വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: 'സ്വപ്‌നില്‍ മുതല്‍ വാല്‍ത്താട്ടി വരെ', ഒറ്റ സീസണിലെ അത്ഭുതങ്ങള്‍, ആരൊക്കെയാണെന്നറിയാം

ഒറ്റ സീസണ്‍കൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ച ചില താരങ്ങളുണ്ട്. ഇവരില്‍ പലരും ഒന്നിലധികം സീസണ്‍ കളിച്ചെങ്കിലും ഒരു സീസണില്‍ മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്

1

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12, 13 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ബംഗളൂരുവിലാണ് ഇത്തവണ ലേലം നടക്കുന്നത്. കോവിഡ് മൂന്നാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. ഇത്തവണ ലഖ്‌നൗ, അഹമ്മദാബാദ് എന്നീ രണ്ട് ടീമുകള്‍ക്കൂടി ടൂര്‍ണമെന്റിലേക്കെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ താരങ്ങള്‍ക്ക് ഇത്തവണ അവസരവും ലഭിക്കും.

നിരവധി യുവതാരങ്ങള്‍ ഇത്തവണത്തെ ലേലത്തിലൂടെ വരവറിയിക്കാന്‍ തയ്യാറായി ഇരിക്കുകയാണ്. ഇതില്‍ ദേശീയ ടീമില്‍ കളിക്കാത്ത താരങ്ങളുമേറെയാണ്. വമ്പന്‍ താരങ്ങള്‍ ടൂര്‍ണമെന്റിലുണ്ടെങ്കിലും ചില സീസണുകളില്‍ ഇവരെയെല്ലാം പിന്നിലാക്കുന്ന പ്രകടനം നടത്താന്‍ ചില അപ്രതീക്ഷിത താരങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ 15 സീസണിലെ ചരിത്രം പരിശോധിച്ചാല്‍ ആരാധകരെ അത്ഭുതപ്പെടുത്തിയ നിരവധി പ്രകടനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയിപ്പിച്ചവരില്‍ നിലവിലെ ദേശീയ താരങ്ങള്‍ മാത്രമല്ല ഇതുവരെ ദേശീയ ടീമിലേക്ക് വിളിയെത്താത്തവരുമുണ്ട്. ക്രിക്കറ്റില്‍ വലിയ ഭാവി മുന്നില്‍ക്കണ്ടിരുന്ന ഇവരില്‍ പലര്‍ക്കും വലിയ താരമായി മാറാനും സാധിച്ചില്ല. ഇത്തരത്തില്‍ ഒറ്റ സീസണ്‍കൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ച ചില താരങ്ങളുണ്ട്. ഇവരില്‍ പലരും ഒന്നിലധികം സീസണ്‍ കളിച്ചെങ്കിലും ഒരു സീസണില്‍ മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്. ഈ പ്രകടനമാണ് ഇവരെ ആരാധക മനസില്‍ കുടിയിരുത്തിയതും. അത്തരത്തിലുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സ്വപ്‌നില്‍ അസ്‌നോഡ്കര്‍ (2008)

സ്വപ്‌നില്‍ അസ്‌നോഡ്കര്‍ (2008)

രാജസ്ഥാന്‍ റോയല്‍സിനൊപ്പം അത്ഭുതപ്പെടുത്തിയ പ്രതിഭകളിലൊരാളാണ് സ്വപ്‌നില്‍ അസ്‌നോഡ്കര്‍. ഓപ്പണറായ താരം പ്രഥമ സീസണില്‍ രാജസ്ഥാനെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. 9 മത്സരത്തില്‍ നിന്ന് 311 റണ്‍സാണ് അദ്ദേഹം നേടിയത്. 34.55 ശരാശരിയിലും 133 സ്‌ട്രൈക്കറേറ്റിലും കളിച്ച താരത്തിന് പക്ഷെ ഒന്നിലധികം സീസണില്‍ തിളങ്ങാനായില്ല. മൂന്ന് സീസണ്‍ കളിച്ചെങ്കിലും പ്രഥമ സീസണിലെ മിന്നും പ്രകടനം മാത്രമാണ് അദ്ദേഹത്തിന് എടുത്തുപറയാന്‍ സാധിക്കുന്ന തരത്തിലുള്ളത്. രണ്ട് സീസണില്‍ കാര്യമായൊന്നും ചെയ്യാനായില്ല. അതുകൊണ്ട് തന്നെ ഒരു സീസണിലെ അത്ഭുതമെന്ന് സ്വപ്‌നിലിനെ വിശേഷിപ്പിക്കാം.

