Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സാഹയുടെ ഫയറില്‍ ചെന്നൈ സ്വാഹ, ഗുജറാത്തിന് 7 വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് അനായാസ ജയം. ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് വിജയിച്ചു. ഇതോടെ ഒന്നാം സ്ഥാനം അവര്‍ നിലനിര്‍ത്തുകയും ചെയ്തു. അതേസമയം ഒന്നാം സ്ഥാനം കൈവിട്ട് പോകില്ലെന്ന് ഉറപ്പിക്കാനും ഇതോടെ ഗുജറാത്തിന് സാധിച്ചു. വൃദ്ധിമാന്‍ സാഹയുടെ അര്‍ധ സെഞ്ച്വറിയാണ് ഗുജറാത്തിന് മികച്ച ജയം സമ്മാനിച്ചത്. സാഹ പുറത്താവാതെ 67 റണ്‍സെടുത്തു. 57 പന്തിലാണ് താരത്തിന്റെ ഇന്നിംഗ്‌സ്. എട്ട് ഫോറും ഒരു സിക്‌സറും താരം അടിച്ചു. അഞ്ച് പന്ത് ബാക്കില്‍ക്കെയാണ് ഗുജറാത്ത് വിജയിച്ചത്.

1

134 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് വേണ്ടി ശുഭ്മാന്‍ ഗില്‍, മാത്യു വേഡ്, ഡേവിഡ് മില്ലര്‍ എന്നിവര്‍ തിളങ്ങി. ചെന്നൈ നിരയില്‍ മതീഷ പതിരാനയ്ക്ക് രണ്ട് വിക്കറ്റ് കിട്ടി. മോയിന്‍ അലി ശേഷിച്ച വിക്കറ്റെടുത്തു. നേരത്തെ റിതുരാജ് ഗെയ്ക്വാദിന്റെ ഇന്നിംഗ്‌സാണ് ചെന്നൈക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 49 പന്തില്‍ താരം 53 റണ്‍സടിച്ചു. നേരത്തെ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കനത്ത ചൂടില്‍ ഫീല്‍ഡ് ചെയ്യുന്നത് കഠിനമായിരിക്കുമെന്ന് തിരിച്ചറിഞ്ഞാണ് സിഎസ്‌കെ ബാറ്റിംഗ് തിരഞ്ഞെടുത്തത്. എന്നാല്‍ ഒരു ഘട്ടത്തിലും ഇന്നിംഗ്‌സിന് വേഗത വന്നില്ല. വളരെ പതുക്കെയായിരുന്നു അവരുടെ ഇന്നിംഗ്‌സ്.

2

അവസാന ഓവറുകളില്‍ ബൗണ്ടറിപോലും കണ്ടെത്താന്‍ സിഎസ്‌കെയ്ക്കായില്ല. അത്രയ്ക്ക് മികച്ച ബൗളിംഗയായിരുന്നു ഗുജറാത്ത് കാഴ്ച്ച വെച്ചത്. മത്സരത്തിന്റെ സര്‍വ മേഖലയിലും ഗുജറാത്ത് മികച്ച് നിന്നു. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ ഡെവണ്‍ കോണ്‍വേയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ആദ്യ തിരിച്ചടി നല്‍കി. ഒന്‍പത് പന്തില്‍ നിന്ന് അഞ്ച് റണ്‍സാണ് കോണ്‍വേയുടെ സമ്പാദ്യം. പിന്നീട് മോയിന്‍ അലിയും റിതുരാജും ചേര്‍ന്നാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. മോയിന്‍ അലി 17 പന്തില്‍ 21 റണ്‍സടിച്ചു. രണ്ട് ബൗണ്ടറിയാണ് മോയിന്‍ അലി അടിച്ചത്.

അതേസമയം ചെന്നൈ നിരയില്‍ നാരായണ്‍ ജഗദീഷന്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 33 പന്തില്‍ 39 റണ്‍സുമായി താരം പുറത്താവാതെ നിന്നു. മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും താരം പറത്തി. ശിവം ദുബെ പൂജ്യത്തിന് പുറത്തായി. ധോണി നിരാശപ്പെടുത്തി. ഏഴ് റണ്‍സാണ് താരം ആകെ നേടിയത്. നേരത്തെ വമ്പന്‍ മാറ്റങ്ങള്‍ ചെന്നൈ നിരയിലുണ്ട്.റോബിന്‍ ഉത്തപ്പ, ഡ്വെയ്ന്‍ ബ്രാവോ, തീക്ഷ്ണ, അമ്പാട്ടി റായിഡു എന്നിവര്‍ പുറത്തിരുന്നു. ജഗദീശന്‍, സാന്റ്‌നര്‍, മധീഷ പതിരാന, എന്നിവര്‍ പകരം ഇറങ്ങി.

Story first published: Sunday, May 15, 2022, 19:22 [IST]
Other articles published on May 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+