വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: റിവ്യു കൊണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങാം! പന്തിനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ

റിഷഭ് റിവ്യു നഷ്ടപ്പെടുത്തിയതാണ് കാരണം

മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മല്‍സരത്തില്‍ റിവ്യു എടുക്കുന്നതില്‍ വന്‍ പിഴവ് വരുത്തിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനെ പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ. രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് റിഷഭിനെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അടുത്ത സീസണില്‍ അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നു മാറ്റി പകരം ഡേവിഡ് വാര്‍ണറെ ചുമതലയേല്‍പ്പിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

1

റിഷഭ് രണ്ടു പിഴവുകളാണ് മുംബൈയ്‌ക്കെതിരേ വരുത്തിയത്. ഡെവാള്‍ഡ് ബ്രെവിസിന്റെ സിംപിള്‍ ക്യാച്ച് അദ്ദേഹം പാഴാക്കിയതു കാരണം 12 റണ്‍സ് അധികമായി ഡിസിക്കു വഴങ്ങേണ്ടിവന്നു. അപകടകാരിയായ ടിം ഡേവിഡിനെ ഗോള്‍ഡന്‍ ഡെക്കായി പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും റിഷഭ് റിവ്യു എടുക്കാതിരുന്നതു കാരണം അദ്ദേഹത്തിനു ജീവന്‍ തിരിച്ചുകിട്ടി. ഡേവിഡ് 11 ബോളില്‍ 34 റണ്‍സ് വാരിക്കൂട്ടി ഡിസിയില്‍ നിന്നും വിജയം തട്ടിയകറ്റുന്നതിനൊപ്പം പ്ലേഓഫ് ടിക്കറ്റ് നിഷേധിക്കുകയും ചെയ്തു. ട്വിറ്ററിലൂടെ നിരവധി പേരാണ് റിഷഭിനെതരേ ആഞ്ഞടിച്ചിരിക്കുന്നത്.

2

രക്ഷപ്പെടുത്തി വച്ച ഡിആര്‍എസുകള്‍ മല്‍സരശഷം റിഷഭ് പന്ത് ഫിക്‌സഡ് ഡെപ്പോസിറ്റിനായി ഉപയോഗിക്കുമെന്നായിരുന്നു ഒരു യൂസറുടെ ട്രോള്‍.
നിതിന്‍ മേനോന്‍ റിഷഭ് പന്തിന നോക്കി ചിരിക്കുകയായിരിക്കും. നേരത്തേ അംപര്‍മാര്‍ക്കു കണ്ണു കാണില്ലെന്നു പറഞ്ഞയാളാണ് റിഷഭെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

3

റിഷഭ് പന്ത് ക്യാപ്റ്റനായതു കാരണം ഡല്‍ഹി ക്യാപ്പിറ്റല്‍സിനു സീസണിന്റെ അവസാനം രണ്ടാം തവണയും വലിയ വില നല്‍കേണ്ടി വന്നിരിക്കുകയാണ്. നായകനായി മൂന്നാമതൊരു അവസരം അദ്ദേഹത്തിനു ലഭിക്കാന്‍ ഒരു വഴിയുമില്ല. ക്യാപ്റ്റന്‍സി കാരണം റിഷഭ് ബാറ്റിങിലെ പകുതി ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്നത് നല്ല കാര്യമല്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.
അടുത്ത ഐപിഎല്‍ സീസണില്‍ ഡേവിഡ് വാര്‍ണറിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനാക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇതിലൂടെ ബാറ്ററെന്ന നിലയില്‍ റിഷഭ് പന്തിന്റെ കൂടുതല്‍ മെച്ചപ്പെട്ട വേര്‍ഷനെ കാണാന്‍ സാധിക്കുമെന്നും ഒരു യസര്‍ ട്വിറ്ററില്‍ കുറിച്ചു.

4

റിഷഭ് പന്ത് ക്യാപ്റ്റനാവണമെന്നു ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്കു ഒരു നായകനെ നിര്‍മിച്ചെടുക്കാന്‍ കഴിയില്ല. കെഎല്‍ രാഹുലും റിഷഭും സ്വാഭാവികമായി ഈ കഴിവ് ഇല്ലാത്തവരാണ്. ഇതു ഇവര്‍ക്കു നേരെ വലിയ കറുത്ത അടയാളമായി കാണേണ്ട ആവശ്യവുമില്ല. വ്യത്യസ്ത കളിക്കാര്‍ക്കു വ്യത്യസ്ത റോളുകളാണുളളതെന്നാണ് ഒരു യൂസര്‍ പ്രതികരിച്ചത്.
ആര്‍സിബിക്കു യോഗ്യത നേടിക്കൊടുക്കുവാന്‍ റിഷഭ് പന്ത് തനിച്ചു തന്നെ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്. വളരെ നല്ലവനും പാവവുമാണെന്നായിരുന്നു ഒരു ട്രോള്‍.

5

അഞ്ചോവര്‍ ബാക്കിനില്‍ക്കുന്നു. ഡല്‍ഹിക്കു രണ്ടു റിവ്യുകള്‍ ബാക്കിയുണ്ട്. മുംബൈയുടെ അവസാനത്തെ അംഗീകൃത ബാറ്റര്‍ ക്രീസില്‍ നില്‍ക്കുന്നു. ഔട്ടാണെന്നു തെളിഞ്ഞ ഒരു റിവ്യു റിഷഭ് പന്ത് വേണ്ടെന്നു വയ്ക്കുന്നു. എന്തിനാണ് അദ്ദേഹം റിവ്യു ഇങ്ങനെ സൂക്ഷിച്ചുവയ്ക്കുന്നത്, അദ്ദേഹത്തിന്റെ വിരമിക്കലിലേക്കു വേണ്ടിയാണോയെന്നു ഒരു യൂസര്‍ പരിഹസിച്ചു.

6

പ്ലേഓഫിലേക്കു പോവാന്‍ റിഷഭ് പന്തിനു അര്‍ഹതയില്ലെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
റിഷഭിന്റെ പിഴവ് ബൗളിങില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മോശം പ്രകടനത്തെയാണ് മറച്ചുവയ്ക്കുന്നത്. ഈ പിച്ചില്‍ സ്പിന്നര്‍മാര്‍ ഏഴോവറില്‍ വിട്ടുകൊടുത്തത് 65 റണ്‍സാണ്. ടിം ഡേവിഡിന്റെ ആ സംഭവം നടക്കുമ്പോള്‍ ഡിസിക്കു 32 ബോളില്‍ 65 റണ്‍സ് ജയിക്കാന്‍ ആവശ്യമായിരുന്നു. അവിടെ നിന്നും ഒരോവര്‍ ബാക്കിനില്‍ക്കെ കളി തോറ്റതിനു ഭാഗികമായ കാരണം മോശം ബൗളിങാണെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

Story first published: Sunday, May 22, 2022, 9:52 [IST]
Other articles published on May 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X