വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ധോണി +രോഹിത്, അതാണ് ഹാര്‍ദിക്! ക്യാപ്റ്റന്‍സിക്കു കൈയടി

ബ്രാഡ് ഹോഗിന്റെയാണ് അഭിപ്രായം

ഈ സീസണിലെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സിനെ ഉജ്ജ്വലമായി നയിച്ചുകൊണ്ടിരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവരുടെ ചില നേതൃഗുണങ്ങള്‍ ഹാര്‍ദിക്കിലും കാണാന്‍ സാധിക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി മികവില്‍ ഇത്തവണ പ്ലേഓഫിലെത്തിയ ആദ്യത്തെ ടീമായി ജിടി മാറിയിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും മുമ്പൊരു ടീമിനെയും നയിച്ച പരിചയമില്ലാത്ത ഹാര്‍ദിക്കിനെ ടൈറ്റന്‍സിന്റെ ക്യാപ്റ്റനാക്കിയപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാവരുടെയും കൈയടി വാങ്ങുന്ന പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. സീസണില്‍ രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഹാര്‍ദിക്കും സംഘവും പ്ലേഓഫിലെത്തിയിരിക്കുന്നത്.

1

എംഎസ് ധോണിയുടെ പല ഗുണങ്ങളും ഹാര്‍ദിക് പാണ്ഡ്യയില്‍ കാണാന്‍ കഴിയും. വളരെ ശാന്തപ്രകൃതമാണ് അദ്ദേഹത്തിന്റേത്. കളിക്കളത്തിലെ വ്യത്യസ്ത സാഹചര്യങ്ങള്‍ ഹാര്‍ദിക്കിനെ അധികം ബാധിക്കുന്നതായി കാണപ്പെട്ടില്ല. ടീം സമ്മര്‍ദ്ദത്തിലായിരുന്ന ഘട്ടത്തില്‍പ്പോലും അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ അതൊന്നും പ്രകടമായില്ല. ഹാര്‍ദിക് എപ്പോഴും വളരെ ശാന്തനും കൂളുമായിട്ടാണ് കാണപ്പെട്ടത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ അവര്‍ എന്താണ് കളിക്കളത്തില്‍ ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് ടീമംഗങ്ങളുമായി സംസാരിച്ച് വ്യക്തത വരുത്താന്‍ ഹാര്‍ദിക് ശ്രമിക്കുന്നതായും ബ്രാഡ് ഹോഗ് വിലയിരുത്തി.

2

ഹാര്‍ദിക് പാണ്ഡ്യ എല്ലാത്തിനെയും ശാന്തമാക്കുകയാണ്. അന്തിമ ഫലമെന്താണെന്നു അദ്ദേഹത്തിനറിയാം. ഒരു പ്രത്യേക സാഹചര്യത്തോടു അദ്ദേഹം പെട്ടെന്നു പ്രതികരിക്കുന്നില്ല. ഹാര്‍ദിക് മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അതു വളരെയധികം മൂല്യമേറിയതായി മാറുകയും ചെയ്യുന്നു. ഗെയിം ചേഞ്ചിങ് മുഹൂര്‍ത്തങ്ങളായി അവ മാറുകയാണ്. ഇതു തന്നെയാണ് എംഎസ് ധോണിയുമെന്നും ബ്രാഡ് ഹോഗ് നിരീക്ഷിച്ചു.

3

എംഎസ് ധോണിക്കു കീഴില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം കൂടിയാണ് ഹാര്‍ദിക് പാണ്ഡ്യ. ധോണിയുമായി വളരെയടുത്ത ബന്ധം പുലര്‍ത്തുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ധോണിയുമായുള്ള ഈ സാമീപ്യം തന്നെയാണ് ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെയും സ്വാധീനിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ സീസണില്‍ ക്യാപ്റ്റന്‍സിയില്‍ മാത്രമലമല്ല ജിടിക്കായി ബാറ്റിങിലും മികച്ച പ്രകടനമാണ് ഹാര്‍ദിക് നടത്തിയത്. 11 മല്‍സരങ്ങളില്‍ നിന്നും 38.22 ശരാശരിയില്‍ 344 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.

