വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പൃഥ്വി പൊട്ടി! ഹാര്‍ദിക്കിന്റെ കാര്യം തീരുമാനമായി- ഫിറ്റ്‌നസ് ടെസ്റ്റ് ഫലം പുറത്ത്

ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനാണ് അദ്ദേഹം

ഐപിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ കാത്തിരുന്ന ഏറ്റവും വലിയ വെല്ലുവിളി ഫിറ്റ്‌നസ് ടെസ്റ്റായിരുന്നു. ബെഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ യോ- യോ ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഈ കടമ്പ ഹാര്‍ദിക് വിജയകരമായി മറികടന്നിരിക്കുകയാണ്. ഇതോടെ താരത്തിനു ഗുജറാത്ത് ടൈറ്റന്‍സ് ടീമിനൊപ്പം ചേരാനും സാധിക്കും. ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ താരങ്ങളും ഫിറ്റ്‌നസ് ടെസ്റ്റ് വിജയിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെയാണ് ഐപിഎല്ലിനു മുമ്പ് ഇതിനു വിധേയനാവാന്‍ ഹാര്‍ദിക്കിനോടും ബിസിസിഐ ആവശ്യപ്പെട്ടത്.

1

കളിക്കാരുടെ ശാരീരിക ക്ഷമത അളക്കുന്ന യോ-യോ ടെസ്റ്റ് ഹാര്‍ദിക് പാണ്ഡ്യ വിജയകരമായി തന്നെ പൂര്‍ത്തിക്കിയതായും മാത്രമല്ല ബൗള്‍ ചെയ്തും ഫിറ്റ്‌നസ് തെളിയിച്ചിരിക്കുകയാണ്. യോ-യോ ടെസ്റ്റില്‍ 17ന് മുകളില്‍ സ്‌കോര്‍ നേടാനും അദ്ദേഹത്തിനു സാധിച്ചു. ഹാര്‍ദിക്കിന്റെ ബൗളിങ് പ്രകടനത്തില്‍ എന്‍സിഎ മേധാവി വിവിഎസ് ലക്ഷ്മണും സംതൃപ്തനായിട്ടുണ്ട്.

2

പരിക്കില്‍ നിന്നും മോചിതരായി വരുന്നവര്‍ക്കു മാത്രമേ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിക്കേണ്ട കാര്യമുള്ളൂ. ഹാര്‍ദിക്കിന്റെ കാര്യമെടുത്താല്‍ ഐപിഎല്ലിന്റെ തിരക്കേറിയ സീസണിനു മുമ്പ് പ്രാഥമിക ഫിറ്റ്‌നസ് നേടിയെടുക്കേണ്ടത് പ്രധാനമായിരുന്നുവെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോടു പ്രതികരിച്ചു.

3

കുറഞ്ഞത് 10 ഓവറെങ്കിലും ബൗള്‍ ചെയ്യണമെന്നത് നിര്‍ബന്ധമാക്കിയിരുന്നിട്ടും ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി നെറ്റ്‌സില്‍ സ്ഥിരമായി 135 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ഹാര്‍ദിക് പാണ്ഡ്യക്കു സാധിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ബൗളിങ് കഴിവുകള്‍ കൂടുതലായി പരിശോധിക്കേണ്ടതില്ലെന്നു എന്‍സിഎ തീരുമാനിക്കുകയായിരുന്നു.

4

എന്‍സിഎയില്‍ ഹാര്‍ദിക് ബൗള്‍ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. പക്ഷെ മോശമല്ലാത്ത സമയം അദ്ദേഹം 135 കിമി വേഗതയില്‍ ബൗള്‍ ചെയ്തു. രണ്ടാംദിനം എന്‍സിഎയിലെ യോ- യോ ടെസ്റ്റിലും ഹാര്‍ദിക് വിജയച്ചു. 17ന് മുകളില്‍ സ്‌കോറാണ് അദ്ദേഹത്തിനു ലഭിച്ചത്. ഇതു കട്ട് ഓഫ് മാര്‍ക്കിനു മുകളിലാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പിടിഐയെ അറിയിച്ചു.

5

അതേസമയം, ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി കളിക്കാനൊരുങ്ങുന്ന യുവ ഓപ്പണര്‍ പൃഥ്വി ഷാ യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടിരിക്കുകയാണ്. പക്ഷെ ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ താരത്തിനു ഇതു തിരിച്ചടിയല്ല. മാത്രമല്ല ഐപിഎല്ലില്‍ കളിക്കാനും സാധിക്കും.

6

യോ-യോ ടെസ്റ്റില്‍ വിജയിക്കാന്‍ പുരുഷ താരങ്ങള്‍ക്കു വേണ്ട സ്‌കോര്‍ 16.5 ആണ്. പക്ഷെ 15ല്‍ താഴെ സ്‌കോര്‍ മാത്രമേ പൃഥ്വിക്കു നേടാനായുള്ളൂ.രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി മല്‍സരങ്ങളില്‍ കളിച്ച ശേഷമാണ് പൃഥ്വിയെത്തിയത്. മൂന്ന് ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ തുടര്‍ച്ചയായി കളിക്കുകയാണെങ്കില്‍ ക്ഷീണം നിങ്ങളുടെ യോ-യോ സ്‌കോറിനെയും ബാധിക്കുമെന്നും അതു തന്നെയാവാം പൃഥ്വിക്കു സംഭവിച്ചതെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

7

ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യമെടുത്താല്‍ അദ്ദേഹം കഴിഞ്ഞ വര്‍ഷം നവബര്‍ ആദ്യവാരം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടിയാണ് അവസാനമായി കളിച്ചത്. അതിനു ശേഷം താരത്തെ ടീമില്‍ നിന്നൊഴിവാക്കുകയായിരുന്നു. ഇതോടെ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാനും ഒപ്പം മുമ്പത്തേതു പോലെ ബൗളിങ് പുനരാരംഭിക്കാനുമുള്ള കഠിന ശ്രമത്തിലുമായിരുന്നു ഹാര്‍ദിക്. ഇതേ തുടര്‍ന്ന് ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരകള്‍ നഷ്ടമാവുകയും ചെയ്തു.

8

ഇതിനിടെ രഞ്ജി ട്രോഫിയില്‍ ബറോഡയ്ക്കായി കളിച്ച് ഫിറ്റ്‌നസ് തെളിയിക്കാന്‍ ഹാര്‍ദിക് ശ്രമിക്കണമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ താരം താന്‍ രഞ്ജിയില്‍ കളിക്കില്ലെന്നും ഐപിഎല്ലിലൂടെയാണ് മല്‍സരരംഗത്തേക്കു മടങ്ങിവരികയെന്നും വ്യക്തമാക്കുകയായിരുന്നു.

Story first published: Wednesday, March 16, 2022, 19:33 [IST]
Other articles published on Mar 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X