വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സിഎസ്‌കെ അടുത്ത സീസണില്‍ ആരെ വാങ്ങണം? റെയ്‌ന, സ്റ്റോക്‌സ്, സ്മിത്ത്!

ആരാധകരുടേതാണ് അഭിപ്രായപ്രകടനം

ഐപിഎല്ലിന്റെ 15ാം സീസണില്‍ കിരീടം നിലനിര്‍ത്തുകയെന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോഹം ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മല്‍സരത്തിലെ പരാജയമാണ് സിഎസ്‌കെയുടെ പ്ലേഓഫ് സാധ്യതകള്‍ അവസാനിപ്പിച്ചത്. ഇനി ബാക്കിയുള്ള നാലു കളികളിലും വലിയ മാര്‍ജിനില്‍ വിജയിച്ചാലും എംഎസ് ധോണിയെയും സംഘത്തെയും പ്ലേഓഫ് കാണാന്‍ സാധിക്കില്ല.

1

ഈ സീസണിന്റെ കാര്യത്തില്‍ ഒരു തീരുമാനമായിക്കഴിഞ്ഞതോടെ 2023ലെ അടുത്ത സീസണിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തവണത്തേതു പോലെ മെഗാലേലം അടുത്ത തവണയുണ്ടാവില്ല. പകരം മിനി ലേലമായിരിക്കും നടക്കുക. ലേലത്തില്‍ സിഎസ്‌കെ ആരെയൊക്കെ ടീമിലേക്കു കൊണ്ടു വരണം? ഇതേക്കുറിച്ച് ആരാധകര്‍ പ്രതികരിച്ചിരിക്കുകയാണ്. ക്രിക്ക് ട്രാക്കര്‍ നടത്തിയ പോളിലായിരുന്നു ആരാധകരുടെ പ്രതികരണം.

2

ഈ സീസണിലെ മെഗാ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രമല്ല മറ്റൊരു ഫ്രാഞ്ചൈസിയും വാങ്ങാതെ പോയ ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ തീര്‍ച്ചയായും തിരികെ കൊണ്ടുവരണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നു.
ചിന്നത്തലയെന്നു സിഎസ്‌കെ ആരാധകര്‍ വിശേഷിപ്പിക്കുന്ന റെയ്‌ന ടീമിന്റെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിലൊരാള്‍ കൂടിയാണ്. സിഎസ്‌കെയ്ക്കു വേണ്ടി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമാണ് റെയ്‌ന. മിസ്റ്റര്‍ ഐപിഎല്ലെന്നു വിളിപ്പേരുള്ള അദ്ദേഹത്തെ ഇത്തവണത്തെ ലേലത്തില്‍ സിഎസ്‌കെ കൈയൊഴിഞ്ഞതിനെതിരേ വലിയ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു.

3

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കങ്‌സിന്റെ ഭാഗമായിരുന്ന ഇംഗ്ലണ്ടിന്റെ തന്നെ യുവ ഓള്‍റൗണ്ടര്‍ സാം കറെന്‍ എന്നിവരാണ് ഭൂരിഭാഗം ആരാധകരും അടുത്ത സീസണില്‍ സിഎസ്‌കെയില്‍ വേണമെന്ന് ആവശ്യപ്പെടുന്ന താരങ്ങള്‍.

4

സ്റ്റോക്‌സ് ഈ സീസണിലെ ഐപിഎല്‍ മെഗാ ലേലത്തില്‍ നിന്നും മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുകയായിരുന്നു. ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയോടു ഇംഗണ്ട് ദയനീയ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ സ്‌റ്റോക്‌സ് ഐപിഎല്‍ ലേലത്തില്‍ നിന്നും പിന്‍മാറുന്നതായി വ്യക്തമാക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി കളിച്ചത്. പരിക്കു കാരണം കഴിഞ്ഞ സീസണ്‍ സ്റ്റോക്‌സിനു നഷ്ടമായിരുന്നു.

5

സുരേഷ് റെയ്‌ന, ബെന്‍ സ്‌റ്റോക്‌സ്, സാം കറെന്‍ എന്നിവരെക്കൂടാതെ ആരാധകര്‍ അടുത്ത സീസണിലേക്കു നിര്‍ദേശിച്ചിരിക്കുന്ന മറ്റു താരങ്ങള്‍ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍, ഓസ്‌ട്രേലിയയുടെ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ സ്റ്റീവ് സ്മിത്ത് എന്നിവരുമാണ്.

6

എംഎസ് ധോണി അടുത്ത സീസണിലും സിഎസ്‌കെയെ നയിക്കാന്‍ സാധ്യതയില്ലെന്നതിനാല്‍ പകരം സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗിണിക്കാവുന്നതാണെന്നു ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മോര്‍ഗനെയും ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാവുന്നതാണന്നാണ് ചിലരുടെ അഭിപ്രായം. മോര്‍ഗനും സ്മിത്തും ഇത്തവണത്തെ മെഗാ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന താരങ്ങളാണ്. പക്ഷെ രണ്ടു പേരെയും ആരും വാങ്ങിയിരുന്നില്ല. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് റണ്ണറപ്പായപ്പോള്‍ ക്യാപ്റ്റന്‍ മോര്‍ഗനായിരുന്നു. സ്മിത്താവട്ടെ നേരത്തേ രാജസ്ഥാന്‍ റോയല്‍സിനെയും നയിച്ചിട്ടുണ്ട്.

7

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്ററും ഓപ്പണറുമായ ക്രിസ് ലിന്നിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങണമെന്നും ആവശ്യപ്പെടുന്നവരുണ്ട്. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി പല തകര്‍പ്പന്‍ പ്രകടനങ്ങളും നടത്തിയിട്ടുള്ള ലിന്നും മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയവരുടെ കൂട്ടത്തിലുണ്ട്.
ഓസ്‌ട്രേലിയയുടെ തന്നെ പ്രമുഖ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെയും സിഎസ്‌കെ അടുത്ത ലേലത്തില്‍ വാങ്ങണമെന്നു ചില ആരാധകര്‍ ആവശ്യപ്പെടുന്നു.

ലേലത്തില്‍ ഇത്തവണ തിരികെ കൊണ്ടുവരാന്‍ സാധിക്കാതെ പോയ ഇന്ത്യയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെയും സിഎസ്‌കെ നോട്ടമിടേണ്ടതാണെന്നു ചിലര്‍ നിര്‍ദേശിക്കുന്നു.

Story first published: Thursday, May 5, 2022, 17:48 [IST]
Other articles published on May 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X