For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഗുജറാത്തില്‍ സൂപ്പര്‍ ഹിറ്റ് ഇവര്‍, കിരീടം ഉറപ്പിച്ച് കൊടുത്തു, മെഗാ ഫ്‌ളോപ്പായി 2 പേര്‍

By Vaisakhan MK

മുംബൈ: ഐപിഎല്ലില്‍ കിരീടം നേടിയതോടെ ഗുജറാത്ത് ടൈറ്റന്‍സിന് പ്രമുഖ താരങ്ങളില്‍ നിന്നെല്ലാം വലിയ പ്രശംസയാണ് ലഭിക്കുന്നത്. എന്നാല്‍ ഒരു താരത്തെ മാത്രമല്ല അവര്‍ ആശ്രയിച്ചിരുന്നതെന്ന് വ്യക്തമാണ്. ഒരുപാട് സൂപ്പര്‍ താരങ്ങളുടെ ടീമായിരുന്നു അവര്‍. ഹര്‍ദിക് പാണ്ഡ്യ അവരുടെ മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തു. എന്നാല്‍ ആരൊക്കെയാണ് ഈ സീസണില്‍ ഗുജറാത്തിന് വേണ്ടി ഗംഭീരമായി കളിച്ചത്.

പരിശോധിക്കുമ്പോള്‍ മൂന്ന് പേരുടെ പ്രകടനം മുന്നില്‍ നിന്നതായി വ്യക്തമാണ്. അതുപോലെ ഇത്രയും വിജയിച്ച ടീമിലും ഫ്്‌ളോപ്പുകളുമുണ്ട്. എന്നാല്‍ വന്‍ വിജയം നേടിയത് കൊണ്ട് മാത്രം അവരെ ആരും വിമര്‍ശിച്ചില്ല എന്നതാണ് സത്യം.

റോക്കിംഗ് ഷമി

ഗുജറാത്തിന്റെ ഓപ്പണിംഗ് പേസര്‍ മുഹമ്മദ് ഷമിയുടെ കാര്യം പ്രത്യേകം എടുത്ത് പറയണം. ടീമിന്റെ ഏറ്റവും വിജയിച്ച പേസറും കൂടുതല്‍ വിക്കറ്റെടുത്തതും ഷമി തന്നെയാണ്. പവര്‍പ്ലേയില്‍ വിക്കറ്റെടുക്കുന്ന മിടുക്കാണ് ഷമിയെ അപകടകാരിയാക്കുന്നത്. അതോടൊപ്പം ഇത്തവണ അധികം റണ്‍സ് വഴങ്ങാത്തതും ഷമി ഈ സീസണിലെ ഹിറ്റ് ബൗളറായി മാറ്റുന്നു. ഷമിയുടെ ന്യൂബോളുകള്‍ പലതും കളിക്കാന്‍ പറ്റാത്തതായിരുന്നു. ഫൈനലിലെ അവസാന പന്തില്‍ റിയാന്‍ പരാഗിന്റെ കുറ്റി തെറിപ്പിച്ച പന്തും എടുത്ത് പറയേണ്ടതാണ്. ഈ സീസണാണ് ഷമിയുടെ ഏറ്റവും മികച്ച പ്രകടനം ഐപിഎല്ലില്‍ കണ്ടത്. കെഎല്‍ രാഹുലിനെ ഗോള്‍ഡന്‍ ഡക്കാക്കിയ പന്ത് അത്തരത്തിലൊന്നാണ്. 20 വിക്കറ്റാണ് താരം എടുത്തത്. ഇക്കോണമി എട്ട് മാത്രമാണ്.

മെഗാ ഫ്‌ളോപ്പ് ശങ്കര്‍

ഗുജറാത്തിന്റെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നാണ് വിജയ് ശങ്കര്‍. അധികം കളിയില്‍ ഗുജറാത്ത് താരത്തെ കളിപ്പിച്ചിട്ടില്ല. 4,13,2,0 എന്നിങ്ങനെയാണ് വിജയ് ശങ്കറിന്റെ സ്‌കോര്‍. മൂന്നാം നമ്പറിലാണ് താരം ഇറങ്ങിയത്. ഭീകര ഫോമൗട്ട് എന്ന് ഉറപ്പിച്ച് പറയാം. 1.40 കോടിക്കാണ് വിജയ് ശങ്കറിനെ ഗുജറാത്ത വാങ്ങിയത്. നാല് കളിയില്‍ നിന്ന് 19 റണ്‍സ് സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് ആണെങ്കില്‍ 54. ശരാശരി വെറും 4.75. ഡല്‍ഹിക്കെതിരെ 13 റണ്‍സ് നേടിയ ശങ്കര്‍ പിന്നെയുള്ള മൂന്ന് കളിയില്‍ നേടിയത് ആറ് റണ്‍സ്. ഗുജറാത്തിന്റെ വിജയത്തില്‍ ഒരു ക്രെഡിറ്റും വിജയ് ശങ്കറിനില്ല.

