IPL 2021: ആര്‍സിബി ആര്‍ടിഎമ്മിലൂടെ ആരെ നിലനിര്‍ത്തും? സാധ്യതാ പട്ടികയില്‍ ഇവര്‍ അഞ്ച്‌പേര്‍
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പാതി വഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. സെപ്തംബറില്‍ ടൂര്‍ണമെന്റിന്റെ ബാക്കി നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ടെങ്കിലും നടക്കാനുള്ള സാധ്യത വളരെ കുറവാണ്. 2022ല്‍ മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ടീമുകളില്‍ വലിയ മാറ്റം ഉണ്ടാകുമെന്നുറപ്പാണ്.
വിരാട് കോലി ക്യാപ്റ്റനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ എബി ഡിവില്ലിയേഴ്‌സ്,വിരാട് കോലി,മുഹമ്മദ് സിറാജ് എന്നിവരെ നിലനിര്‍ത്തി മറ്റുള്ളവരെ ഒഴിവാക്കാനാണ് സാധ്യത. ആര്‍ടിഎമ്മിലൂടെ ആരെയെങ്കിലും നിലനിര്‍ത്താന്‍ ആര്‍സിബി തയ്യാറാവുമോയെന്നത് കണ്ടറിയണം. അങ്ങനെ നിലനിര്‍ത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

കെയ്ല്‍ ജാമിസന്‍
കിവീസ് പേസര്‍ കെയ്ല്‍ ജാമിസനെ 2021 സീസണോട് മുന്നോടിയായാണ് ആര്‍സിബി ടീമിലെത്തിച്ചത്. 15 കോടിക്ക് ആര്‍സിബി സ്വന്തമാക്കി ജാമിസന്‍ ഭേദപ്പെട്ട പ്രകടനം തന്നെ സീസണില്‍ കാഴ്ചവെച്ചു. ഏഴ് മത്സരത്തില്‍ നിന്ന് 9 വിക്കറ്റാണ് നേടിയത്. ആര്‍സിബിയുടെ ടീം ഘടനയ്ക്ക് അനുയോജ്യനായ താരമാണ് ജാമിസന്‍. അതിനാല്‍ത്തന്നെ താരത്തെ നിലനിര്‍ത്താന്‍ ആര്‍ടിഎം ഉപയോഗിക്കാന്‍ സാധ്യത കൂടുതലാണ്.

യുസ് വേന്ദ്ര ചഹാല്‍
ആര്‍സിബിയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരനായ യുസ് വേന്ദ്ര ചഹാലിന് പഴയ മികവില്ല. അതിനാല്‍ത്തന്നെ നേരിട്ട് താരത്തെ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. പുതിയ സ്പിന്നര്‍മാരെ വരുന്ന സീസണില്‍ ആര്‍സിബി പരീക്ഷിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ കോലിയുടെ വിശ്വസ്തരില്‍ ഒരാളായ ചഹാലിനെ നിലനിര്‍ത്താന്‍ ആര്‍ടിഎം ഉപയോഗിക്കാനും സാധ്യത കൂടുതലാണ്. 105 മത്സരത്തില്‍ നിന്ന് 125 വിക്കറ്റ് ആര്‍സിബിക്കായി ചഹാല്‍ വീഴ്ത്തിയിട്ടുണ്ട്.

മുഹമ്മദ് സിറാജ്
സമീപകാലത്തായി ഇന്ത്യന്‍ ടീമിലടക്കം സ്ഥിരസാന്നിധ്യമായിരിക്കുന്ന താരമാണ് മുഹമ്മദ് സിറാജ്. ആര്‍സിബിക്കൊപ്പം മിന്നും പ്രകടനം കാഴ്ചവെക്കുന്ന സിറാജിനെ നിലനിര്‍ത്താന്‍ ആര്‍ടിഎം ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. ഡെത്ത് ഓവറിലടക്കം മികവ് കാട്ടുന്ന സിറാജ് 2021 സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റാണ് വീഴ്ത്തിയത്. ഇക്കോണമി 7.34 ആണ്. 27കാരനായ താരത്തെ നിലവില്‍ മുഖ്യ പേസറായാണ് ആര്‍സിബി പരിഗണിക്കുന്നത്.

ദേവ്ദത്ത് പടിക്കല്‍
2020 സീസണ്‍ മുതല്‍ ആര്‍സിബിയുടെ ഓപ്പണിങ്ങിലെ വിശ്വസ്തനായ ദേവ്ദത്ത് പടിക്കലിനെ ആര്‍സിബി നേരിട്ട് നിലനിര്‍ത്താന്‍ സാധ്യത കൂടുതലാണ്. അങ്ങനെ നിലനിര്‍ത്തിയില്ലെങ്കില്‍ ആര്‍ടിഎം ഉപയോഗിച്ചേക്കും. ദേവ്ദത്തിനെ വിട്ടുകൊടുക്കാന്‍ ആര്‍സിബി തയ്യാറായേക്കില്ല. ഈ സീസണില്‍ ഐപിഎല്ലിലെ കന്നി സെഞ്ച്വറി നേടാന്‍ ദേവ്ദത്തിന് സാധിച്ചിരുന്നു. അരങ്ങേറ്റ സീസണില്‍ ആര്‍സിബിയുടെ ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്.

ഗ്ലെന്‍ മാക്‌സ് വെല്‍
ആര്‍സിബിയുടെ ടീം ഘടനയോട് ചേര്‍ന്ന് നില്‍ക്കുന്ന താരമാണ് ഗ്ലെന്‍ മാക്‌സ് വെല്‍. 2021 സീസണില്‍ 6 ഇന്നിങ്‌സില്‍ നിന്ന് 223 റണ്‍സാണ് അദ്ദേഹം നേടിയത്. ക്രീസില്‍ നിലയുറപ്പിച്ച് ഉത്തരവാദിത്തതോടെ ബാറ്റുവീശാന്‍ മാക്‌സിക്ക് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ മാക്‌സ് വെല്ലിനായി ആര്‍ടിഎം ഉപയോഗിക്കാന്‍ ആര്‍സിബി തയ്യാറായാലും അത്ഭുതപ്പെടാനില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications