വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പൊള്ളാര്‍ഡ് 'ജാവോ', മുംബൈക്ക് പുതിയ ഫിനിഷറെ കിട്ടി, ഡേവിഡിനെ വാഴ്ത്തി ഫാന്‍സ്

ഇപ്പോള്‍ മുംബൈയുടെ തോല്‍വിയിലും ആരാധകര്‍ ഹാപ്പിയാണ്. അതിന് കാരണം ടിം ഡേവിഡ് എന്ന താരത്തിന്റെ പ്രകടനമാണ്

1
Mumbai Indians Found Their New Finisher | SRHനെ വിറപ്പിച്ച Tim David | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ 10ാം തോല്‍വിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സ് ഏറ്റുവാങ്ങിയത്. 194 എന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ അവസാന ഓവറിലെ അവസാന പന്ത് വരെ പൊരുതി നോക്കിയെങ്കിലും 190 എന്ന സ്‌കോറിലേക്കെത്താനെ സാധിച്ചുള്ളു. അവസാന ഓവറുകളില്‍ ഹൈദരാബാദ് ബൗളര്‍മാര്‍ പിടിമുറുക്കിയതാണ് മുംബൈക്ക് ജയം നിഷേധിച്ചത്. അവസാന രണ്ട് ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 19 റണ്‍സ് വേണമെന്നിരിക്കെ ഭുവനേശ്വര്‍ കുമാര്‍ മെയ്ഡന്‍ ഓവര്‍ വിക്കറ്റ് നേടി. ഇത് മത്സരഫലത്തില്‍ നിര്‍ണ്ണായകമായി.

നേരത്തെ തന്നെ മുംബൈ പുറത്തായതിനാല്‍ ജയത്തില്‍ വലിയ പ്രസക്തിയില്ലായിരുന്നുവെന്ന് പറയാം. ഇപ്പോള്‍ മുംബൈയുടെ തോല്‍വിയിലും ആരാധകര്‍ ഹാപ്പിയാണ്. അതിന് കാരണം ടിം ഡേവിഡ് എന്ന താരത്തിന്റെ പ്രകടനമാണ്. മുംബൈക്ക് പുതിയ ഫിനിഷറെ ലഭിച്ചെന്നാണ് മുംബൈ ആരാധകര്‍ പറയുന്നത്. കറെന്‍ പൊള്ളാര്‍ഡിനെ ഒഴിവാക്കി ടിം ഡേവിഡിനെ മുംബൈ നിലനിര്‍ത്തണമെന്നാണ് കൂടുതല്‍ ആരാധകരും ആവിശ്യപ്പെടുന്നത്.

1

ഹൈദരാബാദിനെതിരേ മുംബൈയെ വിജയത്തിലേക്കെത്തിക്കാനായില്ലെങ്കിലും വിജയത്തിന് തൊട്ടടുത്ത് എത്തിച്ചത് ടിം ഡേവിഡിന്റെ പ്രകടനമായിരുന്നു. ടി നടരാജന്‍ എറിഞ്ഞ 18ാം ഓവറില്‍ നാല് സിക്‌സുകള്‍ ഡേവിഡ് പറത്തിയതാണ് ആരാധകരെ ആവേശത്തിലാക്കിയത്. ഇതില്‍ ഒരു സിക്‌സ് 114 മീറ്ററായിരുന്നു. ഈ ഓവറിലെ അവസാന പന്തില്‍ സ്‌ട്രൈക്ക് ലഭിക്കാന്‍ അനാവശ്യ റണ്‍സിന് ശ്രമിച്ച് ഡേവിഡ് റണ്ണൗട്ടാകുകയായിരുന്നു. ഈ വിക്കറ്റാണ് ഹൈദരാബാദിനെ വിജയ വഴിയിലേക്ക് തിരിച്ചെത്തിച്ചത്. തുടര്‍ച്ചയായി അഞ്ച് മത്സരം തോറ്റ ശേഷമാണ് ഹൈദരാബാദിന്റെ ആശ്വാസ ജയം.

