Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ക്യാപ്റ്റനാവണം', ഡല്‍ഹി ക്യാപിറ്റല്‍സ് വിടാനൊരുങ്ങി ശ്രേയസ്, പുതിയ തട്ടകം ആര്‍സിബിയോ?

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള നിയമങ്ങള്‍ പുറത്തുവന്നതോടെ ആരെയൊക്കെയാവും ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുകയെന്നതാണ് ഇനി അറിയേണ്ടത്. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പല പ്രമുഖ താരങ്ങളും കൂടുമാറ്റം നടത്തിയേക്കും. ലഖ്‌നൗ, അഹമ്മദാബാദ്, കെകെആര്‍, ആര്‍സിബി ടീമുകള്‍ക്കെല്ലാം പുതിയ നായകന്മാരെ ആവിശ്യമുണ്ട്. അതിനാല്‍ പല സൂപ്പര്‍ താരങ്ങളും കൂടുമാറ്റം നടത്താനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപ്റ്റല്‍സ് വിട്ടേക്കും. ഡല്‍ഹിയുടെ മുന്‍ നായകനായ ശ്രേയസിന് ഇക്കഴിഞ്ഞ സീസണിന്റെ ആദ്യ പാദം കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ പകരക്കാരനായി റിഷഭ് പന്തെത്തി. നായകനെന്ന നിലയില്‍ റിഷഭ് മികവ് കാട്ടിയതോടെ ഡല്‍ഹി ശ്രേയസ് മടങ്ങിയെത്തിയപ്പോഴും റിഷഭിനെ നായകനായി തുടരാന്‍ അനുവദിച്ചു. വരുന്ന സീസണിലും റിഷഭിനെ നായകനാക്കാനാണ് ഡല്‍ഹിക്ക് താല്‍പര്യമെന്നാണ് വിവരം.

1

അങ്ങനെ വന്നാല്‍ ടീം മാറാന്‍ ശ്രേയസ് തയ്യാറായേക്കുമെന്നാണ് സൂചന. ക്യാപ്റ്റന്‍ സ്ഥാനമാണ് ശ്രേയസ് ലക്ഷ്യമിടുന്നത്. ഗൗതം ഗംഭീര്‍ പാതിവഴിയില്‍ നായകസ്ഥാനം ഒഴിഞ്ഞപ്പോഴാണ് ശ്രേയസ് നായകനായെത്തുന്നത്. ടീമിനെ ഒരു തവണ പ്ലേ ഓഫിലെത്തിക്കാനും ഒരു തവണ ഫൈനല്‍ കളിപ്പിക്കാനും ശ്രേയസിനായി. നായകനെന്ന നിലയില്‍ വലിയ ഭാവി മുന്നിലുള്ളതിനാല്‍ത്തന്നെ ഡല്‍ഹി വിട്ടാലും നായകനായിത്തന്നെ ശ്രേയസിനെ ആരെങ്കിലും പരിഗണിച്ചേക്കും.

സൂചനകള്‍ പ്രകാരം ആര്‍സിബിയിലേക്ക് ശ്രേയസ് എത്താനാണ് സാധ്യത. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ പുതിയ നായകനെ ആര്‍സിബിക്ക് ആവിശ്യമുണ്ട്. വിരാട് കോലി ആര്‍സിബിയില്‍ തുടരുമെന്നതിനാല്‍ അദ്ദേഹത്തിനും കൂടി താല്‍പ്പര്യമുള്ള താരത്തെ നായകനാക്കാനാണ് സാധ്യത.അങ്ങനെ വരുമ്പോള്‍ കൂടുതല്‍ സാധ്യത കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കാണ്. രാഹുലിനെ നായകനാക്കുന്നത് വലിയ ഗുണം ചെയ്യില്ലെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.

2


അങ്ങനെ വരുമ്പോള്‍ കൂടുതല്‍ സാധ്യത ശ്രേയസിന് തന്നെയാണ്. പുതിയ രണ്ട് ടീമുകളുടെ നായകസ്ഥാനത്തേക്ക് ശ്രേയസിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. കാരണം ലഖ്‌നൗ സ്റ്റീവ് സ്മിത്തിനെയും അഹമ്മദാബാദ് ഡേവിഡ് വാര്‍ണറെയും നായകസ്ഥാനത്ത് ലക്ഷ്യമിടുന്നതായാണ് വിവരം. സിഎസ്‌കെയ്ക്കും രാജസ്ഥാനും വിലക്ക് ലഭിച്ച 2016,17 സീസണുകളില്‍ കളിച്ച റൈസിങ് പൂനെ സൂപ്പര് ജയ്ന്റ്‌സ് ടീമുകളുടെ ഉടമകളാണ് ഇത്തവണ ലഖ്‌നൗ ടീമിനെ ഇറക്കുന്നത്.

അന്ന് ടീമിനെ നയിച്ചിരുന്നത് സ്മിത്തായിരുന്നു. ടീമിനെ ഫൈനലിലെത്തിക്കാനും സ്മിത്തിനായി. ഈ സാഹചര്യത്തില്‍ സ്മിത്തിനെത്തന്നെ ലഖ്‌നൗ ടീം നായകസ്ഥാനത്തേക്ക് ഇത്തവണയും പരിഗണിക്കാനാണ് സാധ്യത. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് സ്മിത്ത്. മെഗാ ലേലത്തിന് മുമ്പ് സ്മിത്തിനെ നിലനിര്‍ത്താന്‍ സാധ്യത കുറവായതിനാല്‍ ലഖ്‌നൗ ടീമിന് വലിയ പ്രയാസമില്ലാതെ സ്മിത്തിനെ സ്വന്തമാക്കാനാവും.

3

ശ്രേയസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കെത്താനും സാധ്യത കൂടുതലാണ്. നിലവില്‍ ഓയിന്‍ മോര്‍ഗനാണ് കെകെആര്‍ നായകന്‍. ഇത്തവണ ടീം ഫൈനലിലെത്തിയെങ്കിലും ബാറ്റിങ്ങില്‍ മോര്‍ഗന്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. അതിനാല്‍ അടുത്ത സീസണില്‍ മോര്‍ഗനെ കെകെആര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിയേക്കും. പകരം ശ്രേയസ് അയ്യരെ പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പഞ്ചാബ് കിങ്‌സിനും പുതിയ നായകനെ വേണം. കെ എല്‍ രാഹുല്‍ പഞ്ചാബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ ശ്രേയസ് പഞ്ചാബിലേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്.സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കെയ്ന്‍ വില്യംസണ്‍ തന്നെ നയിച്ചേക്കും.മുംബൈ ഇന്ത്യന്‍സ് നായകനായി രോഹിത് ശര്‍മയുണ്ടാവുമ്പോള്‍ സിഎസ്‌കെയെ എംഎസ് ധോണി തന്നെ നയിച്ചേക്കും. മറ്റുള്ള എല്ലാ ടീമിന്റെയും നായകസ്ഥാനത്ത് ആരൊക്കെയാവുമെന്ന് കണ്ടുതന്നെ അറിയണം.

Story first published: Friday, October 29, 2021, 11:37 [IST]
Other articles published on Oct 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+