കമ്രാന്‍ ഖാന്‍ (2009)

കമ്രാന്‍ ഖാന്‍ (2009)

രാജസ്ഥാന്‍ റോയല്‍സിനൊപ്പം 2009 സീസണില്‍ വിസ്മയിപ്പിച്ച താരങ്ങളിലൊരാളാണ് കമ്രാന്‍ ഖാന്‍. പേസ് ബൗളറായ താരം തന്റെ വ്യത്യസ്തമായ ബൗളിങ് ആക്ഷന്‍കൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിഞ്ഞ താരം ഇന്ത്യന്‍ ക്രിക്കറ്റിനും വളരെ പ്രതീക്ഷ നല്‍കിയിരുന്നു. ഇടം കൈയന്‍ പേസറായ താരം അഞ്ച് മത്സരമാണ് 2009ല്‍ കളിച്ചത്, ആറ് വിക്കറ്റും വീഴ്ത്തി. തുടര്‍ പരിക്ക് ഇമ്രാന്റെ കരിയറില്‍ വലിയ തിരിച്ചടിയായി. ഇതോടെ ഐപിഎല്ലിനപ്പുറം വളരാന്‍ കമ്രാന്‍ ഖാന് സാധിക്കാതെ പോയി. എന്തായാലും ഒറ്റ സീസണ്‍കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ കമ്രാന്‍ ഖാന് സാധിച്ചിട്ടുണ്ട്.

സൗരഭ് തിവാതി (2010)

സൗരഭ് തിവാതി (2010)

നീളന്‍ മുടിയുമായി ക്രിക്കറ്റ് ആരാധകരുടെ മനം കീഴടക്കിയ താരങ്ങളിലൊരാളാണ് സൗരഭ് തിവാരി. ധോണിയോട് സാദൃശ്യമുള്ള ഹെയര്‍സ്‌റ്റൈലുമായെത്തിയ അദ്ദേഹം ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ വലിയ പ്രതീക്ഷ നല്‍കി. വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമില്‍ സൗരഭും ഉണ്ടായിരുന്നു. 2010 സീസണാണ് സൗരഭിന് കൃത്യമായ ഐഡിന്റിറ്റി ഉണ്ടാക്കിക്കൊടുത്തത്. മുംബൈ ഇന്ത്യന്‍സിനൊപ്പം 419 റണ്‍സാണ് സീസണില്‍ അദ്ദേഹം അടിച്ചെടുത്തത്. ഇത് വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇന്ത്യന്‍ ടീമിലും അദ്ദേഹം അരങ്ങേറ്റം നടത്തി. അവസാന സീസണിലും മുംബൈ ഇന്ത്യന്‍സ് നിരയില്‍ സൗരഭ് ഉണ്ടായിരുന്നെങ്കിലും എപ്പോഴും അദ്ദേഹം ഓര്‍ക്കപ്പെടുന്നത് 2010ലെ പ്രകടനം കൊണ്ടാണ്.

