വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'അഹമ്മദാബാദും ലഖ്‌നൗവും ഖേദിക്കും', ഈ അഞ്ച് പേരെ വിട്ടുകളഞ്ഞത് മണ്ടത്തരം

അഹമ്മദാബാദ് ഹര്‍ദിക് പാണ്ഡ്യ, ശുബ്മാന്‍ ഗില്‍, റാഷിദ് ഖാന്‍ എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ കെ എല്‍ രാഹുല്‍, രവി ബിഷ്‌നോയ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെയാണ് ലഖ്‌നൗ ലേലത്തിന് മുമ്പ് ടീമിലെത്തിച്ചത്.

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്തമാസം 12,13 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇതുവരെയുള്ള വിവരം അനുസരിച്ച് കോവിഡിന്റെ സാഹചര്യത്തിലും ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്തിയേക്കും. ഇതിനോടകം ടീമുകളെല്ലാം നിലനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. പുതിയതായി എത്തുന്ന ലഖ്‌നൗവും അഹമ്മദാബാദും മൂന്ന് താരങ്ങളെ വീതമാണ് നിലനിര്‍ത്തിയത്. അഹമ്മദാബാദ് ഹര്‍ദിക് പാണ്ഡ്യ, ശുബ്മാന്‍ ഗില്‍, റാഷിദ് ഖാന്‍ എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ കെ എല്‍ രാഹുല്‍, രവി ബിഷ്‌നോയ്, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരെയാണ് ലഖ്‌നൗ ലേലത്തിന് മുമ്പ് ടീമിലെത്തിച്ചത്.

രണ്ട് ടീമുകളുടെയും നിലനിര്‍ത്തല്‍ മോശമില്ലെന്ന് പറയാമെങ്കിലും ഇതിലും മികച്ച താരത്തില്‍ പുറത്തുള്ളതിനാല്‍ അവര്‍ക്ക് മുന്‍ഗണന നല്‍കേണ്ടിയിരുന്നു. ഹര്‍ദിക് പാണ്ഡ്യ ഇതുവരെ നായകനായിട്ടില്ല. അതുകൊണ്ട് തന്നെ പുതിയ ടീമിനൊപ്പം നായകനാവുന്നത് സാഹസം തന്നെയാണ്. കെ എല്‍ രാഹുല്‍ നായകനെന്ന നിലയില്‍ വീണ്ടും വീണ്ടും നാണംകെടുന്ന അവസ്ഥയിലാണ് ലഖ്‌നൗ അദ്ദേഹത്തെ പരിഗണിച്ചിരിക്കുന്നത്. ലഖ്‌നൗവും അഹമ്മദാബാദും വിട്ടുകളഞ്ഞ അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണരെ പരിഗണിക്കാതിരുന്നത് മണ്ടന്‍ തീരുമാനമാണ്. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടം ചൂടിച്ച നായകനാണ് വാര്‍ണര്‍. ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിന് കെല്‍പ്പുണ്ടെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. അവസാന സീസണില്‍ ഹൈദരാബാദ് മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരില്‍ മികച്ച പ്രകടനത്തിലേക്കെത്താനായില്ല. എന്നാല്‍ 2021ലെ ടി20 ലോകകപ്പിലെ താരമാവാന്‍ വാര്‍ണര്‍ക്ക് സാധിച്ചു. ഐപിഎല്ലിലെ വിദേശ താരങ്ങളിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് വാര്‍ണര്‍. പുതിയ രണ്ട് ടീമുകള്‍ പരിഗണിച്ചിരുന്നെങ്കില്‍ ഓപ്പണറായും നായകനായും ഉപയോഗിക്കാമായിരുന്നു.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന്‍ ശ്രേയസ് അയ്യരെ രണ്ട് ടീമും പരിഗണിച്ചില്ലെന്നതാണ് മറ്റൊരു അത്ഭുതപ്പെടുത്തുന്ന കാര്യം. 2015ല്‍ 2.6 കോടി രൂപക്കാണ് ശ്രേയസ് അയ്യര്‍ ഡല്‍ഹിയിലെത്തിയത്. 2015ല്‍ എമര്‍ജിങ് പ്ലയര്‍ അവാര്‍ഡ് നേടിയ ശ്രേയസ് ഐപിഎല്‍ ടീമിനെ നയിച്ച നാലാമത്തെ യുവതാരമാണ്. 2019, 2020ല്‍ ശ്രേയസ് അയ്യരാണ് ഡല്‍ഹിയെ നയിച്ചത്. ഇതോടെ ശ്രേയസ് അയ്യരെ ഡല്‍ഹി കൈവിട്ടു. ശ്രേയസിനെ പുതിയ ടീമുകള്‍ പരിഗണിച്ചിരുന്നെങ്കില്‍ മധ്യനിരയില്‍ ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ശ്രേയസിനെ രണ്ട് ടീമുകളും പരിഗണിക്കാമായിരുന്നു.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

