IPL 2022: 'ഷോര്‍ട്ട് പിച്ച് ബോളിനെ പറപ്പിക്കും, അവന്‍ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ വേണം'

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി ബാറ്റിങില്‍ കസറുന്ന രാഹുല്‍ ത്രിപാഠിയെ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡന്‍. മുംബൈ ഇന്ത്യന്‍സുമായുള്ള മല്‍സരത്തില്‍ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ ത്രിപാഠി ഹൈദരാബാദിന്റെ വിജയശില്‍പ്പിയായിരുന്നു. എസ്ആര്‍എച്ച് മൂന്നു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം നേടിയ ശേഷമാണ് ത്രിപാഠിയെ ഹെയ്ഡന്‍ പ്രശംസിച്ചത്.

ഈ സീസണില്‍ ഹൈദരാബാദിലെത്തിയ താരം മുംബൈയ്‌ക്കെതിരായ കളിയില്‍ 44 ബോളില്‍ 76 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. സീസണില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഫിഫ്റ്റി കൂടിയാണിത്. മുംബൈയ്‌ക്കെതിരേ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും 31 കാരനായ ത്രിപാഠിയായിരുന്നു.

തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിച്ച ഷോട്ട് നേടാനുള്ള രാഹുല്‍ ത്രിപാഠിയുടെ കഴിവ് താന്‍ ഇഷ്ടപ്പെടുന്നതായി മാത്യു ഹെയ്ഡന്‍ വ്യക്തമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റിങ് ലൈനപ്പില്‍ മിസ്സ് ചെയ്യുന്നതും ഇതായിരുന്നു. എന്നാല്‍ രാഹുല്‍ ത്രിപാഠിക്കു ഇതു നികത്താന്‍ സാധിച്ചു.

പവര്‍പ്ലേ വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും വിക്കറ്റുകള്‍ കൂടുതല്‍ സ്ലോയായി കൊണ്ടിരിക്കുമ്പോള്‍ പവര്‍പ്ലേ നിര്‍ണായകമാണ്. അതെുകൊണ്ടു തന്നെ ആദ്യത്തെ ആറോവറില്‍ നിങ്ങള്‍ അതു നന്നായി പ്രയോജനപ്പെടുത്തണം. മുംബൈ ഇന്ത്യന്‍സുമായുള്ള കളിയില്‍ കെയ്ന്‍ വില്ല്യംസണ്‍ ബാറ്റിങ് ലൈനപ്പില്‍ താഴേക്ക് ഇറങ്ങിയത് വളരെ മികച്ച തീരുമാനമായിരുന്നുവെന്നും മാത്യു ഹെയ്ഡന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പറഞ്ഞു.

ഷോര്‍ട്ട് പിച്ച് ബോളുകളെ നേരിടാനുള്ള രാഹുല്‍ ത്രിപാഠിയുടെ കഴിവിനെയും മാത്യു ഹെയ്ഡന്‍ പ്രശംസിച്ചു. ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകപ്പില്‍ താരത്തിന്റെ സാന്നിധ്യം ഇന്ത്യക്കു ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുല്‍ ത്രിപാഠി ഉത്തരവാദിത്വമേറ്റെടുക്കുന്നതു കാണാന്‍ നല്ലതായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഭാവിയില്‍ വളറെ ദൂരം മുന്നോട്ടു പോവാനുള്ള ശേഷി ത്രിപാഠിക്കുണ്ടെന്നു ഞാന്‍ കരുതുന്നു. ബോളിനെതിരേ അപകടകാരിയായ സ്‌ട്രൈക്കറാണ് അദ്ദേഹം. വിക്കറ്റിന്റെ ഇരുവശങ്ങളിലക്കും ഷോട്ടുകള്‍ പായിക്കാനുള്ള ശേഷി താരത്തിനുണ്ടെന്നും ഹെയ്ഡന്‍ വിലയിരുത്തി.

രാഹുല്‍ ത്രിപാഠിയില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് ഷോട്ട് പിച്ച് ബോളുകളെ നേരിടുന്നതിലുള്ള മിടുക്കാണ്. ഞാന്‍ ഉദ്ദേശിട്ടത് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ചാണ്. അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെടുക്കുമെന്നു ഞാന്‍ പറയില്ല. പക്ഷെ ബൗണ്‍സി വിക്കറ്റുകളില്‍ നന്നായി ബാറ്റ് ചെയ്യാനുള്ള കഴിവ് ത്രിപാഠിക്കുണ്ടെന്നും ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി.

അടുത്ത മാസം സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടക്കാനിരിത്തുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ത്രിപാഠിയെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം പല സീനിയര്‍ താരങ്ങള്‍ക്കും ഇന്ത്യ ഈ പരമ്പരയില്‍ വിശ്രമം നല്‍കുമെന്നാണ് വിവരം.

അതേസമയം, ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി രാഹുല്‍ ത്രിപാഠിയുടെ പ്രകടനമെടുത്താല്‍ ടീമിനായി ഏറ്റവുമധികം റണ്‍സെടുത്ത താരം കൂടിയാണ്. സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും പ്ലെയിങ് ഇലവനിലുണ്ടായിരുന്ന അദ്ദേഹം 13 ഇന്നിങ്‌സുകളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 393 റണ്‍സാണ്. 39.30 ശരാശരിയില്‍ 161.72 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറേറ്റിലാണ് ത്രിപാഠി 400നടുത്ത് സ്‌കോര്‍ ചെയ്തത്. രണ്ടു ഫിഫ്റ്റികളും താരം നേടി. ഉയര്‍ന്ന സ്‌കോര്‍ 76 റണ്‍സാണ്.

തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കു ശേഷമാണ് മുംബൈ ഇന്ത്യന്‍സിനെതിരേ കഴിഞ്ഞ മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയവഴിയില്‍ മടങ്ങിയെത്തിയത്. മൂന്നു റണ്‍സിന്റെ ആവേശകരമായ വിജയത്തോടെ ഹൈദരാബാദ് നേരിയ പ്ലേഓഫ് സാധ്യത നിലനിര്‍ത്തുകയും ചെയ്തിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആറു വിക്കറ്റിനു 193 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തു. ത്രിപാഠിയെക്കൂടാതെ (76), പ്രിയം ഗാര്‍ഗ് (42), നിക്കോളാസ് പൂരന്‍ (38) എന്നിവരും മികച്ച സംഭാവന നല്‍കി. റണ്‍ചേസില്‍ മുംബൈ വീറോടെ പൊരുതിയെങ്കിലും മൂന്നു റണ്‍സകലെ കാലിടറി. ഏഴു വിക്കറ്റിനു 190 റണ്‍സെടുത്ത് മുംബൈ കീഴടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (48), ടിം ഡേവിഡ് (46), ഇഷാന്‍ കിഷന്‍ (43) എന്നിവര്‍ മുംബൈ നിരയില്‍ തിളങ്ങി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, May 18, 2022, 20:06 [IST]
Other articles published on May 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X