വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: റുതുരാജിനെ സിഎസ്‌കെ ക്യാപ്റ്റനാക്കണം! കാരണങ്ങള്‍ നിരത്തി വീരു

ഈ സീസണിനു ശേഷം ധോണി വിരമിച്ചേക്കും

ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ അവസാനത്തേത് ആയിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സീസണിനു ശേഷം അദ്ദേഹം ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചേക്കുമെന്നാണ് സൂചനകള്‍. പക്ഷെ ധോണി ഇതേക്കുറിച്ച് സൂചനകളൊന്നും ഇനിയും നല്‍കിയില്ല. ധോണിക്കു ശേഷം സിഎസ്‌കെയെ ആരു നയിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ മുറുകുകയാണ്.

1

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയായിരുന്നു സിഎസ്‌കെ ഈ സ്ഥാനത്തേക്കു കണ്ടുവച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ഈ സീസണിനു മുമ്പ് ധോണി നായകസ്ഥാനമൊഴിഞ്ഞ് പകരം ജഡ്ഡുവിനെ ചുമതലയേല്‍പ്പിച്ചത്. പക്ഷെ ക്യാപ്റ്റന്റെ റോളില്‍ അദ്ദേഹം സമ്പൂര്‍ണ പരാജയമായി മാറി. ആദ്യത്തെ എട്ടു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ചെന്നൈ ജയിച്ചുള്ളൂ. ഇതേ തുടര്‍ന്നു ജഡേജ സ്ഥാനമൊഴിയുകയും ക്യാപ്റ്റന്‍സി ധോണിയെ തിരികെ ഏല്‍പ്പിക്കുകയുമായിരുന്നു. ധോണിക്കു ശേഷം സിഎസ്‌കെയുടെ അടുത്ത ക്യാപ്റ്റനായി ആരു വേണമെന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

2

യുവ ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാവി നായകനായി വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു മികച്ച ക്യാപ്റ്റനാവാനുള്ള എല്ലാ യോഗ്യതകളും താരത്തിനുണ്ടെന്നും അദ്ദേഹം പറയുന്നു.
റുതുരാജ് ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയുടെ ക്യാപ്റ്റനാണ്. വളരെ നിശബ്ദമായി കളിക്കുന്ന താരമാണ് അവന്‍. സെഞ്ച്വറിയടിച്ചാല്‍പ്പോലും അവന്‍ അത് വലിയ രീതിയില്‍ പുറത്തുപ്രകടിപ്പിക്കാറില്ല. ഇനി പൂജ്യത്തിനു പുറത്തായി മടങ്ങുമ്പോഴും റുതുരാജിന്റെ മുഖഭാവം അങ്ങനെതന്നെ. സെഞ്ച്വറിയടിച്ചാല്‍ സന്തോഷമുണ്ടെന്നോ ഡെക്കായാല്‍ ദുഖമുണ്ടെന്നോ അവന്റെ മുഖത്ത് നോക്കിയാല്‍ മനസ്സിലാവില്ലെന്നും സെവാഗ് നിരീക്ഷിച്ചു.

3

സ്വയം അത്രയും നിയന്ത്രണമുള്ള ക്രിക്കറ്ററാണ് റുതുരാജ് ഗെയ്ക്വാദ്. വളരെ ശാന്തപ്രകൃതമാണ് അവനുള്ളത്. ഒരു നല്ല ക്യാപ്റ്റനു ആവശ്യമായ എല്ലാ ഗുണങ്ങളും റുതുരാജില്‍ കാണാന്‍ സാധിക്കും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇപ്പോള്‍ മഹാരാഷ്ട്രയെ നയിക്കുന്നതിനാല്‍ തന്നെ ഒരു മല്‍സരത്തെക്കുറിച്ച് അവനു കൃത്യമായ ധാരണയുണ്ട്. ആര്‍ക്ക് ബോള്‍ നല്‍കണം? ബാറ്റിങ് ഓര്‍ഡറില്‍ എന്തു മാറ്റം വരുത്തണം? തുടങ്ങി എല്ലാത്തിനെക്കുറിച്ചും റുതുരാജിനു അറിയാമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

4

ഐപിഎല്ലില്‍ ഏതൊരു താരത്തിനും മികച്ചൊരു സീസണ്‍ ഉണ്ടാവും. മൂന്ന്- നാലു സീസണുകള്‍ കൂടി കളിക്കുകയാണെങ്കില്‍ എംഎസ് ധോണിക്കു ശേഷം ദീര്‍ഘകാലത്തേക്കുള്ള ക്യാപ്റ്റനായി മാറാന്‍ റുതുരാജ് ഗെയ്ക്വാദിനു കഴിയും. എന്തുകൊണ്ടാണ് ധോണിയെ ഒരു മികച്ച ക്യാപ്റ്റനായി ലോകം പരിഗണിക്കുന്നത്? കാരണം അദ്ദേഹം വളരെ കൂളാണ്, സ്വന്തമായി തീരുമാനമെടുക്കാനറിയാം, മാത്രമല്ല തന്റെ ബാറ്റര്‍മാരെയും ബൗളര്‍മാരെയും നന്നായി ഉപയോഗിക്കാനുമറിയാം. ഭാഗ്യവും ധോണിക്കൊപ്പമുണ്ട്.

5

ധൈര്യമുള്ളവര്‍ക്ക് ഭാഗ്യം അനുകൂലമാണ്. ധോണി വളരെ ധീരനായ ക്യാപ്റ്റനാണ്. ഒന്നൊഴികെ എംഎസ് ധോണിയുടെ മറ്റെല്ലാ ഗുണങ്ങളും റുതുരാജിനുണ്ട്. ഭാഗ്യമാണത്. അവനു ഭാഗ്യമുണ്ടോയെന്ന കാര്യത്തില്‍ തനിക്കുറപ്പില്ലെന്നും സെവാഗ് വിശദമാക്കി.

6

ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം റുതുരാജ് ഗെയ്ക്വാദിനു ഇതു മൂന്നാമത്തെ സീസണ്‍ കൂടിയാണ്. ഇത്തവണ 12 മല്‍സരങ്ങളില്‍ നിന്നും 26.08 ശരാശരിയില്‍ 313 റണ്‍സാണ് താരം നേടിയത്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 2020ലായിരുന്നു റുതുരാജിന്റെ ഐപിഎല്‍ അരങ്ങേറ്റം. പക്ഷെ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ സിഎസ്‌കെയ്ക്കായി ആറു മല്‍സരങ്ങളില്‍ മാത്രമേ റുതുരാജ് കളിച്ചുള്ളൂ. ഹാട്രിക് ഫിഫ്റ്റികളടക്കം 204 റണ്‍സെടുക്കുകയും ചെയ്തു.
പക്ഷെ കഴിഞ്ഞ സീസണ്‍ റുതുരാജിന്റെ കരിയറിലെ നാഴികക്കല്ലായി മാറി. 635 റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ടോപ്‌സ്‌കോററര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്നതിനൊപ്പം ചെന്നൈയുടെ നാലാം കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു. ഈ കാരണത്താലാണ് സീസണിനു ശേഷം സിഎസ്‌കെ നിലനിര്‍ത്തിയ നാലു താരങ്ങളിലൊരാളായി റുതുരാജ് മാറിയത്.

Story first published: Saturday, May 14, 2022, 15:08 [IST]
Other articles published on May 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X