For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പന്തിന്റെ ക്യാപ്റ്റന്‍സി വേറെ ലെവല്‍, ആ 2 പേരെ ഉപയോഗിച്ചത് ഗെയിംചേഞ്ചറെന്ന് മഞ്ജരേക്കര്‍

By Vaisakhan MK

മുംബൈ: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ പിന്നിലായിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഗംഭീര തിരിച്ചുവരവിനാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. താരനിരയുമായി എത്തിയ പഞ്ചാബ് കിംഗ്‌സിനെ ഈ സീസണിലെ ഏറ്റവും മോശം സ്‌കോറില്‍ ഒതുക്കിയ ഡല്‍ഹി 10.3 ഓവറില്‍ ആ വിജയം ലക്ഷ്യം നേടിയെടുത്തു. അവരുടെ റണ്‍റേറ്റിലും വന്‍ കുതിപ്പാണ് ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഡല്‍ഹിയുടെ വിജയത്തിന് പ്രധാന കാരണം റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ആരും കാണിക്കാത്ത തരത്തിലുള്ള ധൈര്യമാണ് പന്ത് കളത്തില്‍ പ്രകടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഷാര്‍ദുലിനെ ഉപയോഗിച്ച ക്യാപ്റ്റന്‍സി

ഐപിഎല്ലില്‍ വളരെ മികച്ച ക്യാപ്റ്റന്‍സിയാണ് കാണാന്‍ സാധിക്കുന്നത്. മത്സരഫലമല്ല പ്രധാനം, ഡല്‍ഹിയെ പന്ത് നയിച്ച വിധമാണ്. ഓട്ട് ഓഫ് ദ ബോക്‌സ് ചിന്തകളായിരുന്നു പന്തില്‍ നിന്നുണ്ടായത്. ആരും ചിന്തിക്കാത്ത തരത്തിലുള്ള ക്യാപ്റ്റന്‍സി മികവിന് പന്തിനെ സഹായിച്ചത് ആ ചിന്തകളാണ്. സ്വന്തം കളിക്കാരുടെ പരിമിതികള്‍ അറിഞ്ഞ്, അതിനനുസരിച്ച് കളിപ്പിക്കുക എന്നതായിരുന്നു തന്ത്രം. ആദ്യം ഷാര്‍ദുല്‍ താക്കൂറിനെ ഉപയോഗിച്ചു. അദ്ദേഹത്തിന്റെ പന്ത് നന്നായി സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നു. അത് പരമാവധി പന്ത് ഉപയോഗിച്ചു. ഫസ്റ്റ് സ്ലിപ്പിന് പുറമേ, തേര്‍ഡ് സ്ലിപ്പും മായങ്കിനെ കുരുക്കാനായി ഉപയോഗിച്ചിരുന്നു. ആ ഘട്ടത്തില്‍ മായങ്കിനെ വെച്ച് പരമാവധി ഓവര്‍ ചെയ്ത് തീര്‍ക്കുക എന്നതായിരുന്നു പന്തിന്റെ ലക്ഷ്യം.

സ്പിന്നര്‍മാര്‍ പഞ്ചാബിനെ വീഴ്ത്തി

ഷാര്‍ദുല്‍ പോയതോടെ, മറ്റ് ബൗളര്‍മാര്‍ വന്നു. അവര്‍ എളുപ്പത്തില്‍ പഞ്ചാബിന്റെ വിക്കറ്റുകളെടുത്തു. പിന്നീടൊരിക്കലും ഷാര്‍ദുളിനെ തിരിച്ചുകൊണ്ടുവരേണ്ട ആവശ്യം ആ മത്സരത്തില്‍ ഡല്‍ഹിക്കുണ്ടായിരുന്നില്ല. ഈ വര്‍ഷത്തെ ഐപിഎല്‍ ഇഷ്ടപ്പെടാന്‍ തന്നെ കാരണം ഇത്തരം മികച്ച ക്യാപ്റ്റന്‍സിയാണ്. ആര്‍സിബിയുടെ കഴിഞ്ഞ ദിവസത്തെ കളിയില്‍ ഗെയിംചേഞ്ചറായ ഹസരങ്ക വെറും രണ്ട് ഓവറാണ് എറിഞ്ഞത്. ആ ഘട്ടത്തില്‍ അവര്‍ക്ക് അത്രയേ ആവശ്യമായി വന്നിരുന്നുള്ളൂ. ക്യാപ്റ്റന്‍മാരും കോച്ചുമാരും ഓരോ കളിക്കാരുടെയും പരിമിതകളെ നന്നായി മനസ്സിലാക്കുന്നുണ്ട്. മികച്ച ക്യാപ്റ്റന്‍സിയായിരുന്നു പന്തിന്റേതെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