കില്ലര്‍ മില്ലര്‍

മില്ലറാണ് ഈ സീസണില്‍ ഗുജറാത്തിന്റെ നെടുംതൂണ്‍ എന്ന് പറയാം. ആരും വാങ്ങാനില്ലാത്ത താരമായിരുന്നു മില്ലര്‍. മൂന്ന് കോടിക്ക് ഗുജറാത്ത് താരത്തെ വാങ്ങി. ഇത് ശരിക്കും വന്‍ നേട്ടമായി. ഗുജറാത്തിന്റെ മധ്യനിരയെ താങ്ങി നിര്‍ത്തിയത് മില്ലറാണ്. സൂപ്പര്‍ ഹിറ്ററായി താരം മാറുകയും ചെയ്തു. ഭൂരിഭാഗവും ഫിനിഷര്‍ റോള്‍ മില്ലര്‍ ഭംഗിയായി ചെയ്യുകയും ചെയ്തു. ഫൈനലിലും 32 റണ്‍സുമായി താരം തിളങ്ങി. 16 കളിയില്‍ നിന്ന് 481 റണ്‍സാണ് മില്ലറുടെ സമ്പാദ്യം. 142 സ്‌ട്രൈക്ക് റേറ്റുമുണ്ട് മില്ലര്‍ക്ക്. 68 ആണ് ശരാശരി. ഗുജറാത്ത് തോറ്റ് നിന്ന കളിയില്‍ ചെന്നൈയോട് 94 റണ്‍സടിച്ചതാണ് മികച്ച പ്രകടനം.

വേഡ് ഇനി കളിക്കില്ല

ഗംഭീര ഫോമിലാണ് മാത്യു വേഡ് ഇന്ത്യയില്‍ ഐപിഎല്‍ കളിക്കാനെത്തിയത്. ടി20 ലോകകപ്പില്‍ മികച്ച പ്രകടനം വേഡ് നടത്തിയപ്പോള്‍ ഐപിഎല്ലില്‍ സൂപ്പര്‍ ഫ്‌ളോപ്പായി. മൂന്നാം നമ്പറിലും ഓപ്പണിംഗിലും വേഡ് കളിച്ചു. ആകെ 157 റണ്‍സാണ് താരം നേടിയത്. 113.7 ആണ് സ്‌ട്രൈക്ക് റേറ്റ്. ഗുജറാത്ത് ജയിച്ചത് കൊണ്ട് വേഡിന്റെ പ്രകടനത്തെ ആരും കുറ്റപ്പെടുത്തിയില്ല. ഫൈനലില്‍ അടക്കം വളരെ മോശമായിരുന്നു വേഡിന്റെ ബാറ്റിംഗ്. അടുത്ത സീസണില്‍ ടീം ഇലവില്‍ വേഡ് ഇടംപിടിക്കുമോ എന്ന് പോലും ഉറപ്പില്ല. ഒരു ഫിഫ്റ്റി പോലും താരത്തിന് ഈ സീസണില്‍ ഇല്ല.

മെഗാഹിറ്റായി പാണ്ഡ്യ

ഗുജറാത്തിന്റെ ക്യാപ്റ്റന്‍ ഈ സീസണില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. യാതൊരു ക്യാപ്റ്റന്‍സി പരിചയസമ്പത്തും പാണ്ഡ്യക്കില്ലായിരുന്നു. മുന്നില്‍ നിന്നാണ് പാണ്ഡ്യ നയിച്ചത്. 487 റണ്‍സാണ് താരം നേടിയത്. മധ്യനിരയില്‍ ഹര്‍ദിക്കിന്റെ പ്രകടനം ഗുജറാത്തിനെ കെട്ടുറപ്പുള്ള ടീമാക്കി മാറ്റി. ഗുജറാത്തിനായി ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് പാണ്ഡ്യയാണ്. 44.2 ആണ് ശരാശരി. എട്ട് വിക്കറ്റുകളും താരം നേടി. ഫൈനലില്‍ മൂന്ന് വിക്കറ്റെടുത്ത പാണ്ഡ്യയുടെ പ്രകടനം രാജസ്ഥാന്റെ മുന്‍നിരയെ തകര്‍ത്തിരുന്നു.

Story first published: Tuesday, May 31, 2022, 2:14 [IST]
Other articles published on May 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+