത്തിന് ആര്‍സിബി നിലനിര്‍ത്തേണ്ടതാണ്.

മുംബൈയുടെ നാലാമനാര്

മുംബൈയുടെ നാലാമനാര്

അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ നിലനിര്‍ത്തുമെന്നുറപ്പാണ്. നാലാമനായി ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവരിലൊരാളെ നിലനിര്‍ത്താനാണ് സാധ്യത. ഇവരില്‍ ആരെ ഒഴിവാക്കുമെന്നതാണ് പ്രധാന പ്രശ്‌നം. മുംബൈ നിലനിര്‍ത്തേണ്ടത് ഇഷാന്‍ കിഷനെയാണ്. വിക്കറ്റ് കീപ്പര്‍ കൂടിയായ ഇഷാനെ നിലനിര്‍ത്തുന്നത് ടീമിന് ഗുണം മാത്രമെ ചെയ്യുകയുള്ളു.

സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തിയാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമെ ഉപയോഗിക്കാനാവു. പന്തെറിയാനാവാത്ത ഹര്‍ദിക് പാണ്ഡ്യയെ ഓള്‍റൗണ്ടറെന്ന നിലയില്‍ പരിഗണിക്കുന്നതിലും അര്‍ത്ഥമില്ല. അതിനാല്‍ ഇഷാനെ മുംബൈ നിലനിര്‍ത്തണം. അല്ലെങ്കില്‍ അതൊരു മണ്ടന്‍ തീരുമാനമായി മാറാന്‍ സാധ്യതകളേറെയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, November 27, 2021, 9:37 [IST]
Other articles published on Nov 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X