പന്തിന്റെ തീരുമാനം കളി മാറ്റി

റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ എടുത്ത് പറയേണ്ട ചില കാര്യങ്ങളുണ്ടെന്ന് മുന്‍ വിന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് പറയുന്നു. ലളിത് യാദവിനെ പന്തെറിയിക്കാനുള്ള തീരുമാനം ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു. ശിഖര്‍ ധവാന്‍ ബാറ്റ് ചെയ്യുമ്പോള്‍ ലളിത് യാദവിനെയും, മായങ്ക് അഗര്‍വാള്‍ പന്തെറിയുമ്പോള്‍ അക്ഷര്‍ പട്ടേലിനെയും പന്ത് ഉപയോഗിച്ചു. ഒടുവില്‍ ലളിത് യാദവ് ശിഖര്‍ ധവാന്റെ വിക്കറ്റെടുക്കുകയും ചെയ്തു. പവര്‍പ്ലേയില്‍ അക്ഷര്‍ പട്ടേല്‍ വന്ന് ലിയാം ലിവിംഗ്സ്റ്റണിന്റെ വിക്കറ്റുമെടുത്തു. ഇതെല്ലാം ഗംഭീര ക്യാപ്റ്റന്‍സിയിലൂടെ സംഭവിച്ചതാണ്. ബൗളര്‍മാരെ ഉപയോഗിച്ചത് ഞെട്ടിച്ചിരുന്നു. റിഷഭ് പന്തിന്റെ പ്ലാനിംഗും ധീരതയും അതില്‍ എടുത്ത് പറയേണ്ടതാണ്. സ്പിന്നര്‍മാരെ ഉപയോഗിച്ച രീതിയാണ് മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കിയതെന്നും ബ്രാത്ത്‌വൈറ്റ് പറഞ്ഞു.

കൊടുങ്കാറ്റുപോലെ വന്ന് ഡല്‍ഹി

പഞ്ചാബിനെതിരെ കളിക്കും മുമ്പ് ഡല്‍ഹിക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അവര്‍ കളിക്കില്ലെന്ന് പോലും കരുതിയിരുന്നു. എന്നാല്‍ കൊടുങ്കാറ്റ് പോലെയാണ് അവര്‍ വന്നത്. പഞ്ചാബിനെ അവര്‍ തകര്‍ത്ത് കളഞ്ഞെന്ന് ആകാശ് ചോപ്ര പറഞ്ഞു. വെറും 115 റണ്‍സിനാണ് അവര്‍ പഞ്ചാബിനെ പുറത്താക്കിയത്. അത് പത്തോവര്‍ കൊണ്ട് അവര്‍ നേടിയെടുത്തു. രണ്ട് പോയിന്റ് മാത്രമല്ല, നെറ്റ് റണ്‍റേറ്റും വന്‍ തോതിലാണ് ഉയര്‍ന്നത്. സ്പിന്‍ തന്ത്രമൊരുക്കിയാണ് അവര്‍ ഈ മത്സരത്തിന് ഇറങ്ങിയത്. ലളിത് യാദവ്, അക്ഷര്‍, കുല്‍ദീപ് എന്നിവരുടെ ബൗളിംഗ് എടുത്ത് പറയേണ്ടതാണ്. പഞ്ചാബിനെ അവര്‍ ശ്വാസം മുട്ടിച്ച് കളഞ്ഞു. പഞ്ചാബിന്റെ ദൗര്‍ബല്യമാണ് അവര്‍ മുതലെടുത്തത്. സ്പിന്നര്‍മാരെ നന്നായി കളിക്കുന്ന ശീലം പഞ്ചാബിനില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.

Story first published: Thursday, April 21, 2022, 11:50 [IST]
Other articles published on Apr 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+