Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഈ അഞ്ച് ഇന്ത്യന്‍ യുവതാരങ്ങളെ നോക്കി വെച്ചോളൂ, ലേലത്തില്‍ കോടികള്‍ ഉറപ്പ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കുമെന്നാണ് വിവരം. 2020 സീസണ്‍ പൂര്‍ണ്ണമായും യുഎഇയിലും 2021 സീസണ്‍ ഇന്ത്യയിലും യുഎഇയിലുമായാണ് നടത്തിയത്. വരാനിരിക്കുന്ന സീസണ്‍ ഇന്ത്യയില്‍ത്തന്നെ നടത്താനാണ് ബിസിസി ഐയുടെ ആഗ്രഹമെങ്കിലും കോവിഡ് വ്യാപനം ശക്തമായ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

വലിയ മാറ്റങ്ങളോടെ 15ാം സീസണ്‍ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ നിലവിലെ കോവിഡ് വ്യാപനം വിലയിരുത്തുമ്പോള്‍ കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്തേണ്ടതായി വരും. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലിലുണ്ടായിരുന്നത്. എന്നാല്‍ പുതിയ സീസണില്‍ 10 ടീമുകളുണ്ടാവും. ലഖ്‌നൗ, അഹമ്മദാബാദ് എന്നീ ടീമുകളാണ് പുതിയതായി എത്തുന്നത്. പുതിയ രണ്ട് ടീമുകളുടെ വരവോടെ മത്സരങ്ങളുടെ എണ്ണവും ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യവും കൂടും.

ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ടുകഴിഞ്ഞു. ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ പല വമ്പന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ഏറ്റവും പ്രധാന കാര്യം. കെ എല്‍ രാഹുല്‍, ഡേവിഡ് വാര്‍ണര്‍, ബെന്‍ സ്റ്റോക്‌സ, ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, റാഷിദ് ഖാന്‍ എന്നിവരെല്ലാം ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണ്. അതുകൊണ്ട് തന്നെ വാശിയേറിയ താരലേലം ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

നിരവധി യുവതാരങ്ങള്‍ ഇത്തവണ വലിയ നേട്ടമാണ് ലേലത്തില്‍ പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ താരലേലത്തില്‍ കോടികള്‍ ലഭിക്കാന്‍ സാധ്യതയുള്ള ഇന്ത്യയുടെ അഞ്ച് യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ഇന്ത്യയുടെ സ്പിന്‍ നിരയിലേക്ക് അധികം വൈകാതെ എത്താന്‍ സാധ്യതയുള്ള താരമാണ് രവി ബിഷ്‌നോയ്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരം ഇതിനോടകം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. പഞ്ചാബ് കിങ്‌സിലൂടെ അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ മത്സരംകൊണ്ട് തന്റെ മികവ് തെളിയിച്ച് കഴിഞ്ഞു. അനില്‍ കുംബ്ലെയുടെ പരിശീലനത്തിന് കീഴില്‍ പഞ്ചാബ് കിങ്‌സില്‍ കളിച്ച യുവതാരം ഒരുപാട് മെച്ചപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ രണ്ട് സീസണുകളിലായി 23 മത്സരം കളിച്ച ബിഷ്‌നോയ് 24 വിക്കറ്റാണ് വീഴ്ത്തിയത്. 6.95 എന്ന മികച്ച ഇക്കോണമിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. ബിഷ്‌നോയ്‌ക്കെതിരേ റണ്‍സ് നേടുക പ്രയാസം തന്നെയാണ്. വിക്കറ്റുകള്‍ വീഴ്ത്താനും മിടുക്കനായ ബിഷ്‌നോയ് ഇത്തവണ ഒട്ടുമിക്ക ടീമുകളുടെയും നോട്ടപ്പുള്ളിയാണ്. മെഗാ ലേലത്തില്‍ കോടികള്‍ നേടാന്‍ ബിഷ്‌നോയ്ക്ക് സാധിച്ചേക്കും. മിക്ക ടീമുകള്‍ക്കും സ്പിന്നര്‍മാരെ ആവിശ്യമുണ്ട്. മുംബൈ ഇന്ത്യന്‍സടക്കം ബിഷ്‌നോയെ നോട്ടമിടുന്നതിനാല്‍ ലേലത്തില്‍ താരത്തിനായി വാശിയേറിയ പോരാട്ടം തന്നെ നടന്നേക്കും.

അബ്ദുല്‍ സമദ്

അബ്ദുല്‍ സമദ്

സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ഒഴിവാക്കിയ യുവതാരങ്ങളിലൊരാളാണ് 20കാരനായ അബ്ദുല്‍ സമദ്. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരത്തിന് മികച്ച പരിശീലനവും പിന്തുണയും ലഭിച്ചാല്‍ ടി20 ഫോര്‍മാറ്റില്‍ മുതല്‍ക്കൂട്ടായി മാറിയേക്കും. അരങ്ങേറ്റ സീസണില്‍ 12 മത്സരത്തില്‍ നിന്ന് 111 റണ്‍സാണ് സമദ് നേടിയത്. അതും 170.76 സ്‌ട്രൈക്കറേറ്റില്‍.

മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ താരം മിടുക്കനാണ്. മധ്യനിര താരമെന്ന നിലയില്‍ സമദിനെ സ്വന്തമാക്കാന്‍ പല ടീമുകളും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലിയ പ്രതിഫലം ഇത്തവണ സമദിന് ലഭിച്ചേക്കും. കടന്നാക്രമിക്കാനുള്ള മികവുണ്ടായിട്ടും ഹൈദരാബാദ് ആവിശ്യത്തിന് അവസരം സമദിന് നല്‍കിയിട്ടില്ല. നല്ലൊരു ടീമിനൊപ്പമെത്തിയാല്‍ വലിയ ഭാവി സമദിന് മുന്നിലുണ്ട്.

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇത്തവണ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍ ഇഷാന്‍ കിഷനാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഓപ്പണറായും മധ്യനിരയിലും ഫിനിഷര്‍ റോളിലുമെല്ലാം അദ്ദേഹം കളിച്ച് മികവ്കാട്ടിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്‍െ താരമായിരുന്ന ഇഷാനെ ഇത്തവണ ടീം കൈവിടുകയായിരുന്നു. ഇഷാന്‍-സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ഒരാളെ നിലനിര്‍ത്തുകയെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ ഇഷാന്‍ കിഷനെ ഒഴിവാക്കാന്‍ മുംബൈ തീരുമാനിക്കുകയായിരുന്നു. പുതിയതായി എത്തിയ ലഖ്‌നൗ,അഹമ്മദാബാദ് ടീമുകള്‍ക്ക് മെഗാ ലേലത്തിന് മുമ്പ് മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്താന്‍ അവസരമുണ്ട്. ഇവരിലൊരു ടീം ഇഷാനെ സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്. ഐപിഎല്ലിലെ അവസാന ഇന്നിങ്‌സില്‍ 32 പന്തില്‍ 84 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്.

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

കെകെആര്‍ ശുബ്മാന്‍ ഗില്ലിനെ കൈവിട്ടെന്ന റിപ്പോര്‍ട്ട് ഏവര്‍ക്കും വലിയ അത്ഭുതം ഉണ്ടാക്കുന്നതായിരുന്നു. കെകെആറിന്റെ ഭാവി നായകനായിപ്പോലും എല്ലാവരും പ്രതീക്ഷിച്ചിരുന്ന താരമാണ് ഗില്‍. എന്നാല്‍ കെകെആര്‍ ഗില്ലിനെ ഒഴിവാക്കി. സ്ഥിരതയുള്ള താരമാണെങ്കിലും ഗില്ലിന്റെ മോശം സ്‌ട്രൈക്കറേറ്റാണ് കെകെആറിനെ ഈ തീരുമാനത്തിലേക്കെത്തിച്ചത്. എന്നാല്‍ 22കാരനായ താരം മെച്ചപ്പെടാന്‍ കഴിവുള്ള പ്രതിഭയാണ്. അതുകൊണ്ട് തന്നെ ഗില്ലിന് ലേലത്തില്‍ വലിയ പ്രതിഫലം തന്നെ നേടാനായേക്കും. കെകെആര്‍ തന്നെ ഗില്ലിനെ തിരിച്ചെത്തിക്കാനാണ് സാധ്യത. തന്റെ ആഗ്രഹവും അതാണെന്ന് ഗില്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ അത് എളുപ്പത്തില്‍ സാധിച്ചേക്കില്ല. വലിയ പ്രതിഫലം തന്നെ ഗില്ലിനായി മുടക്കേണ്ടി വരുമെന്നുറപ്പാണ്.

രാഹുല്‍ ചഹാര്‍

രാഹുല്‍ ചഹാര്‍

മുംബൈ ഇന്ത്യന്‍സിനൊപ്പം ശ്രദ്ധേയ പ്രകടനം നടത്തിയ സ്പിന്‍ ബൗളറാണ് രാഹുല്‍ ചഹാര്‍. എന്നാല്‍ അവസാന സീസണില്‍ അല്‍പ്പം നിരാശപ്പെടുത്തിയതോടെ മുംബൈ രാഹുല്‍ ചഹാറിനെ കൈവിടുകയായിരുന്നു. എന്നാല്‍ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ചഹാറിന് സാധിച്ചേക്കും. ഒട്ടുമിക്ക ടീമിനും മികച്ച സ്പിന്നര്‍മാരെ ആവിശ്യമാണ്. അതുകൊണ്ട് തന്നെ വലിയ പിടിവലി രാഹുല്‍ ചഹാറിന്റെ കാര്യത്തിലുണ്ടാവുമെന്നുറപ്പ്. മുംബൈ ഇന്ത്യന്‍സ് രാഹുലിനെ തിരികെ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സൂചനയുണ്ട്. എന്തായാലും രാഹുലിന് വലിയ പ്രതിഫലം ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിച്ച താരം 42 ഐപിഎല്ലില്‍ നിന്ന് 43 വിക്കറ്റാണ് നേടിയത്. 7.45 ആണ് താരത്തിന്റെ ഇക്കോണമി.

Story first published: Saturday, January 8, 2022, 13:36 [IST]
Other articles published on Jan 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+