പോള്‍ വാല്‍ത്താട്ടി (2011)

പോള്‍ വാല്‍ത്താട്ടി (2011)

പഞ്ചാബ് കിങ്‌സിലൂടെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് പോള്‍ വാല്‍ത്താട്ടി. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്ന താരം ഒറ്റ സീസണിലെ വിസ്മയമായി അവസാനിച്ചു. 2011 സീസണിലായിരുന്നു അദ്ദേഹത്തിന്റെ ഈ തകര്‍പ്പന്‍ പ്രകടനം. 14 മത്സരങ്ങളില്‍ നിന്ന് 463 റണ്‍സാണ് വാല്‍ത്താട്ടി അടിച്ചെടുത്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ വെടിക്കെട്ട് സെഞ്ച്വറി നേടാനും അദ്ദേഹത്തിനായി. 2012ല്‍ ആറ് മത്സരം കളിച്ച് 30 റണ്‍സ് മാത്രമാണ് നേടാനായത്. 2013ല്‍ ഒരു മത്സരവും കളിച്ചു. പിന്നീട് ടൂര്‍ണമെന്റില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്തായാലും ഇന്നും ആരാധക മനസില്‍ നിറഞ്ഞ് നില്‍ക്കുന്ന പേരുകളിലൊന്നാണ് പോള്‍ വാല്‍ത്താട്ടി.

മന്‍പ്രീത് ഗോണി (2008)

മന്‍പ്രീത് ഗോണി (2008)

പ്രഥമ സീസണില്‍ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളിലൊരാളാണ് മന്‍പ്രീത് ഗോണി. പഞ്ചാബ് താരമായിരുന്ന ഗോണി സിഎസ്‌കെയ്്‌ക്കൊപ്പം 17 വിക്കറ്റാണ് ആദ്യ സീസണില്‍ നേടിയത്. ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം നടത്താന്‍ ഗോണിക്ക് സാധിച്ചു. എന്നാല്‍ തുടര്‍ പരിക്കും ഫോം നഷ്ടപ്പെടലും വലിയ കരിയര്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് ഗോണിയെ തടഞ്ഞു. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ്ങും കാഴ്ചവെക്കാന്‍ ഗോണിക്ക് മികവുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന്റെയും ഭാഗമാവാന്‍ അദ്ദേഹത്തിനായി. എന്നാല്‍ പ്രഥമ സീസണിലെ മികവ് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ട് തന്നെ ഒരു സീസണിലെ വിസ്മയമെന്ന് ഗോണിയെ വിശേഷിപ്പിക്കാം. ഇപ്പോഴും ക്രിക്കറ്റില്‍ സജീവമായി അദ്ദേഹമുണ്ട്. നടന്നുകൊണ്ടിരിക്കുന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ഗോണി കളിക്കുന്നുണ്ട്.

രാഹുല്‍ ശര്‍മ (2011)

രാഹുല്‍ ശര്‍മ (2011)

2011ല്‍ പൂനെ വാരിയേഴ്‌സിനൊപ്പം നടത്തിയ ഗംഭീര പ്രകടനംകൊണ്ട് കൈയടി നേടിയ താരമാണ് രാഹുല്‍ ശര്‍മ. 11 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കും രാഹുല്‍ ശര്‍മക്ക് വിളിയെത്തി. എന്നാല്‍ പിന്നീട് കളിച്ച ഐപിഎല്ലിലൊന്നും ഈ മികവ് ആവര്‍ത്തിക്കാനായില്ല. തുടര്‍ പരിക്കും ഒത്തുകളി വിവാദവും വേട്ടയാടിയതോടെ രാഹുലിന്റെ കരിയര്‍ എങ്ങുമെത്താതെ പോയി. വലിയ പ്രതീക്ഷ നല്‍കിയ ലെഗ് സ്പിന്നറാണ് അദ്ദേഹം. എന്നാല്‍ ഐപിഎല്ലിലെ വണ്‍ സീസണ്‍ വണ്ടറുടെ പട്ടികയിലാണ് രാഹുലിനും സ്ഥാനം.

Story first published: Wednesday, January 26, 2022, 13:24 [IST]
Other articles published on Jan 26, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X