വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: നിലവിലെ ടീമില്‍ അവസരം കുറവ്, കൂടുമാറാനൊരുങ്ങി അഞ്ച് പേര്‍, എങ്ങോട്ട് പോവും ?

ഇത്തവണ പ്രതിഭാശാലികളായ പല താരങ്ങള്‍ക്കും കൂടുതലും ബെഞ്ചിലിരിക്കേണ്ടി വന്നു. ചിലര്‍ക്ക് ഒരവസരം പോലും ലഭിച്ചില്ല

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഫൈനലിനോട് അടുക്കുകയാണ്. 29ന് നടക്കുന്ന ഫൈനലിനായുള്ള ടിക്കറ്റ് ഗുജറാത്ത് ടൈറ്റന്‍സ് ആദ്യ ക്വാളിഫയറില്‍ത്തന്നെ നേടിയപ്പോള്‍ ഗുജറാത്തിന്റെ എതിരാളിയെ ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് - ആര്‍സിബി മത്സരം തീരുമാനിക്കും. 10 ടീമുകളെ ഉള്‍ക്കൊള്ളിച്ചുള്ള ഗ്രൂപ്പ് അടിസ്ഥാനമാക്കിയുള്ള സീസണില്‍ ഇത്തവണ വമ്പന്മാരായ പല പ്രമുഖര്‍ക്കും അടി പറതി. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ചരിത്രത്തിലാദ്യമായി അവസാന സ്ഥാനക്കാരായപ്പോള്‍ സിഎസ്‌കെ ഇത്തവണ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഇത്തവണ പല പ്രമുഖ താരങ്ങളും ബാറ്റിങ്ങിലും നിരാശപ്പെടുത്തി. രോഹിത് ശര്‍മ, വിരാട് കോലി, എംഎസ് ധോണി, റിഷഭ് പന്ത് എന്നിവരെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ സീസണാണിത്. ഇത്തവണ വാശിയേറിയ പോരാട്ടം നടന്നെങ്കിലും പ്രതിഭാശാലികളായ പല താരങ്ങള്‍ക്കും കൂടുതലും ബെഞ്ചിലിരിക്കേണ്ടി വന്നു. ചിലര്‍ക്ക് ഒരവസരം പോലും ലഭിച്ചില്ല. അവസാന സീസണിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ച പലര്‍ക്കും ഇത്തവണ ആവിശ്യത്തിന് പരിഗണന ലഭിച്ചതുമില്ല.

അതുകൊണ്ട് തന്നെ നിലവിലെ ടീമുകളില്‍ പല താരങ്ങളും അതൃപ്തരാണ്. അടുത്ത സീസണില്‍ കൂടുമാറ്റം പലരും ആഗ്രഹിക്കുന്നു. ഇത്തരത്തില്‍ ഈ സീസണില്‍ അവസരം കുറഞ്ഞതിനാല്‍ അടുത്ത സീസണില്‍ കൂടുമാറ്റം നടത്താന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കെ എസ് ഭരത്

കെ എസ് ഭരത്

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ എസ് ഭരത് അടുത്ത സീസണില്‍ ടീം മാറാന്‍ ആഗ്രഹിക്കുന്ന താരങ്ങളിലൊരാളാവും. കാരണം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ഡല്‍ഹിയില്‍ അധികം അവസരം ലഭിച്ചിട്ടില്ല. ഇനി ലഭിക്കാനുള്ള സാധ്യതയും കുറവാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഭരത്. എന്നാല്‍ നായകന്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി ഉള്ളപ്പോള്‍ ഈ ഒഴിവില്‍ ഭരതിന് അവസരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. പൊതുവേ പതിയ നിലയുറപ്പിച്ച ശേഷം സ്‌കോര്‍ ഉയര്‍ത്തുന്ന ശൈലിയാണ് ഭരതിന്റേത്. ഇത്തവണ പൃഥ്വി ഷാക്ക് പരിക്കേറ്റപ്പോള്‍ ഓപ്പണിങ്ങില്‍ രണ്ട് മത്സരത്തില്‍ അവസരം ലഭിച്ചു.

എട്ട് റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. താരത്തിന്റെ ശൈലിക്ക് ചേരുന്ന ബാറ്റിങ് പൊസിഷനല്ല ഓപ്പണിങ്. മധ്യനിരയില്‍ ഭരതിനെ ഡല്‍ഹി പരിഗണിക്കാനുള്ള സാധ്യതയും കുറവാണ്. 2021ല്‍ ആര്‍സിബിക്കായി മാച്ച് വിന്നിങ് പ്രകടനം നടത്തി പ്രതിഭ കാട്ടിയിട്ടുള്ള താരമാണ് ഭരത്. അടുത്ത സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് കെ എസ് ഭരത്.

കാര്‍ത്തിക് ത്യാഗി

കാര്‍ത്തിക് ത്യാഗി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസറായിരുന്ന കാര്‍ത്തിക് ത്യാഗിയും അടുത്ത സീസണില്‍ കൂടുമാറ്റം ആഗ്രഹിച്ചേക്കും. മികച്ച പേസര്‍മാര്‍ നിരവധിയുള്ള ടീമാണ് ഹൈദരാബാദ്. ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍, മാര്‍ക്കോ ജാന്‍സന്‍ എന്നിവരൊക്കെ ഉള്‍പ്പെടുന്ന ടീമില്‍ ത്യാഗിക്ക് പ്ലേയിങ് 11ല്‍ ഇടം പിടിക്കുക പ്രയാസമാണ്. 2021 സീസണില്‍ മികച്ച പ്രകടനം നടത്തിയ താരം ഇത്തവണ കൂടുതലും ബെഞ്ചിലായിരുന്നു. രണ്ട് മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റാണ് അദ്ദേഹം ഈ സീസണില്‍ നേടിയത്.

