വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'കനല്‍ കെട്ടിട്ടില്ല, ഈ അഞ്ച് വിദേശ താരങ്ങളെ തൊട്ടാല്‍ പൊള്ളും', തിരിച്ചുവരവ് ഉറപ്പ്

ഐപിഎല്ലിന് അത്ര പെട്ടെന്ന് മറക്കാനാവാത്ത പേരാണ് ഷോണ്‍ മാര്‍ഷിന്റേത്. പ്രഥമ സീസണിലെ ഓറഞ്ച് ക്യാപ്പിനുടമായിരുന്നു ഓസ്‌ട്രേലിയക്കാരനായ താരം

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം അടുത്തമാസം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. മെഗാലേലമായതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോടകം എല്ലാ ടീമുകളും നിലനിര്‍ത്തിയവരുടെ പട്ടിക പുറത്തുവിട്ടുകഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ, കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ മാത്രമാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ആര്‍സിബി ടീമുകള്‍ മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് കിങ്‌സ് മാത്രം രണ്ട് താരങ്ങളെയാണ് നിലനിര്‍ത്തിയത്.

വരുന്ന സീസണിലെ ഏറ്റവും വലിയ സവിശേഷത പുതിയതായി രണ്ട് ടീമുകള്‍ക്കൂടി എത്തുന്നുവെന്നതാണ്. ലഖ്‌നൗ, അഹമ്മദാബാദ് എന്നിവരാണ് പുതിയതായി എത്തിയത്. ഇതോടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 10 ആവും. അഹമ്മദാബാദ് ഹര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുബ്മാന്‍ ഗില്‍ എന്നിവരെ മെഗാ ലേലത്തിന് മുന്നോടിയായി ലേലത്തിലേക്കെത്തിച്ചപ്പോള്‍ ലഖ്‌നൗ കെ എല്‍ രാഹുല്‍, രവി ബിഷ്‌നോയ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരെയാണ് സ്വന്തമാക്കിയത്.

ഇത്തവണത്തെ താരലേലത്തില്‍ വലിയ താരനിരയാണുള്ളത്. ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, ആര്‍ അശ്വിന്‍, ദേവ്ദത്ത് പടിക്കല്‍ തുടങ്ങി ലേല ചരിത്രത്തിലെ ഇതുവരെയുള്ള റെക്കോഡുകള്‍ എല്ലാം ഭേദിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ് മെഗാ ലേലത്തിലേക്കെത്തുന്നത്. നിരവധി വിദേശ താരങ്ങളാണ് ഇത്തവണ ലേലത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുന്നത്. ഇതില്‍ ഗംഭീര തിരിച്ചുവരവിന് കാത്തിരിക്കുന്ന ചില താരങ്ങളുമുണ്ട്. ഐപിഎല്ലിലേക്ക് മാസ് തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഷോണ്‍ മാര്‍ഷ്

ഷോണ്‍ മാര്‍ഷ്

ഐപിഎല്ലിന് അത്ര പെട്ടെന്ന് മറക്കാനാവാത്ത പേരാണ് ഷോണ്‍ മാര്‍ഷിന്റേത്. പ്രഥമ സീസണിലെ ഓറഞ്ച് ക്യാപ്പിനുടമായിരുന്നു ഓസ്‌ട്രേലിയക്കാരനായ താരം. ഇടം കൈയന്‍ ടോപ് ഓഡര്‍ താരമായ മാര്‍ഷ് 616 റണ്‍സ് നേടിയാണ് പ്രഥമ സീസണില്‍ ഓറഞ്ച് ക്യാപ്പ് നേടിയത്. അന്ന് അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഷോണ്‍ മാര്‍ഷിന് നേടാനായി. എന്നാല്‍ അവസാന കുറച്ച് സീസണുകളിലായി അദ്ദേഹം ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2016ലാണ് അവസാനമായി അദ്ദേഹം ഐപിഎല്ലില്‍ കളിച്ചത്. ഇത്തവണത്തെ മെഗാ ലേലത്തിലൂടെ ഷോണ്‍ മാര്‍ഷ് ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്.

ബിബിഎല്ലില്‍ ഏഴ് മത്സരത്തില്‍ നിന്ന് 202 റണ്‍സ് അദ്ദേഹം അടിച്ചെടുത്ത് കഴിഞ്ഞു. 204 ടി20കളുടെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ പേരില്‍ 6638 റണ്‍സാണുള്ളത്. ഇതില്‍ 52 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. 71 ഐപിഎല്ലില്‍ നിന്ന് 2477 റഫണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. സ്ഥിരതയാണ് ഷോണ്‍ മാര്‍ഷിന്റെ എടുത്തു പറയാവുന്ന കാര്യം. ഇത്തവണ ലഖ്‌നൗ, അഹമ്മദാബാദ് എന്നീ ടീമുകളിലൊന്നില്‍ മാര്‍ഷ് എത്താന്‍ സാധ്യത കൂടുതലാണ്.

