വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അവന്‍ ധോണിയെപ്പോലെ, ആര്‍സിബി ക്യാപ്റ്റനാക്കൂ- വോനിന്റെ നിര്‍ദേശം

കോലി സീസണിനു ശേഷം ക്യാപ്റ്റന്‍സിയൊഴിഞ്ഞിരുന്നു

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനു പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകനും കമന്റേറ്ററുമായ മൈക്കല്‍ വോന്‍. ഈ സീസണിനു ശേഷം വിരാട് കോലി ആര്‍സിബിയുടെ നായകസ്ഥാനത്തു നിന്നു പടിയിറങ്ങിയിരുന്നു. 2013 മുതല്‍ ബാംഗ്ലൂര്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. പക്ഷെ ഒരു കിരീടം പോലും നേടാനാവാതെയാണ് കോലി ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു താഴെയിറങ്ങിയത്. നായകനെന്ന നിലയില്‍ ഈ സീസണ്‍ തന്റെ അവസാനത്തേത് ആയിരിക്കുമെന്നു കോലി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

എലിമിനേറ്ററില്‍ ഒയ്ന്‍ മോര്‍ഗന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു തോറ്റതോടെയായിരുന്നു കോലിയുടെയും ബാംഗ്ലരൂരിന്റെയും കിരീടപ്രതീക്ഷ അസ്തമിച്ചത്. നാലു വിക്കറ്റിനായിരുന്നു ആര്‍സിബി കീഴടങ്ങിയത്. കോലി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതോടെ 2022ലെ അടുത്ത സീസണില്‍ പുതിയ നായകനെ തിരഞ്ഞെടുക്കുകയെന്ന വലിയ വെല്ലുവിളിയാണ് ആര്‍സിബിക്കു മുന്നിലുള്ളത്.

 ബട്‌ലറെ ക്യാപ്റ്റനാക്കണമെന്നു വോന്‍

ബട്‌ലറെ ക്യാപ്റ്റനാക്കണമെന്നു വോന്‍

ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ജോസ് ബട്‌ലറിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ നായകനാക്കണമെന്നാണ് വോന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു ബട്‌ലര്‍. പക്ഷെ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു യുഎഇയിലെ രണ്ടാംപാദത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല. മെഗാ ലേലം വരാനിരിക്കെ അടുത്ത സീസണില്‍ ബട്‌ലറെ റോയല്‍സ് നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.
ബാംഗ്ലൂരിന്റെ പുതിയ നായകനായി ഞാന്‍ തിരഞ്ഞെടുക്കുക ജോസ് ബട്‌ലറിനെയായിരിക്കും. അദ്ദേഹം ഇപ്പോള്‍ മറ്റൊരു ഫ്രാഞ്ചൈസിയുടെ ഭാഗദമാണ്, അവര്‍ അടുത്ത സീസണില്‍ നിലനിര്‍ത്തുമോയെന്നുമറിയില്ല. ബട്‌ലര്‍ എംഎസ് ധോണിയെപ്പോലെയാണ്. അവന്റെ കഴിവില്‍ തനിക്കൊരു സംശയവുമില്ലെന്നും വോന്‍ വ്യക്തമാക്കി.

 തന്ത്രപരമായി മിടുക്കന്‍

തന്ത്രപരമായി മിടുക്കന്‍

ജോസ് ബട്‌ലര്‍ നിലവില്‍ ഒയ്ന്‍ മോര്‍ഗനു കീഴില്‍ ഇംഗ്ലണ്ടിനു വേണ്ടി കളിക്കുകയാണ്. തന്ത്രപരമായി മിടുക്കനാണ് ബട്‌ലര്‍. രാജസ്ഥാന്‍ റോയല്‍സ് അടുത്ത സീസണില്‍ അവന്റെ കാര്യത്തില്‍ എന്താണ് തീരുമാനിച്ചിരിക്കുന്നതെന്നു എനിക്കറിയില്ല. പക്ഷെ ഞാന്‍ ആര്‍സിബി ക്യാംപിലേക്കായിരിക്കും ബട്‌ലറെ വ്യക്തിപരമായി കൊണ്ടു പോവുക. ആര്‍സിബിയുടെ വിക്കറ്റ് കീപ്പറാക്കുകയും ടീമിനെ നയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമെന്നും വോന്‍ പറഞ്ഞു.
അതേസമയം, ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും കളിക്കാരനായി അടുത്ത സീസണിലും ആര്‍സിബിയില്‍ തുടരാനാണ് ആഗ്രഹമെന്നു കോലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ ആര്‍സിബി നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

 മികച്ചൊരാളെ കൊണ്ടു വരണം

മികച്ചൊരാളെ കൊണ്ടു വരണം

വിരാട് കോലിയുള്‍പ്പെടുന്ന ബാംഗ്ലൂര്‍ ടീമിനെ അടുത്ത സീസണില്‍ നയിക്കണമെങ്കില്‍ കഴിവുറ്റ ഒരാളെ തന്നെ ആര്‍സിബി നായകസ്ഥാനത്തേക്കു കൊണ്ടു വരേണ്ടതുണ്ട്. അയാള്‍ നല്ല കഴിവുള്ള വ്യക്തിയായിരിക്കണം, സ്വയം നന്നായി അറിയുന്ന, ടി20 ക്രിക്കറ്റിനെക്കുറിച്ച് നല്ല ബോധ്യമുള്ള ആളുമായിരിക്കണം. ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണമന്നറിയണം, പ്രത്യേകിച്ചും വിരാട് കോലിയെപ്പൊലാരാള്‍ ടീമിലുണ്ടെന്നത് മറക്കരുതെന്നും വോന്‍ നിരീക്ഷിച്ചു.

കോലിയുടെ ക്യാപ്റ്റന്‍സി

കോലിയുടെ ക്യാപ്റ്റന്‍സി

2008 ലെ പ്രഥമ ഐപിഎല്‍ മുതല്‍ വിരാട് കോലി ആര്‍സിബി ടീമിന്റെ ഭാഗമാണ്. 2013ലാണ് അദ്ദേഹം നായകസ്ഥാനത്തേക്കു വരുന്നത്. ഡാനിയേല്‍ വെറ്റോറി ക്യാപ്റ്റന്‍സി ഒഴിഞ്ഞതോടെ പകരക്കാരനായി കോലിക്കു നറുക്കുവീഴുകയായിരുന്നു. 13 മുതല്‍ ബാംഗ്ലൂര്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. 2016ല്‍ ആര്‍സിബിയെ ഫൈനലിലെത്തിച്ചതാണ് കോലിയുടെ ഏറ്റവും വലിയ നേട്ടം. അന്നു ഫൈനലില്‍ ഡേവിഡ് വാര്‍ണറുടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ആര്‍സിബി എട്ടു റണ്‍സിനു തോല്‍ക്കുകയായിരുന്നു. ഇതു കൂടാതെ മൂന്നു തവണ ബാംഗ്ലൂര്‍ പ്ലേഓഫിലും കളിച്ചു. 2015, 2020, 21 സീസണുകളിലായിരുന്നു ഇത്.
ഐപിഎല്‍ കരിയറില്‍ 140 മല്‍സരങ്ങളിലാണ് കോലി ആര്‍സിബിയെ നയിച്ചത്. ഇതില്‍ 66 എണ്ണത്തില്‍ ടീം ജയിച്ചപ്പോള്‍ 70 കളികള്‍ തോല്‍ക്കുകയും ചെയ്തു. നാലു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടിരുന്നു.

Story first published: Wednesday, October 13, 2021, 16:31 [IST]
Other articles published on Oct 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X