For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഗുജറാത്ത് തോല്‍ക്കുമായിരുന്നു, അത് സംഭവിച്ചിരുന്നെങ്കില്‍, ചൂണ്ടിക്കാണിച്ച് സെവാഗ്

By Vaisakhan MK

മുംബൈ: ഗുജറാത്തിന്റെ കിരീട നേട്ടത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സ് ഗംഭീരമായിരുന്നുവെന്ന് സെവാഗ് പറയുന്നു. ഗുജറാത്ത് പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോഴായിരുന്നു ഹര്‍ദിക് ക്രീസിലെത്തിയത്. മത്സരത്തില്‍ 34 റണ്‍സാണ് താരം നേടിയത്. ആ റണ്‍സാണ് ഗുജറാത്തിനെ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായത്.

ഹര്‍ദിക് പുറത്താകുമ്പോഴേക്ക് ടീം വിജയത്തിന്റെ വക്കിലായിരുന്നു. രണ്ടിന് 23 എന്ന നിലയില്‍ ഗുജറാത്ത് പതറുമ്പോഴായിരുന്നു ഹര്‍ദിക്കിന്റെ വരവ്. 63 റണ്‍സിന്റെ കൂട്ടുകെട്ട് ശുഭ്മാന്‍ ഗില്ലുമായി ചേര്‍ത്താണ് ഹര്‍ദിക് മടങ്ങിയത്. പിന്നീട് മില്ലര്‍ എത്തിയാണ് ബാക്കി റണ്‍സ് അടിച്ചെടുത്തത്.

ഗുജറാത്ത് തോല്‍ക്കുമായിരുന്നു

ഗുജറാത്ത് ആദ്യത്തെ ഒന്‍പത് ഓവര്‍ വരെ അധികം റണ്‍സൊന്നും സ്‌കോര്‍ ചെയ്തിരുന്നില്ല. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു. ആ സമയം അവര്‍ക്ക് ഒരു വിക്കറ്റ് കൂടി നഷ്ടമായിരുന്നെങ്കില്‍ കളി മാറുമായിരുന്നു. ശരിക്കും അവര്‍ ബുദ്ധിമുട്ടുമായിരുന്നുവെന്ന് സെവാഗ് പറഞ്ഞു. ഇവിടെയാണ് കളി ഗുജറാത്ത് അനുകൂലമാക്കിയത്. ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സ് വളരെ നിര്‍ണായകമായിരുന്നു. കളിയുടെ കണക്കുകള്‍ നോക്കുമ്പോള്‍ വളരെ ചെറുതായിരിക്കും. പക്ഷേ കണക്കില്‍ അല്ല കാര്യം. ആ 34 റണ്‍സ് വളരെ ആവശ്യമുള്ളതായിരുന്നു. കളിയുടെ മൂന്ന് വിഭാഗത്തിലും ഗുജറാത്തിന് അനുകൂലമായി കാര്യങ്ങള്‍ വന്നതും ഗുണം ചെയ്‌തെന്ന് സെവാഗ് പറഞ്ഞു.

ഉത്തരവാദിത്വമുള്ള ബാറ്റിംഗ്

ഡേവിഡ് മില്ലര്‍ ക്രീസിലെത്തുമ്പോള്‍ കളി എങ്ങോട്ട് വേണമെങ്കിലും മാറാമായിരുന്നു. പക്ഷേ അപ്പോഴും ഗുജറാത്തിന് ജയിക്കാനുള്ള സാധ്യത ശക്തമായിരുന്നു. അവിടെ പാണ്ഡ്യയുടെ ഇന്നിംഗ്‌സ് വളരെ വലുതായിരുന്നു. ആറാം നമ്പറിലൊക്കെ ഇറങ്ങി അടിച്ചു തകര്‍ക്കുന്ന പാണ്ഡ്യയെ നമ്മള്‍ എല്ലാവരും കണ്ടിട്ടുണ്ട്. 20 പന്തിലൊക്കെ വന്‍ സ്‌കോര്‍ നേടുന്ന വെടിക്കെട്ട് ബാറ്റിംഗ് പാണ്ഡ്യ കാഴ്ച്ചവെച്ചിട്ടുണ്ട്. എന്നാല്‍ ഫൈനലില്‍ വ്യത്യസ്തമായൊരു പാണ്ഡ്യയെയാണ് കണ്ടത്. ഉത്തരവാദിത്ത്വതോടെ കളിക്കുന്ന പാണ്ഡ്യയെയാണ് കാണാന്‍ കഴിഞ്ഞത്. ശരിക്കും നാലാം നമ്പറില്‍ കളിക്കുന്ന ഒരു ബാറ്റ്‌സ്മാനെ പോലെയാണ് പാണ്ഡ്യ കളിച്ചതെന്നും സെവാഗ് പറഞ്ഞു.