9.87 ആയിരുന്നു ഇക്കോണമി. ഇന്ത്യന്‍ ടീമിലേക്ക് വളരാന്‍ സാധ്യതയുള്ള താരമെന്ന വിലയിരുത്തല്‍ ത്യാഗിക്കുണ്ട്. എന്നാല്‍ അതിനനുസരിച്ചുള്ള അവസരം ഇപ്പോള്‍ ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ത്യാഗിക്ക് കൂടുതല്‍ അവസരം ലഭിക്കുന്ന ടീമിലേക്ക് കൂടുമാറേണ്ടതായുണ്ട്. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളിലൊന്നിലേക്ക് ത്യാഗിക്ക് കൂടുമാറാന്‍ അവസരം ലഭിച്ചേക്കും.

ചേതന്‍ സക്കറിയ

ചേതന്‍ സക്കറിയ

അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കടക്കം വിളിയെത്തിയ താരമാണ് ചേതന്‍ സക്കറിയ. എന്നാല്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തിയപ്പോള്‍ ചേതന്‍ കൂടുതലും ബെഞ്ചിലിരുന്നു. ശര്‍ദുല്‍ ഠാക്കൂര്‍, ആന്റിച്ച് നോക്കിയേ, മുസ്തഫിസുര്‍ റഹ്‌മാന്‍, ഖലീല്‍ അഹമ്മദ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഡല്‍ഹിയുടെ പേസ് നിരയില്‍ ചേതന്‍ സക്കറിയക്ക് വലിയ അവസരം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് തന്നെ അടുത്ത സീസണില്‍ കൂടുമാറ്റം താരം പ്രതീക്ഷിക്കുന്നു.

മൂന്ന് മത്സരത്തിലാണ് അദ്ദേഹത്തിന് ആകെ അവസരം ലഭിച്ചത്. 7.63 എന്ന ഇക്കോണമിയില്‍ മൂന്ന് വിക്കറ്റും ഇടം കൈയന്‍ പേസര്‍ വീഴ്ത്തി. എന്നാല്‍ അര്‍ഹിച്ച അവസരം ഇത്തവണ ലഭിച്ചില്ല. അതുകൊണ്ട് തന്നെ അദ്ദേഹം കൂടുമാറിയേക്കും. നിലവിലെ സാഹചര്യത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച പേസ് ബൗളര്‍മാരെ അടുത്ത സീസണില്‍ ആവിശ്യമാണ്. അതുകൊണ്ട് തന്നെ ചേതനെ കെകെആറിന് ടീമിലേക്ക് പരിഗണിക്കാവുന്നതാണ്.

നവദീപ് സൈനി

നവദീപ് സൈനി

നല്ല വേഗമുള്ള ബൗളര്‍മാരിലൊരാളായ നവദീപ് സൈനി ഇന്ത്യന്‍ ടീമിലടക്കം കളിച്ചിട്ടുള്ള താരമാണ്. ആര്‍സിബിക്കൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുള്ള സൈനി ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. ട്രന്റ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്ണയും ഒബെഡ് മക്കോയിയും രാസ്ഥാന്റെ പേസ് നിരയില്‍ ഇടം പിടിക്കുന്നതോടെ സൈനിക്ക് കൂടുതല്‍ സമയം ബെഞ്ചിലിരിക്കേണ്ടി വന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിക്കറ്റ് നേടിയെങ്കിലും 12 ആയിരുന്നു ഇക്കോണമി. എന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചാല്‍ മികവ് കാട്ടാന്‍ സൈനിക്ക് സാധിക്കും. ബെഞ്ചിലിരുത്തി കളയേണ്ട പ്രതിഭയല്ല സൈനിയുടേത്. മികച്ച പേസര്‍മാരെ കെകെആറിനും പഞ്ചാബ് കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനുമെല്ലാം മികച്ച പേസര്‍മാരെ ആവിശ്യമുള്ളതിനാല്‍ സൈനിക്ക് കൂടുമാറ്റം നടത്താവുന്നതാണ്.

ശ്രേയസ് ഗോപാല്‍

ശ്രേയസ് ഗോപാല്‍

ഐപിഎല്ലില്‍ സജീവമായിട്ടുണ്ടായിരുന്ന സ്പിന്നര്‍മാരിലൊരാളാണ് ശ്രേയസ് ഗോപാല്‍. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഗംഭീര പ്രകടനം നടത്തിയ ശ്രേയസ് ഗോപാല്‍ ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്നു. ഹൈദരാബാദ് വാഷിങ്ടണ്‍ സുന്ദറിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതോടെ ശ്രേയസ് ഗോപാലിന് ബെഞ്ചിലായിരുന്നു സ്ഥാനം. ഒരു മത്സരത്തിലാണ് അദ്ദേഹത്തിന് ആകെ അവസരം ലഭിച്ചത്. 34 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ആവിശ്യത്തിന് അവസരം അനുഭവസമ്പന്നനായ ലെഗ് സ്പിന്നര്‍ക്ക് ഇത്തവണ ലഭിച്ചില്ല. അടുത്ത സീസണില്‍ ശ്രേയസ് പുതിയ ടീമിലേക്ക് കൂടുമാറ്റം നടത്താനുള്ള സാധ്യത ഏറെയാണ്.

Story first published: Friday, May 27, 2022, 11:49 [IST]
Other articles published on May 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X