ഡേവിഡിനെ മുംബൈയുടെ ദീര്‍ഘകാല ഫിനിഷറായാണ് ആരാധകര്‍ കാണുന്നത്. മോശം ഫോമിലുള്ള കറെന്‍ പൊള്ളാര്‍ഡിനെ അടുത്ത സീസണില്‍ മുംബൈ ഒഴിവാക്കി ഡേവിഡിനെ നിലനിര്‍ത്തണമെന്നാണ് ആരാധകരുടെ ആവിശ്യം. വെടിക്കെട്ട് ബാറ്റിങ് തന്നെയാണ് ഡേവിഡിന്റെ ശൈലി. തുടക്കം മുതല്‍ കടന്നാക്രമിക്കുന്ന താരത്തെ പകുതിയിലധികം മത്സരങ്ങളില്‍ മുംബൈ പുറത്തിരുത്തിയിരുന്നു. ഇത് വലിയ മണ്ടത്തരമായെന്ന് പിന്നീടുള്ള കണക്കുകളില്‍ നിന്ന് വ്യക്തം.

2

20*, 44*, 13, 16*, 46 എന്നിങ്ങനെയാണ് അവസാന അഞ്ച് മത്സരത്തിലെ ഡേവിഡിന്റെ സ്‌കോര്‍. പേസിനെയും സ്പിന്നിനേയും ഒരുപോലെ നേരിടാന്‍ ഡേവിഡിന് മികവുണ്ട്. കറെന്‍ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നിലവിലെ ഫോമും മികച്ചതല്ല. പന്തെറിയാനും പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ മുംബൈ ഇനിയും പൊള്ളാര്‍ഡിനെ പരിഗണിക്കേണ്ടെന്നാണ് ആരാധക പക്ഷം. ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് മുംബൈ ഡേവിഡിനെ പുറത്താക്കിയത്. എട്ട് കോടിക്ക് ടീമിലെത്തിച്ചിട്ടും താരത്തില്‍ വിശ്വാസം അര്‍പ്പിക്കാത്തതിനെതിരേയും ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നു.

ഒരു ദയയുമില്ലാത്ത ബാറ്റിങ്ങാണ് ഡേവിഡിന്റേതെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അല്‍പ്പം കൂടി പരിചയസമ്പത്ത് ലഭിച്ചാല്‍ ടൂര്‍ണമെന്റിലെ സൂപ്പര്‍ ഫിനിഷറായി മാറാന്‍ കെല്‍പ്പുള്ളവനായി ഡേവിഡ് മാറുമെന്നാണ് ആരാധകര്‍ പറയുന്നത്. അതിനുള്ള കഴിവ് അവനുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഇങ്ങനെ അനായാസം സിക്‌സര്‍ പറത്തുന്ന താരങ്ങള്‍ കുറവാണെന്നും അതുകൊണ്ട് തന്നെ ഡേവിഡിനെ മുംബൈ കൈവിട്ടുകളയരുതെന്നുമാണ് ആരാധകര്‍ പറയുന്നത്.

3

ടിം ഡേവിഡ്, തിലക് വര്‍മ, ഷൊക്കീന്‍, കാര്‍ത്തികേയ്, ബ്രെവിസ്, സ്റ്റബ്‌സ് എന്നിവരെല്ലാം പ്രതിഭകളാണ്. ഇത്തവണ മുംബൈ പരാജയപ്പെടാന്‍ കാരണം മികച്ച താരങ്ങളുടെ അഭാവമല്ല നിര്‍ഭാഗ്യമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. രോഹിത്, സ്‌കൈ, ബുംറ, ജോഫ്രാ എന്നിവരോടൊപ്പം ഇവരേക്കൂടി പരിഗണിച്ച് മികച്ചൊരു ടീമിനെ പടുത്തുയര്‍ത്തേണ്ടതായുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ടിം ഡേവിഡിനെ മുംബൈ കൈവിട്ടുകളയാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം.

Story first published: Wednesday, May 18, 2022, 8:35 [IST]
Other articles published on May 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X