വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ധോണി കളിനിര്‍ത്തരുത്, ഒരു തവണ കൂടി സിഎസ്‌കെയ്ക്കായി കളിക്കണം- ഹര്‍ഷ ബോഗ്ലെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്ത മാസം നടക്കാന്‍ പോവുകയാണ്. ഈ മാസം 30നകം എല്ലാ ടീമുകളും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ആരെയൊക്കെ നിലനിര്‍ത്തുമെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. പ്രധാനമായും നായകനായി എംഎസ് ധോണി ഇത്തവണയും ഉണ്ടാകുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

IND vs NZ: 'പുജാര എന്തിനാണ് ടീമില്‍', മോശം പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനം, രഹാനെക്കും പൊങ്കാലIND vs NZ: 'പുജാര എന്തിനാണ് ടീമില്‍', മോശം പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനം, രഹാനെക്കും പൊങ്കാല

1

സിഎസ്‌കെ മാനേജ്‌മെന്റ് ധോണിയെ മൂന്ന് വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്തുമെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ പ്രായമാണ് പ്രശ്‌നം. 40കാരനായ ധോണി മറ്റൊരു ക്രിക്കറ്റും കളിക്കാത്തതിനാല്‍ ഇത്തവണ നിലനിര്‍ത്തുന്നത് ടീമിന് ഗുണകരമായേക്കില്ല. നായകനായുള്ള ധോണിയുടെ മികവ് പകരം വെക്കാന്‍ പറ്റാത്തതാണെങ്കിലും അവസാന രണ്ട് സീസണിലും ബാറ്റിങ്ങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നില്ല.

Also Read: WTC: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ എവേ വിക്കറ്റ്, ബുംറ തലപ്പത്ത്, പട്ടിക ഇതാ

2

ധോണി സിഎസ്‌കെ നായകനായി തുടരുമോ ഇല്ലെയോ എന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ സജീവമായി നിലനില്‍ക്കവെ ധോണി ഒരു സീസണില്‍ക്കൂടി കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കമന്റേറ്ററായ ഹര്‍ഷ ബോഗ്ലെ. അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അടുത്ത സീസണില്‍ പുതിയ ടീമിനെയാവും ലഭിക്കുക. അതിനാല്‍ ടീമെന്ന നിലയില്‍ മികവിലേക്കെത്തിക്കാന്‍ ധോണിയെപ്പോലൊരു മികച്ച നായകനെ സിഎസ്‌കെയ്ക്ക് ആവിശ്യമാണെന്നാണ് ബോഗ്ലെ അഭിപ്രായപ്പെട്ടത്.

Also Read: IND vs NZ: വെറും നാലു ടെസ്റ്റ്, അഞ്ചാമതും അഞ്ചു വിക്കറ്റ്! അക്ഷര്‍ ഷോ- എലൈറ്റ് ക്ലബ്ബില്‍

3

മെഗാ ലേലമായതിനാല്‍ നാല് താരങ്ങളെ മാത്രമാണ് നിലനിര്‍ത്താനാവുക. ബാക്കിയുള്ള താരങ്ങളില്‍ മിക്കവരും പുതിയതായി എത്തുന്നവരാണ്. അതിനാല്‍ത്തന്നെ ഒത്തൊരുമയുള്ള ടീമിനെ സൃഷ്ടിച്ചെടുക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനായി അനുഭവസമ്പന്നായ നായകനെത്തന്നെ ആവിശ്യമാണ്. ധോണിയുണ്ടെങ്കില്‍ വളരെ വേഗത്തില്‍ മികച്ചൊരു ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമെന്ന കാര്യം ഉറപ്പാണ്.

Also Read: IPL 2022: ഗബ്ബാറിനെ ഡല്‍ഹി കൈവിട്ടു, ധവാന്റെ തിരിച്ചുവരവ് പഴയ തട്ടകത്തിലേക്കോ?

4

വയസന്‍ പടയെന്ന വിശേഷണം വിരോധികള്‍ ചാര്‍ത്തിക്കൊടുക്കുമ്പോഴും ഇതേ ടീമിനെവെച്ച് നാല് കിരീടം നേടിക്കൊടുക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. 2020ല്‍ പ്ലേ ഓഫ് കാണാതെ സിഎസ്‌കെ പുറത്തായപ്പോള്‍ പരിഹസിച്ചവര്‍ക്ക് മുന്നില്‍ അതേ ടീമിനെവെച്ച് കിരീടം നേടിക്കൊടുക്കാന്‍ ധോണിക്കായിരുന്നു. ഇത്തവണ ഇന്ത്യയിലേക്ക് ടൂര്‍ണമെന്റ് തിരിച്ചെത്തുമ്പോള്‍ ധോണിയുടെ കീഴില്‍ത്തന്നെ സിഎസ്‌കെ ഇറങ്ങാനാണ് സാധ്യത കൂടുതല്‍.

Also Read: IPL 2022: ഭാവി ക്യാപ്റ്റനെ മുംബൈ കണ്ടെത്തി? അത് ശ്രേയസ് അയ്യര്‍!- ടീമിലെത്തിക്കാന്‍ നീക്കം

5

സിഎസ്‌കെയില്‍ കളിക്കാരനായിട്ടില്ലെങ്കില്‍ ഉപദേഷ്ടാവിന്റെ റോളിലെങ്കിലും ധോണി ഉണ്ടാവുമെന്നുറപ്പാണ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണി ഒപ്പമുണ്ടായിരുന്നു. എന്തായാലും ധോണിയുടെ സാന്നിധ്യം സിഎസ്‌കെയ്‌ക്കൊപ്പം ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. സിഎസ്‌കെയുടെ രീതികള്‍ മറ്റ് ടീമുകളില്‍ നിന്ന് അല്‍പ്പം വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ ധോണിയൊപ്പമുള്ളത് പുതിയ സീസണില്‍ ടീമിന് ശക്തി പകരും.

Also Read: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ 'തലമുറ മാറ്റം' അനിവാര്യം, പകരക്കാര്‍ വരേണ്ട സമയമായി, ഇവരെ പരിഗണിക്കാം

6

ലഭിക്കുന്ന വിവരം അനുസരിച്ച് റുതുരാജ് ഗെയ്ക് വാദ്,എംഎസ് ധോണി,രവീന്ദ്ര ജഡേജ,മോയിന്‍ അലി എന്നിവരെയാണ് സിഎസ്‌കെ നിലനിര്‍ത്തുക. ഫഫ് ഡുപ്ലെസിസ്,ഡ്വെയ്ന്‍ ബ്രാവോ എന്നിവരെ ലേലത്തില്‍ വിട്ട് തിരിച്ചെടുക്കാമെന്നും ടീം കണക്കുകൂട്ടുന്നുണ്ടെന്നാണ് വിവരം. മോയിന്‍ അലി സമീപകാലത്ത് നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ നിലനിര്‍ത്തുന്നത്. എന്നാല്‍ അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായ ഫഫ് ഡുപ്ലെസിസിനെ സിഎസ്‌കെ പ്രായം പരിഗണിച്ചാണ് ഒഴിവാക്കാനൊരുങ്ങുന്നത്.

Also Read: IPL 2022: 'ഹര്‍ദിക്കിനെ വേണ്ട ഇഷാനെ മതി', മുംബൈ നിലനിര്‍ത്തേണ്ട താരങ്ങളെ തിരഞ്ഞെടുത്ത് പഠാന്‍

7

എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച ബാറ്റിങ് റെക്കോഡ് ഡുപ്ലെസിസിനുണ്ട്. അതിനാല്‍ വിട്ടുകളയാനും സിഎസ്‌കെ തയ്യാറല്ല. മൂന്ന് വര്‍ഷത്തേക്ക് ഡുപ്ലെസിനെ നിലനിര്‍ത്തുക പ്രയാസമാണ്. അതിനാലാണ് ഇത്തരമൊരു നീക്കം ടീം നടത്താന്‍ പദ്ധതിയിടുന്നത്. ഡ്വെയ്ന്‍ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചപ്പോഴും ഐപിഎല്ലില്‍ കളിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സിഎസ്‌കെയില്‍ അദ്ദേഹം തുടരുമെന്ന കാര്യം ഉറപ്പാണ്. അവസാന നിമിഷം സര്‍പ്രൈസ് നീക്കങ്ങളുമായി ആരാധകരെ ഞെട്ടിക്കുന്ന പതിവ് സിഎസ്‌കെയ്ക്കുണ്ട്. അതിനാല്‍ സ്റ്റീഫന്‍ ഫ്‌ളമിങ് പരിശീലകനായുള്ള സിഎസ്‌കെ എന്താവും പദ്ധതിയിടുകയെന്നത് കാത്തിരുന്ന് കാണാം.

Story first published: Sunday, November 28, 2021, 15:25 [IST]
Other articles published on Nov 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X