ചഹലിനെ സൂക്ഷിച്ച് കളിച്ചു

ഗംഭീരമായി പന്തെറിഞ്ഞ യുസവേന്ദ്ര ചാഹലിനെ നല്ല രീതിയിലാണ് പാണ്ഡ്യ കളിച്ചത്. വലിയ ഷോട്ടുകളൊന്നും ചാഹലിനെ കളിക്കാനും പാണ്ഡ്യ മെനക്കെട്ടില്ല. നല്ല രീതിയില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു. സാഹചര്യമനുസരിച്ച് കളിക്കുന്ന പാണ്ഡ്യയെയാണ് കണ്ടതെന്നും സെവാഗ് പറയുന്നു. ചെറിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ നിങ്ങള്‍ക്ക് 200 സ്‌ട്രൈക്ക് റേറ്റ് വേണമെന്നോ അടിച്ച് തകര്‍ത്ത് കളിക്കണമെന്നോ ഇല്ല. ശുഭ്മാന്‍ ഗില്‍ നല്ല രീതിയിലാണ് കളിച്ചത്. ആ സ്‌കോറിനൊത്താണ് ബാറ്റിംഗ്. അവസാനം വരെ ക്രീസില്‍ നില്‍ക്കാനും ഗില്‍ ശ്രമിച്ചു. ആ ക്യാച്ചിനുള്ള അവസരം നല്‍കിയതല്ലാതെ മറ്റ് അവസരങ്ങളൊന്നും രാജസ്ഥാന് ഗില്‍ നല്‍കിയില്ല എന്നതാണ് സത്യമെന്നും സെവാഗ് പറഞ്ഞു.

വ്യക്തിത്വമല്ല പ്രധാനം

ഹര്‍ദിക് പാണ്ഡ്യയുടെ വ്യക്തിത്വം ക്രിക്കറ്റിന്റെ കാര്യത്തില്‍ പ്രധാനമല്ല. കാരണം പാണ്ഡ്യ ഫീല്‍ഡില്‍ നല്ല രീതിയില്‍ കളിക്കുന്നുണ്ടെന്നും സെവാഗ് പറയുന്നു. കളിക്കളത്തിന് പുറത്ത് നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നതില്‍ കാര്യമില്ല. അത് ഒട്ടും പ്രസക്തിയില്ലാത്ത കാര്യമാണ്. ഫീല്‍ഡില്‍ അതൊരു ഇംപാക്ടുമുണ്ടാക്കില്ല. ക്രിക്കറ്റിന്റെ മൂന്ന് മേഖലകളിലും ഗംഭീരമായിരുന്നു ഹര്‍ദിക്. ആളുകള്‍ക്ക് അവനെ ഇഷ്ടമാണ്. ഫീല്‍ഡില്‍ അവന്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ടാണത്. അല്ലാതെ കളിക്കളത്തിന് പുറത്ത് ഹര്‍ദിക് എന്ത് ചെയ്യുന്നുവെന്നതില്‍ അല്ലെന്നും സെവാഗ് പറഞ്ഞു. ഗുജറാത്തിന്റെ കോച്ചിംഗ് സ്റ്റാഫുകള്‍ ഗംഭീരമായിരുന്നു. അതില്‍ പ്രമുഖരൊന്നുമില്ല. പക്ഷേ എല്ലാവരും നല്ല രീതിയില്‍ ടീമിനെ നയിച്ചെന്നും സെവാഗ് പറഞ്ഞു.

Story first published: Monday, May 30, 2022, 21:34 [IST]
Other articles published on May 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+