4

ബൗളര്‍മാര്‍ക്കു പരമാവധി സ്വാതന്ത്ര്യം നല്‍കി രോഹിത് ശര്‍മയുടെ പാത തന്നെയാണ് ഹാര്‍ദിക് പാണ്ഡ്യ പിന്തുടരുന്നതെന്നു ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടു. കൡക്കാര്‍ സ്വതന്ത്രമായി കളിക്കാനുള്ള അനുവാദം നല്‍കുന്നയാളാണ് രോഹിത് ശര്‍മ. നിങ്ങള്‍ക്കു അതു കാണാന്‍ കഴിയും. പ്രത്യേകിച്ചും ബൗളര്‍മാര്‍ക്കു തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ അദ്ദേഹം പരമാവധി സ്വാതന്ത്ര്യം നല്‍കാറുണ്ട്. ഒരു താരം സമ്മര്‍ദ്ദത്തിലായി കാണപ്പെടുകയോ, എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ രോഹിത് അടുത്ത് പോയി സംസാരിക്കുകയും ഉപദേശഷം നല്‍കുകയും ചെയ്യാറുള്ളൂവെന്നും ബ്രാഡ് ഹോഗ് നിരീക്ഷിച്ചു.

5

നിങ്ങളെങ്ങനെയാണ് ബൗള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നു രോഹിത് ശര്‍മയെ്‌പ്പോലെ ഹാര്‍ദിക് പാണ്ഡ്യയും ബൗളറോടു ചോദിക്കുകയാണ്. നിങ്ങളുടെ ഗെയിം പ്ലാന്‍ എന്താണെന്നു ചോദിക്കുന്നു, അതിനെ പിന്തുണയ്ക്കുകയും മുന്നോട്ടുപോവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ബൗളര്‍ക്കു എന്തെങ്കിലും നിര്‍ദേശമുണ്ടെങ്കില്‍ അതു പരിഗണിക്കുകയും അതിനു ശേഷം സ്വന്തം അഭിപ്രായം തുറന്നു പറയുകയും ചെയ്യുന്നു. ഹാര്‍ദിക് ഒരു സാഹചര്യം നിര്‍ദേശിക്കുകയല്ല, മറിച്ച് ബൗളര്‍മാര്‍ക്കു നിയന്ത്രണമേറ്റെടുക്കാനുളള അനുവാദം നല്‍കുകയാണ്. ഇതു ഗംഭീര നേതൃത്വം തന്നെയാണെന്നും ബ്രാഡ് ഹോഗ് കൂട്ടിച്ചേര്‍ത്തു.

6

2015ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഐപിഎല്ലില്‍ ഹരിശ്രീ കുറിച്ച താരമാണ് ബറോഡയില്‍ നിന്നുള്ള ഓള്‍റൗറൗണ്ടര്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ. വമ്പനടികളിലൂടെയും മികച്ച സീം ബൗളിങിലൂടെ കിടിലന്‍ ഫീല്‍ഡിങിലൂടെയും വളരെ പെട്ടെന്നു മുംബൈ ടീമിലെ അവിഭാജ്യഘടകമായി അദ്ദേഹം മാറി. പക്ഷെ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഹാര്‍ദിക്കിനെ അലട്ടിയിരുന്നു. ഇതു കാരണം അദ്ദേഹം ബൗളിങില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കായി ഒരോവര്‍ പോലും ഹാര്‍ദിക് ബൗള്‍ ചെയ്തില്ല. ബാറ്റിങിലും കാര്യമായ സംഭാവന നല്‍കാന്‍ താരത്തിനായില്ല. ഈ കാരണത്താലാണ് സീസണിന ശേഷം ഹാര്‍ദിക്കിനെ മുംബൈ നിലനിര്‍ത്താതിരുന്നത്.

Story first published: Saturday, May 14, 2022, 18:21 [IST]
Other articles published on May 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X