യുസ് വേന്ദ്ര ചഹാല്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ്. 2011ല്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയ ചഹാല്‍ 2014ല്‍ ആര്‍സിബിയിലൂടെയാണ് അരങ്ങേറിയത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വളരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ചഹാല്‍. 114 ഐപിഎല്ലില്‍ നിന്ന് 139 വിക്കറ്റാണ് അദ്ദേഹം നേടിയത്. 7.59 ആണ് ഇക്കോണമി. സമീപകാലത്തായി ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് അവസരം കുറവാണ്. എന്നാല്‍ ഇപ്പോഴും മൂര്‍ച്ചകുറയാത്ത ബൗളര്‍ തന്നെയാണ് അദ്ദേഹം. പരിചയസമ്പന്നനായ ബൗളറെന്ന നിലയില്‍ പുതിയ ടീമുകള്‍ക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന താരമായിരുന്നു ചഹാല്‍. ചഹാലിനെ രണ്ട് ടീമുകളിലൊന്ന് പരിഗണിക്കേണ്ടതായിരുന്നു.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

മുംബൈ ഇന്ത്യന്‍സ് കൈവിട്ട് കളഞ്ഞ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. ഓപ്പണിങ്ങിലും മധ്യനിരയിലും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന താരത്തെ രണ്ട് പുതിയ ടീമുകളും പരിഗണിത്താത്തത് മണ്ടത്തരം തന്നെയാണ്. 2016ല്‍ ഗുജറാത്ത് ലയണ്‍സിലൂടെ ഐപിഎല്ലിലേക്കെത്തിയ ഇഷാന്‍ 61 ഐപിഎല്ലില്‍ നിന്ന് 1452 റണ്‍സാണ് നേടിയിട്ടുള്ളത്. 2020 സീസണില്‍ 14 മത്സരത്തില്‍ നിന്ന് 516 റണ്‍സാണ് അദ്ദേഹം നേടിയത്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും മൈതാനത്തിന്റെ ഏത് വശത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഇഷാന്‍. ഇഷാനെ വിട്ടുകളഞ്ഞത് ബുദ്ധിമോശം തന്നെയാണ്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

പ്രായം കൂടുന്തോറും വീര്യം കൂടുന്ന വീഞ്ഞാണ് ശിഖര്‍ ധവാന്‍. 36ാം വയസിലും മികച്ച ഫോമില്‍ കളിക്കുന്ന ധവാന്‍ പുതിയ ടീമുകള്‍ക്ക് അനുയോജ്യനായ താരമായിരുന്നു. 192 മത്സരങ്ങളില്‍ നിന്ന് 5784 റണ്‍സാണ് ധവാന്‍ നേടിയിട്ടുള്ളത്. 2019 മുതല്‍ 500 റണ്‍സിന് മുകളില്‍ നേടാന്‍ ധവാന് സാധിച്ചിട്ടുണ്ട്. അവസാന സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായിരുന്നു. എന്നാല്‍ ഡല്‍ഹി ഒഴിവാക്കി. പുതിയ രണ്ട് ടീമുകള്‍ പരിഗണിക്കുകയായിരുന്നുവെങ്കില്‍ ഓപ്പണിങ്ങില്‍ മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരം തന്നെയാണ് ശിഖര്‍ ധവാന്‍.

Story first published: Monday, January 24, 2022, 20:21 [IST]
Other articles published on Jan 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X