മാത്യു വേഡ്

മാത്യു വേഡ്

ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മാത്യു വേഡ് പഴകും തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണ്. 2021ലെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടം ചൂടിയപ്പോള്‍ നിര്‍ണ്ണായകമായത് വേഡിന്റെ പ്രകടനമാണ്. സെമിയില്‍ പാകിസ്താനെതിരേ വെടിക്കെട്ട് ബാറ്റിങ്ങുമായി ഓസ്‌ട്രേലിയയെ വിജയത്തിലേക്കെത്തിച്ചത് മാത്യു വേഡാണ്. സീനിയര്‍ താരമാണെങ്കിലും ഇപ്പോഴും വെടിക്കെട്ട് ബാറ്റിങ് ശൈലി കൈമോശം വരുത്താത്ത താരമാണ് വേഡ്. ബിബിഎല്ലില്‍ 12 മത്സരത്തില്‍ നിന്ന് 318 റണ്‍സുമായി മിന്നും ഫോമിലാണ് അദ്ദേഹം. 34കാരനായ താരം 168 ടി20യില്‍ നിന്ന് 3300ലധികം റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ വലിയ കരിയറില്ലാത്ത താരമാണെങ്കിലും ഇത്തവണ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ വേഡ് തയ്യാറെടുക്കുകയാണ്.

ഒഷെയ്ന്‍ തോമസ്

ഒഷെയ്ന്‍ തോമസ്

വെസ്റ്റ് ഇന്‍ഡീസിന്റെ യുവ പേസര്‍മാരിലൊരാളാണ് ഒഷെയ്ന്‍ തോമസ്. ഐപിഎല്ലില്‍ ഇതുവരെ നാല് മത്സരമാണ് അദ്ദേഹത്തിന് കളിക്കാനായത്. വേണ്ടത്ര അവസരം താരത്തിന് ലഭിച്ചിട്ടില്ല. എന്നാല്‍ മാസ് തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുണ്ട്. ഇത്തവണ ലേലത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് ഒഷെയ്ന്‍ തോമസ് പ്രതീക്ഷിക്കുന്നത്. തീര്‍ത്തും അവഗണിക്കാന്‍ സാധിക്കുന്ന താരമല്ല അദ്ദേഹം. 54 ടി20കളില്‍ നിന്നായി 65 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗിലടക്കം പവര്‍ പ്ലേയില്‍ തിളങ്ങാന്‍ തോമസിന് സാധിച്ചിട്ടുണ്ട്. ഇത്തവണ ഒട്ടുമിക്ക ഐപിഎല്‍ ടീമുകള്‍ക്കും മികച്ച പേസര്‍മാരെ ആവിശ്യമാണ്. അതുകൊണ്ട് തന്നെ തോമസിന് അവസരം ലഭിക്കാന്‍ സാധ്യത ഏറെയാണ്. ഗംഭീര പ്രകടനം നടത്താനും മികവുണ്ട്.

സന്ദീപ് ലാമിച്ചാനെ

സന്ദീപ് ലാമിച്ചാനെ

ഐപിഎല്‍ ടീമുകള്‍ വേണ്ടവിധം ഉപയോഗിക്കാതെ പോയ താരമാണ് സന്ദീപ് ലാമിച്ചാനെ. നേപ്പാളി സ്പിന്നര്‍ 2018-19 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി കളിച്ചാണ് ടൂര്‍ണമെന്റിലേക്ക് വരവറിയിച്ചത്. 9 മത്സരത്തില്‍ 8.34 ഇക്കോണമിയില്‍ 13 വിക്കറ്റാണ് അദ്ദേഹം നേടിയത്. തന്റെ ടി20 കരിയറില്‍ 115 ടി20കളില്‍ നിന്ന് 152 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 6.98 ആണ് അദ്ദേഹത്തിന്റെ ടി20 കരിയറിലെ ഇക്കോണമി. നടന്നുകൊണ്ടിരിക്കുന്ന ബിബിഎല്ലില്‍ 14 മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് ലാമിച്ചാനെ വീഴ്ത്തിയത്. ഇന്ത്യന്‍ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള സ്പിന്നറാണ് ലാമിച്ചാനെ. അതുകൊണ്ട് തന്നെ ഇത്തവണ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിനായേക്കും.

ജേസന്‍ റോയ്

ജേസന്‍ റോയ്

ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓപ്പണറാണ് ജേസന്‍ റോയ്. ദേശീയ ടീമിനൊപ്പം മിന്നും പ്രകടനം നടത്തിയ റോയിക്ക് ഐപിഎല്ലില്‍ മികവിനൊത്ത പ്രകടനം കാട്ടാനായിട്ടില്ല. ലഭിച്ച അവസരങ്ങളും കുറവായിരുന്നുവെന്ന് വേണം പറയാന്‍. 31കാരനായ താരം 262 ടി20കളില്‍ നിന്നായി 6842 റണ്‍സാണ് ഇതുവരെ നേടിയത്. ഇതില്‍ 46 അര്‍ധ സെഞ്ച്വറിയും നാല് സെഞ്ച്വറിയും ഉള്‍പ്പെടും. ഇതുവരെ 13 ഐപിഎല്ലില്‍ നിന്ന് 329 റണ്‍സാണ് അദ്ദേഹം നേടിയത്. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ടി20 മികവിനൊത്തുള്ള അവസരം ഐപിഎല്ലില്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ മെഗാ ലേലത്തിലൂടെ പുതിയ രണ്ട് ടീമുകളിലൊന്നില്‍ ജേസന്‍ റോയ് എത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Friday, January 21, 2022, 16:15 [IST]
Other articles published on Jan 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X